Friday, June 29, 2018 Last Updated 2 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 25 Sep 2017 04.13 PM

ശ്വാസകോശങ്ങള്‍ക്ക് വയസാകുമ്പോള്‍

ഒരര്‍ത്ഥത്തില്‍ ഈ 'വയസാവല്‍' ജനനം മുതലേ തുടങ്ങുന്നു. നാം ശ്വസിക്കുന്ന വായുവിലുള്ള പൊടിപടലങ്ങള്‍, രാസവസ്തുക്കള്‍, അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്ന വിഷപ്പുകകള്‍, അണുജീവികള്‍, പുകവലി ഇവയെല്ലാംതന്നെ ശ്വാസകോശങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു.
uploads/news/2017/09/149610/oldagelungsproblms.jpg

ജനനം മുതല്‍ മരണംവരെ വിശ്രമമെന്തെന്നറിയാതെ നിരന്തരം ജോലി ചെയ്യുന്ന അവയവങ്ങളാണ് ശ്വാസകോശങ്ങള്‍.

മിനിട്ടില്‍ 14-18 പ്രാവശ്യം വായു ഉള്ളിലേക്കെടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്തുകൊണ്ട് പുറത്തെ അന്തരീക്ഷവുമായി മുഴുവന്‍ സമയവും ബന്ധപ്പെട്ട് നില്‍ക്കുന്ന ഏക ആന്തരാവയവമാണിത്.

മറ്റ് അവയവങ്ങളുടെ കാര്യംപോലെ ശ്വാസകോശങ്ങളും ദിനംപ്രതി വയസായിക്കൊണ്ടിരിക്കുകയാണ് എന്നത് യാഥാര്‍ത്ഥ്യമാണ്. ഒരര്‍ത്ഥത്തില്‍ ഈ 'വയസാവല്‍' ജനനം മുതലേ തുടങ്ങുന്നു.

നാം ശ്വസിക്കുന്ന വായുവിലുള്ള പൊടിപടലങ്ങള്‍, രാസവസ്തുക്കള്‍, അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്ന വിഷപ്പുകകള്‍, അണുജീവികള്‍, പുകവലി ഇവയെല്ലാംതന്നെ ശ്വാസകോശങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു.

ഏകദേശം 25 വയസ് മുതല്‍തന്നെ ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനക്ഷമതയില്‍ വര്‍ഷംതോറും ചെറിയ കുറവ് വരാറുണ്ട്. പുകവലിക്കാരിലാകട്ടെ നാലിരട്ടി വേഗത്തിലാണ് ഈ കുറവ് സംഭവിക്കുന്നത്.

ഇതിനുപുറമേ ശ്വാസകോശങ്ങളുടെ ഘടനയിലും, പ്രവര്‍ത്തനക്ഷമതയിലും നിരവധി മാറ്റങ്ങള്‍ പ്രായമേറുന്നതിന്റെ ഫലമായി ഉണ്ടാകുന്നു. ശ്വാസകോശത്തിന് സഹായിക്കുന്ന പേശികളുടെ ശക്തിക്കുറവ്, നെഞ്ചിന്‍കൂടിന്റെ ആകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍.

ശ്വാസനാളികളിലെ കാര്‍ട്ടിലേങ് ഭിത്തികളില്‍ കാല്‍സിയം അടിയുക, വായു അറകളുടെ വലിപ്പം കൂട്ടുക തുടങ്ങിയവയെല്ലാം ഈ മാറ്റങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നു.

ശരീരത്തിന്റെ പ്രതിരോധശേഷി പ്രായമാവുമ്പോള്‍ കുറഞ്ഞുവരിക സ്വാഭാവികമാണല്ലോ. ശ്വാസകോശങ്ങളിലും ഈ മാറ്റങ്ങള്‍ പ്രതിഫലിക്കും.

കഫം പുറത്തേക്ക് കളയാന്‍ സഹായിക്കുന്ന സീലിയകളുടെ പ്രവര്‍ത്തനവും, അണുബാധയെ തടുക്കുന്ന നിരവധി പ്രതിരോധഘടകങ്ങളുടെ പ്രവര്‍ത്തനവും വൃദ്ധജനങ്ങളില്‍ മന്ദഗതിയിലാണ് നടക്കുന്നത്.

ഈ പറഞ്ഞ മാറ്റങ്ങള്‍ ഒരുദിവസം കൊണ്ടുണ്ടാകുന്നതല്ല. എല്ലാവരിലും ഒരുപോലെയുമല്ല ഇതെല്ലാം സംഭവിക്കുന്നത്.

നമ്മുടെ ജീവിതസാഹചര്യങ്ങള്‍, തൊഴില്‍ ചെയ്തിരുന്ന ഇടങ്ങളിലെ അന്തരീക്ഷം ചെറുപ്പകാലത്തുണ്ടായിട്ടുള്ള ശ്വാസകോശപ്രശ്‌നങ്ങള്‍, പുകവലി, അന്തരീക്ഷമലിനീകരണത്തിന്റെ തോത് തുടങ്ങി ഒട്ടനവധി ഘടകങ്ങള്‍ ഇത്തരം മാറ്റങ്ങളെ സ്വാധീനിക്കുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമതയിലുണ്ടാകുന്ന കുറവും ശ്വാസകോശങ്ങളെ ബാധിക്കും.

പ്രായമായവരിലെ ശ്വാസകോശപ്രശ്‌നങ്ങള്‍

ന്യുമോണിയ: -


സാധാരണ കണ്ടുവരുന്ന ഒരു ശ്വാസകോശരോഗമാണിത്. കടുത്തപനി, ശരീരവേദന, കഫത്തോടുകൂടിയ ചുമ, ശ്വാസംമുട്ടല്‍ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. പ്രായമേറുംതോറും ന്യുമോണിയയ്ക്കുള്ള സാധ്യതയുമേറും.

വയോവൃദ്ധരുടെ മരണകാരണങ്ങളില്‍ ഈ രോഗാവാസ്ഥ മുന്‍നിരയിലുണ്ട്. വൃദ്ധജനങ്ങളുടെ കൂട്ടുകാരന്‍ എന്നാണ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വില്യം ഓസ്‌ലര്‍ ഈ അസുഖത്തെ വിശേഷിപ്പിച്ചത്. ശാരീരിക അസ്വസ്ഥതകളില്‍നിന്ന് വയോവൃദ്ധരെ എന്നെന്നേക്കുമായി രക്ഷിക്കുന്നു എന്നര്‍ത്ഥത്തിലാണ് ആ പരാമര്‍ശം.

ന്യുമോണിയരോഗനിര്‍ണയം സാധാരണഗതിയില്‍ എളുപ്പമാണെങ്കിലും പ്രായമായവരില്‍ സ്ഥിതി മറിച്ചാണ്. സാധാരണയായി കാണപ്പെടുന്ന രോഗലക്ഷണങ്ങള്‍ വൃദ്ധജനങ്ങളില്‍ കാണണമെന്നില്ല.

ചെറിയ അസ്വസ്ഥതകളോ, സാധാരണയില്‍ കവിഞ്ഞ ശാരീരികക്ഷീണമോ പറയുന്നവരെ വിശദമായി പരിശോധിക്കുമ്പോഴായിരിക്കും ന്യുമോണിയ ഉണ്ടെന്നുള്ള കാര്യം കണ്ടെത്തുക.

ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നതാണ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാതിരിക്കുന്നതിനു പിന്നില്‍. ഇത് നേരത്തേയുള്ള രോഗനിര്‍ണയത്തിനും ശരിയായ ചികിത്സ നല്‍കുന്നതിനും തടസമാകാറുണ്ട്.

മരുന്നുകള്‍ കൊടുത്താല്‍തന്നെ അവ ഫലപ്രാപ്തിയിലെത്താന്‍ താമസം നേരിടുന്നതായി കണ്ടുവരാറുണ്ട്. ഇതൊക്കെയാണെങ്കിലും വൃദ്ധജനങ്ങളിലും ന്യുമോണിയ ചികിത്സിച്ചു മാറ്റാവുന്നതേയുള്ളൂ. മുതിര്‍ന്നവരുടെ ശാരീരികസ്ഥിതിയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍പോലും അടിയന്തിരപരിഗണന നല്‍കണമെന്നു മാത്രം.

Ads by Google
Loading...
TRENDING NOW