Thursday, July 19, 2018 Last Updated 19 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 25 Sep 2017 03.47 PM

30 വര്‍ഷം ഒരായിരം മുഖങ്ങള്‍...

17-ാം വയസില്‍ അസിസ്റ്റന്റ് ക്യാമറാമാനായി സിനിമാരംഗത്ത് എത്തിയതാണ് പാണ്ഡ്യന്‍. പിന്നീട് മേയ്ക്കപ്പ്മാനായി ചുവടുമാറ്റം. 30 വര്‍ഷത്തിലേറെയായി നടീനടന്‍മാര്‍ക്ക് വേഷപ്പകര്‍ച്ച നല്‍കുന്ന പാണ്ഡ്യന്റെ ജീവിതത്തിലേക്ക്...
uploads/news/2017/09/149608/padiyanmakman.jpg

മലയാളം, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് സിനിമാ രംഗത്തെ നടീനടന്‍മാര്‍ക്ക് ഏറെ പ്രിയപ്പെട്ട മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് പാണ്ഡ്യന്‍.

ദേശീയ പുരസ്‌കാരമുള്‍പ്പടെ ഒരുപിടി അംഗീകാരങ്ങള്‍ സ്വന്തമാക്കിയ കലാകാരന്‍. പ്രശസ്തരുള്‍പ്പെടെ ധാരാളം അഭിനേതാക്കളുടെ മുഖത്ത് ചായംപൂശാന്‍ അവസരം ലഭിച്ച ഭാഗ്യവാന്‍. തന്റെ കലാജീവിതത്തെക്കുറിച്ച് പാണ്ഡ്യന്‍.....

എങ്ങനെയാണ് മേക്കപ്പ്മാനാകുന്നത്?


പതിനേഴാം വയസില്‍ ക്യാമറ അസിസ്റ്റന്റായി സിനിമയില്‍ എത്തി. സിനിമയാണ് അന്നുമുതല്‍ എനിക്കും കുടുംബത്തിനും അന്നംതരുന്നത്. ക്യാമറ അസിസ്റ്റന്റിന്റെ ജോലി മടുത്തപ്പോള്‍ മേക്കപ്പ് അസിസ്റ്റന്റായി.

അന്ന് തമിഴില്‍ സുന്ദര്‍രാജും സെല്‍വരാജുമാണ് പ്രശസ്തരായ മേക്കപ്പ് ആര്‍ട്ടിസ്റ്റ്. കുറേ കാലം അവരോടൊപ്പം അസിസ്റ്റന്റായി. മലയാള സിനിമയിലാണ് ആദ്യമായി സ്വതന്ത്രമായി മേക്കപ്പ് ചെയ്തത്. അങ്ങനൊരു അവസരം ഒരുക്കിത്തരുന്നത് ക്യാമറാമാന്‍ ജെ.വില്യംസാണ്.

മദനോത്സവത്തി ല്‍ എം. ഒ.ദേവസ്യയാണ് മേക്കപ്പ്. ഞാന്‍ അദ്ദേഹത്തിന്റെ അസിസ്റ്റന്റായി ചെന്നു. അങ്ങനെ എല്ലാവര്‍ക്കും എന്നെ പരിചയമായിത്തുടങ്ങി. മദാലസയാണ് സ്വതന്ത്രമായി ചെയ്ത ആദ്യ ചിത്രം. തിക്കുറിശ്ശി, ശ്രീലത നമ്പൂതിരി, പ്രതാപചന്ദ്രന്‍, സുകുമാരന്‍ ഇവരൊക്കെയായിരുന്നു പ്രധാന വേഷക്കാര്‍.

സിനിമാക്കാരുമായുള്ള അടുപ്പം തുടങ്ങുന്നത്...?


അക്കാലത്ത് ശാരദ സ്റ്റുഡിയോ, എം.ജി. ആര്‍ സിനിമാ സ്റ്റുഡിയോ ഇവിടെയൊക്കെ അസിസ്റ്റന്റായിരുന്നു. അവിടെ ധാരാളം പടങ്ങളുടെ ഷൂട്ടിംഗ് ഉണ്ട്. തമിഴ്, തെലുങ്ക് , ഹിന്ദി എല്ലാ ഭാഷകളിലേയും ചിത്രങ്ങള്‍. അതുകൊണ്ടുതന്നെ എനിക്ക് എല്ലാ നടീനടന്‍മാരെയും പരിചയപ്പെടാന്‍ കഴിഞ്ഞിരുന്നു.

കൂടുതല്‍ തവണ മേക്കപ്പിട്ടത് ആര്‍ക്കാണ്?


കൂടുതല്‍ തവണ മേക്കപ്പിട്ടത് സുകുമാരന്റെ മുഖത്താണ്. നല്ല മനുഷ്യനായിരുന്നു അദ്ദേഹം. എന്നെ വളരെ ഇഷ്ടമായിരുന്നു. അന്നൊക്കെ ഷൂട്ടിംഗുകള്‍ അധികവും ചെന്നൈയിലാണ്. അദ്ദേഹം അവിടെ ഷൂട്ടിംഗിന് വരുമ്പോള്‍ മേക്കപ്പ് ചെയ്യാന്‍ ഞാന്‍ വേണമെന്ന് നിര്‍ബന്ധം പറയും.

നടനെന്നതിലുപരി ഒരു സുഹൃത്തിനെപ്പോലെ എല്ലാ കാര്യങ്ങളും തുറന്നുപറയാന്‍ കഴിയുന്ന ബന്ധമായിരുന്നു അദ്ദേഹത്തിനോടുണ്ടായിരുന്നത്.

uploads/news/2017/09/149608/padiyanmakman1.jpg

അത്ഭുതപ്പെടുത്തിയ നടന്‍ ?


പ്രേംനസീര്‍സാര്‍. അദ്ദേഹത്തിന് പകരംവയ്ക്കാന്‍ മറ്റൊരു വ്യക്തിത്വമില്ല. ആരെപ്പറ്റിയും കുറ്റം പറയില്ല. ഒരാളെക്കുറിച്ചും നെഗറ്റീവായി സംസാരിക്കില്ല. അദ്ദേഹത്തിന് അഭിനയിക്കേണ്ട സീന്‍ താമസിച്ചാണെങ്കിലും സെറ്റിലെത്തിയാല്‍ രാവിലെതന്നെ മേക്കപ്പിടും. പിന്നത്തേക്ക് മാറ്റിവയ്ക്കില്ല.

പുള്ളിയുടെ സ്വന്തം സ്‌റ്റൈലില്‍ വിഗ്ഗ് വയ്ക്കണം, മീശവയ്ക്കണം. രാവിലെ മേക്കപ്പിട്ടുകഴിഞ്ഞാല്‍ ഷൂട്ടിംഗിന് താമസമാണെങ്കില്‍ ആ വേഷത്തില്‍ത്തന്നെ ഒറ്റ ഉറക്കമാണ്. ഷോട്ട് എടുത്താലും ശരി ഇല്ലങ്കിലും ശരി അദ്ദേഹം ഒന്നും ചോദിക്കില്ല.

ഉച്ചയാകുമ്പോള്‍ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചിട്ട് വരും. അഞ്ച് മണിക്കോ ആറ്മണിക്കോ ഷൂട്ടിംഗ് കഴിയുമ്പോള്‍ തിരിച്ചുപോകും. അദ്ദേഹത്തെപ്പോലെ ഒരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല.

ദൈവം സഹായിച്ച് ഞാന്‍ ഇതുവരെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ള എല്ലാ ആളുകളും എന്നോട് സ്നേഹത്തോടെയാണ് പെരുമാറിയിട്ടുള്ളത്. രാജ്കുമാര്‍ സാര്‍, രംഗറാവൂ ഇവരെയൊന്നും മറക്കാനാവില്ല. അതുപോലെ സത്യന്‍ അന്തിക്കാട് സാറിനെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല.

സത്യന്‍ അന്തിക്കാട് ഏറെ സ്വാധീനിച്ചിട്ടുെണ്ടന്ന് പറഞ്ഞല്ലോ?


അദ്ദേഹവും ഞാനും തമ്മിലുള്ള സ്നേഹത്തിന് സത്യന്‍സാറിന്റെ സിനിമകളോളം പഴക്കമുണ്ട്. തുടക്കം മുതല്‍ അദ്ദേഹത്തിന്റെ എല്ലാ സിനിമയ്ക്കും മേക്കപ്പിടാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. കുറുക്കന്റെ കല്യാണം മുതല്‍ തുടങ്ങിയതാണ് ആ ഭാഗ്യം.

നമുക്കാര്‍ക്കും ദൈവത്തെ നേരിട്ട് കാണാന്‍ കഴിയില്ല. മനുഷ്യരൂപത്തില്‍ കാണുന്നതാണ് ദൈവം. എനിക്ക് സത്യന്‍സാര്‍ അതുപോലാണ്. എന്റെ കരിയറില്‍ ഇപ്പോള്‍ 60 ചിത്രങ്ങളാവാന്‍ പോകുന്നു.

Ads by Google
Loading...
TRENDING NOW