Monday, November 06, 2017 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 25 Sep 2017 11.36 AM

നൃത്ത വിസ്മയങ്ങളുടെ മിഴി തുറക്കുന്ന അന്താരാഷ്‌ട്ര ഡാൻസ് ഫെസ്റ്റിവൽ ഒക്ടോബർ 7 - ന് ടൊറന്റോവിൽ

uploads/news/2017/09/149547/eup250917a.jpg

ടൊറന്റോ: നൃത്ത വിസ്മയങ്ങളുടെ മിഴി തുറക്കുന്ന അന്താരാഷ്‌ട്ര ഡാൻസ് ഫെസ്റ്റിവൽ ഒക്ടോബർ 7 - ന് ടൊറന്റോവിൽ ഡാന്‍സിംഗ് ഡാംസല്‍സിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നു.കാനഡയിലെയും,വിവിധ രാജ്യങ്ങളിലെയും പ്രതിനിധികൾ പങ്കെടുക്കുന്ന ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തി ആയതായി ഡയററ്റർ ശ്രീമതി മേരി അശോക് ഇന്ന് നടന്ന പത്ര സമ്മേളനത്തിൽ അറിയിച്ചു.

ലോകത്തിലെ വിവിധ നൃത്ത വിഭാഗങ്ങൾ അതാത് രാജ്യങ്ങളുടെ സംസ്കാരത്തിന്റെയും,ജീവിത രീതികളുടെയും,പാരമ്പര്യത്തിന്റെയും ഭാഷയുടെയും പ്രതിഫലനം ആണെന്നും,ലോകത്തിലെ എല്ലാ ഭാഷയും,വർണ്ണവും,ഒത്തു ചേരുന്ന ഏക രാജ്യമായ ടോറോന്റോവിൽ സംഘടിപ്പിക്കുന്ന 4-മത് ഉത്സവത്തിന് മറ്റു ലോക രാഷ്ട്രങ്ങളിൽ കൂടി പ്രചാരണവും,അവിടങ്ങളിൽ നിന്ന് കിട്ടുന്ന അഭിപ്രായങ്ങളും,അഭിനന്ദനങ്ങളും ഇതിന്റെ തെളിവാണെന്നും മേരി ഊന്നി പറഞ്ഞു.

ഫിലിം ഫെസ്റ്റിവല്‍ പോലെ വിവിധ രാജ്യങ്ങളില്‍ നിന്നും അതാത് ഡാന്‍സ് വിഭാഗത്തില്‍ അഗ്രഗണ്യരായ കലാകാരന്മാരെ ടൊറോന്റോയിലെത്തിച്ചു ഒരേ സ്‌റ്റേജില്‍ അണിനിരത്തുന്ന ' ഒരാഴ്ച നീളുന്ന ഒരു അവിസ്മരണീയമായ നൃത്ത വിസ്മയമാക്കി ടൊറോന്റോ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിനെ മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടര്‍ മേരി അശോക് പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്ന് വളരെ പ്രോത്സാഹനജനകമായ പ്രതികരണമാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും മേരി പറഞ്ഞു.

നൈമിഷിക ജീവിതത്തിലെ വിവിധ ഭാവങ്ങളെ നൃത്തം എന്ന കലയിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ സഹൃദയരിൽ എത്തിക്കുവാൻ പ്രായവും,ഭാഷയും ദേശവും അതിരുകൾക്കു അപ്പുറമാണെന്നുള്ള ശക്തമായ തെളിവാണ് കഴിഞ്ഞ വര്ഷങ്ങളിലെ ഡാന്‍സിംഗ് ഡാംസല്‍സിന്റെ പ്രവർത്തനങ്ങൾ നമുക്ക് മനസ്സിലാക്കി തരുന്നത്.വേദികൾ നിറഞ്ഞു കവിഞ്ഞ കഴിഞ്ഞ കാല ഉല്സവങ്ങളെക്കാൾ വളരെ അടുക്കും ചിട്ടയോടും,ശബ്ദ ദൃശ്യ സംവിധാനങ്ങളോടും കൂടി നടത്തപ്പെടുന്ന ഉത്സവ മാമാങ്കത്തിന്റെ പ്രധാന സ്പോൺസർ ശ്രീ,മനോജ് കരാത്ത ,റീമാക്സ് റിയൽറ്റി ആണ്.
വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചു

230 രാജ്യങ്ങളില്‍ നിന്നായി ടൊറോന്റോയിലുള്ള ജനസംഖ്യയില്‍ പകുതിയിലേറെയും കാനഡയ്ക്ക് വെളിയില്‍ ജനിച്ചവരും നാനാ ജാതി, മത സംസ്‌ക്കാരങ്ങളെ പ്രതിനിധീകരിക്കുന്നവരും ആണ്.. ഇതുപോലുള്ള ഒരു ബഹു സാംസ്കാരി ജനതയിലേക്കാണ് ഡാൻസിംഗ് ഡാൻസെൽസ് കഴിഞ്ഞ 3 വർഷമായി വളരെ വിജയ പ്രദമായി ഒരു ഉത്സവ മാമാങ്കം നടത്തുന്നത് . ഇതിനോടകം 60 ഡാന്‍സ് കമ്പനികളെയും 40 ലേറെ വ്യത്യസ്ത നൃത്ത വിഭാഗങ്ങളെയും 500 ലേറെ ഡാന്‍സിംഗ് പ്രൊഫഷണല്‍സിനെയും ഈ ഫെസ്റ്റിവലിലൂടെ ഒരേ സ്‌റ്റേജില്‍ അണിനിരത്താന്‍ അവര്‍ക്ക് കഴിഞ്ഞു എന്നുള്ളത് വളരെ എടുത്തു പറയേണ്ടുന്ന ഒന്നാണ്.

ജോബ്‌സണ്‍ ഈശോ , അനു ശ്രീവാസ്തവ , ജയദേവന്‍ നായര്‍ , ബാലു മേനോന്‍, ലതാ മേനോന്‍ , മേഴ്‌സി ഇലഞ്ഞിക്കല്‍ , ജോയി വര്‍ഗീസ് , ജയ് ശങ്കര്‍പിള്ള , സുദര്‍ശന്‍ മീനാക്ഷി സുന്ദരം, രമേശ് ബാംഗ്ലൂര്‍ , സബിതാ പാണിഗ്രഹി , സന്ധ്യാ ശ്രീവത്സന്‍ , പുഷ്പാ ജോണ്‍സണ്‍, ഗീതാ ശങ്കരന്‍ , കെ .വരദരാജന്‍,സംഗമേശ്വർ മാണിക്യ ഐയ്യർ തുടങ്ങിയവരാണ് ഡാന്‍സിംഗ് ഡാംസല്‍സിന്റെ ഉപദേശക സമിതിയംഗങ്ങള്‍.

ഫിലിം ഫെസ്റ്റിവല്‍ പോലെ വിവിധ രാജ്യങ്ങളില്‍ നിന്നും അതാത് ഡാന്‍സ് വിഭാഗത്തില്‍ അഗ്രഗണ്യരായ കലാകാരന്മാരെ ടൊറോന്റോയിലെത്തിച്ചു ഒരേ സ്‌റ്റേജില്‍ അണിനിരത്തുന്ന ' ഒരാഴ്ച നീളുന്ന ഒരു അവിസ്മരണീയമായ നൃത്ത വിസ്മയമാക്കി ടൊറോന്റോ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിനെ മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടര്‍ മേരി അശോക് പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്ന് വളരെ പ്രോത്സാഹനജനകമായ പ്രതികരണമാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും മേരി പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്കും , സ്‌പോണ്‍സര്‍ഷിപ്പ് അവസരങ്ങള്‍ക്കും ടിക്കറ്റിനും ഡാന്‍സിംഗ് ഡാംസല്‍സിന്റെ ഔദ്യോഗീക വെബ്‌സൈറ്റായ www.ddshows.com അല്ലെങ്കില്‍ ഫെസ്റ്റിവല്‍ വെബ്‌സൈറ്റ് www.tidfcanada.com സന്ദര്‍ശിക്കുക.Tickets- REGULAR – $40/- VIP – $50/- SENIOR – $25/-for group purchase of 10 tickets or more. Tickets are available from TicketMasters www.ticketmasters.ca or www.ddshows.com
കാനഡയിലെ ശബ്ദ,വെളിച്ച സംവിധാനങ്ങൾക്ക് പ്രശസ്തമായതും,മുൻപന്തിയിൽ നിൽക്കുന്നതുമായ Lyric Theatre – Toronto Center for the Arts , 5040 Yonge St, North York, ON M2N 6R8  വച്ച് നടക്കുന്ന ഉത്സവ മാമാങ്കത്തിലേക്കു എല്ലാ കലാ,സാഹിത്യ,സാംസ്കാരിക അനുഭാവികളെയും പ്രവർത്തകരെയും സ്വാഗതം ചെയ്തു കൊണ്ട് ഉകാശവാ ലഹരിയിൽ ടൊറന്റോ ഒരുങ്ങി കഴിഞ്ഞു.
ടിക്കറ്റുകൾ മുൻ‌കൂർ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
4th annual Toronto International Dance Festival (TiDf) 2017 – “Showcasing World Dance Forms – All on One Stage” 

Date: 7th October, 2017
Location: Lyric Theatre – Toronto Center for the Arts
Show Times: 5pm-9pm

Tickets: Tickets are on sale now! Call Mary Ashok (416-788-6412) OR purchase online at www.tidfcanada.com / www.ddshows.com OR email contactdancingdamsels@gmail.com Ticket Prices: Tickets (Groups 10 or more – $25/-) REGULAR – $40/-VIP – $50/- SENIOR – $25/-for the 2017 Toronto International Dance Festival are available through Ticketmasters or www.ddshows.com.
For groups (of 10 or more) in an informal setting of a studio or a party room: Enquire with Mary Ashok (416-788-6412)  / contactdancingdamsels@gmail.com

- ജയശങ്കർ പിള്ള

Ads by Google
Monday 25 Sep 2017 11.36 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW