Saturday, May 19, 2018 Last Updated 5 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 25 Sep 2017 06.08 PM

ഓസ്‌ട്രേലിയക്കെതിരെ പാണ്ഡ്യയെ നാലാമത് ഇറക്കിയത് ശരിയായോ? ‘സൂപ്പര്‍താരത്തെ’ ഇന്റര്‍വ്യൂ ചെയ്ത് വിരാട് കൊഹ്‌ലി

 Virat Kohli, Hardik Pandya

ഇന്ത്യയുടെ ക്രിക്കറ്റ് ക്യാപ്റ്റനാണ് വിരാട് കൊഹ്‌ലി കഴിഞ്ഞദിവസം ഇന്‍ഡോറില്‍ മറ്റൊരു വേഷമണിഞ്ഞു. കളിക്കളത്തിന് പുറത്ത് കൊഹ്‌ലി ഒരു താരത്തെ രസകരമായൊരു അഭിമുഖം നടത്തി.

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിലെ മാന്‍ ഓഫ് ദി മാച്ചായ ഹര്‍ദിക് പാണ്ഡ്യയാണ് ഈ താരം. കൊഹ്‌ലി തന്നെയാണ് ഡ്രസ്സിങ് റൂമില്‍ വച്ച് സ്വന്തം ഫോണില്‍ പകര്‍ത്തിയ വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. സൂപ്പര്‍ സ്റ്റാര്‍ എന്നാണ് ഈ അഭിമുഖത്തില്‍ കൊഹ്‌ലി പാണ്ഡ്യയെ വിശേഷിപ്പിക്കുന്നത്.

എന്നാൽ, പാണ്ഡ്യയെ സ്ഥാനക്കയറ്റം നല്‍കി എം.എസ് ധോണിക്കും മുകളില്‍ നാലാം സ്ഥാനത്തിറക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കം നടക്കുന്നതിനിടെയാണ് സംഗീതത്തിന്റെ അകമ്പടിയോടുകൂടിയ കൊഹ്‌ലിയുടെ പുതിയ അഭിമുഖം.

ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരത്തിൽ പാണ്ഡ്യയെ നാലാമത് ഇറക്കാനുള്ള ആശയം പരിശീലകന്‍ രവിശാസ്ത്രിയുടേതായിരുന്നുവെന്ന് നേരത്തെ കൊഹ്‌ലി പറഞ്ഞിരുന്നു. സ്പിന്നര്‍മാരെ അക്രമിച്ചു കളിക്കുന്നതായിരുന്നു ആവശ്യം. പാണ്ഡ്യ അതിനു യോജിച്ചവനായിരുന്നു. നന്നായി അധ്വാനിക്കുന്ന കൂട്ടത്തിലാണ് അവന്‍. ഇന്ത്യൻ ടീമിന് ഒരു മികച്ച ഓള്‍റൗണ്ടറുടെ കുറവ് ഉണ്ടായിരുന്നു. പാണ്ഡ്യ എത്തിയതോടു കൂടി ആ വിടവ് നികത്താനായി. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീല്‍ഡിങ്ങിലും മികവ് പുലര്‍ത്തുന്ന ഒരു താരത്തിന്റെ കുറവ് കഴിഞ്ഞ ആറ് വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിനുണ്ടായിരുന്നു. ഇപ്പോൾ പാണ്ഡ്യ എത്തിയതോടെ അതിനൊരു തീരുമാനമായെന്നും കൊഹ്‌ലി കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW