Monday, October 02, 2017 Last Updated 58 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 24 Sep 2017 01.28 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2017/09/149051/azcha.jpg

അശ്വതി : സ്‌നേഹിക്കുന്നവരില്‍ നിന്ന്‌ എതിര്‍പ്പ്‌ നേരിടും. വ്യാപാരം, മറ്റു ബിസിനസ്‌ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ സാമ്പത്തിക വിഷമമുണ്ടാകും. ഒന്നിലധികം തവണ ദീര്‍ഘയാത്രകള്‍ വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില്‍ തിരിച്ചടികള്‍ നേരിടും. പുണ്യസ്‌ഥല സന്ദര്‍ശനം.

ഭരണി :രോഗദുരിത ശമനം. ജീവിതപങ്കാളിയില്‍ നിന്ന്‌ ഉറച്ച പിന്തുണ. പ്രണയബന്ധിതര്‍ക്ക്‌ ഏതെങ്കിലും തരത്തിലുള്ള തടസങ്ങള്‍ ഉണ്ടാകാം. അനിയന്ത്രിത കോപം പലപ്പോഴും ആപത്തായിത്തീരും. മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്‌നങ്ങളില്‍ നിന്നു മോചനം.

കാര്‍ത്തിക : അനുകൂലമായി അനുഭവങ്ങള്‍ ഉണ്ടാകുന്ന കാലമാണ്‌ , സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ പ്രമോഷന്‍ ലഭിക്കും. ഇന്റര്‍വ്യൂവില്‍ നേട്ടം കൈവരിക്കും. പുതിയ ജോലി ലഭിക്കുവാനും സാധ്യത. പ്രേമബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ അംഗീകാരം ലഭിക്കും. സന്താനങ്ങളെക്കൊണ്ട്‌ അനുഭാവഗുണം.

രോഹിണി: മാനസിക നിരാശ വര്‍ധിക്കും. സഹായ വാഗ്‌ദാനത്തില്‍ നിന്ന്‌ സുഹൃത്തുക്കള്‍ പിന്‍വാങ്ങും. പൊതുമേഖലാ സ്‌ഥാപനങ്ങളില്‍ ജോലി ലഭിക്കും. ബന്ധുക്കള്‍ വഴി വരുന്ന വിവാഹാലോചനകളില്‍ തീരുമാനമാകും..

മകയിരം : മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. പണമിടപാടുകളില്‍ കൃത്യത പാലിക്കും. മേലുദ്യോഗസ്‌ഥരുടെ പ്രീതി സന്‌പാദിക്കും. ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും.

തിരുവാതിര : വാഹനം വാങ്ങും. കഫജന്യ രോഗങ്ങള്‍ പിടിപെടാം. ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്‍റെ അനുഭവമുണ്ടാകും. കരുതിവെച്ച പണം മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വര്‍ധിക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക്‌ അനാരോഗ്യം.

പുണര്‍തം : ഊഹക്കച്ചവടം, ലോട്ടറി എന്നിവയില്‍ നിന്നു നേട്ടം. പ്രധാന തൊഴിലില്‍ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങുവാന്‍ സാധിക്കും. പരുക്ക്‌, രോഗദുരിതം എന്നിവ മൂലം ജോലികളില്‍ നിന്നു വിട്ടുനിന്നിരുന്നവര്‍ക്ക്‌ തിരികെ ജോലികളില്‍ പ്രവേശിക്കുവാന്‍ സാധിക്കും.

പൂയം :അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും. വാഹനയാത്രകള്‍ക്കിടയ്‌ക്ക് ധനനഷ്‌ടം സംഭവിക്കുവാനും സാദ്ധ്യത . മാതാവോ തത്തുല്യരായവരോ അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില്‍ നിന്ന്‌ മോചനം. വിലപിടിപ്പുള്ള വസ്‌തുക്കള്‍ മോഷണം പോകാം. ബന്ധുക്കള്‍ വഴി നേട്ടം.

ആയില്യം : കുടുംബസമേതം യാത്രകള്‍ നടത്തും. വിവാഹമാലോചിക്കുന്നവര്‍ക്ക്‌ അനുകൂല ഫലം. സ്വന്തമായി ബിസിനസ്‌ നടത്തുന്നവര്‍ക്ക്‌ മികച്ച ലാഭം.

മകം:: ശാരീരികമായി എന്തെങ്കിലും അരിഷ്‌ടതകള്‍ നേരിടും. ബിസിനസുകളില്‍ നിന്ന്‌ മികച്ച നേട്ടം.ഉദ്യോഗസ്‌ഥര്‍ക്ക്‌ സ്‌ഥലംമാറ്റം ഉണ്ടാകും. ഗൃഹത്തില്‍ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. ദീര്‍ഘയാത്രകള്‍ വേണ്ടിവരും. ഭവനത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും.

പൂരം: ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ വര്‍ധിക്കും. പൂര്‍വികസ്വത്തു ലഭിക്കുവാനാകും. അന്യരുമായി സംസാരിച്ച്‌ വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കുക .. പൊതു പ്രവര്‍ത്തനരംഗത്ത്‌ നേട്ടങ്ങള്‍ , ഭവനം, വാഹനം എന്നിവയ്‌ക്ക് അറ്റകുറ്റപ്പണികള്‍ വേണ്ടിവരും.

ഉത്രം : പുതിയ പദ്ധതികളില്‍ പണം മുടക്കി മികച്ച നേട്ടങ്ങള്‍ കൈവരിക്കും. അധികാരികളില്‍ നിന്ന്‌ അനുകൂല തീരുമാനം ലഭിക്കും.

അത്തം : രോഗദുരിതങ്ങള്‍ അനുഭവിക്കാനിടയുള്ള വാരമാണ്‌. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക. ഗൃഹാന്തരീക്ഷത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാം. സുഹൃത്തുക്കളുടെ വിവാഹത്തില്‍ സംബന്ധിക്കും. വ്യവഹാരങ്ങളില്‍ തിരിച്ചടിയുണ്ടായേക്കാം.

ചിത്തിര : ഏറ്റെടുക്കുന്ന പ്രവര്‍ത്തികള്‍ വിജയത്തിലെത്തിക്കും. ജീവിതപങ്കാളിക്ക്‌ ഏതെങ്കിലും തരത്തിലുള്ള രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ട്‌. വിദ്യാഭ്യാസപരമായ നേട്ടങ്ങള്‍ കൈവരിക്കും.

ചോതി : ഔദ്യോഗികരംഗത്ത്‌ നേട്ടമുണ്ടാകും. സഹോദരങ്ങള്‍ക്ക്‌ അരിഷ്‌ടതകള്‍ക്കു സാധ്യത. ഉത്തരവാദിത്തം വര്‍ധിക്കും. ഊഹക്കച്ചവടത്തില്‍ നേട്ടങ്ങള്‍ . ബന്ധുക്കളെ താല്‍ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും. . അവിചാരിതമായ ധനലാഭമുണ്ടാകും.

വിശാഖം : വിശ്രമം കുറയും. പ്രവര്‍ത്തനങ്ങളില്‍ തടസ്സം നേരിടും. അപവാദം കേള്‍ക്കാനിടവരും. ഭക്ഷണസുഖം ലഭിക്കും. മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച്‌ അബദ്ധത്തില്‍ ചാടാതെ ശ്രദ്ധിക്കുക. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അവിചാരിത നഷ്‌ടം. മുതിര്‍ന്ന കുടുംബാംഗങ്ങള്‍ക്ക്‌ രോഗാരിഷ്‌ടതയുണ്ടാകാന്‍ സാദ്ധ്യത .

അനിഴം : വിദ്യാഭ്യാസ കാര്യങ്ങളില്‍ വിജയം . പുതിയ തൊഴിലില്‍ പ്രവേശിക്കുവാന്‍ കഴിയും . ജീവിതപങ്കാളിയുമായി നിലനിന്നിരുന്ന മാനസിക അകല്‍ച്ച ഇല്ലാതാകും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ നേട്ടം. മറ്റുള്ളവരെ അമിതമായി ആശ്രയിക്കാതെ ശ്രദ്ധിക്കുക , ഗൃഹാന്തരീക്ഷത്തില്‍ ശാന്തത.

തൃക്കേട്ട : സുഹൃത്തുക്കളുമായി കലഹങ്ങള്‍ക്കു സാധ്യത. ഇഷ്‌ടപ്പെടാത്ത ജോലികളില്‍ ഇടപെടേണ്ടിവരും. പണമിടപാടുകളില്‍ ചതിവു പറ്റാന്‍ സാധ്യത. പിതാവിന്‌ അരിഷ്‌ടതകള്‍, തൊഴില്‍രംഗം മെച്ചപ്പെടും.

മൂലം : അപ്രതീക്ഷിത ധനനഷ്‌ടം നേരിടും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം നീളും , ലഹരിവസ്‌തുക്കളില്‍ താല്‌പര്യം വര്‍ധിക്കും. വിലപ്പെട്ട രേഖകള്‍ കൈമോശം വരാനിടയുണ്ട്‌. കഴിയുന്നതും ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക, ബന്ധുജന സഹായമ കുറയും.

പൂരാടം :തൊഴിലന്വേഷകര്‍ക്ക്‌ അനുകൂല ഫലം, സുഹൃത്തുക്കളുടെ ഇടപെടല്‍ വഴി പെട്ടെന്നുള്ള കാര്യസാധ്യം. വിവാഹാലോചകള്‍ തീരുമാനത്തിലെത്തും. കടങ്ങള്‍ വീട്ടുവാനും പണയ ഉരുപ്പടികള്‍ തിരിച്ചെടുക്കുവാനും സാധിക്കും. സഹോദരങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കേണ്ടി വരും.

ഉത്രാടം :ഉറ്റ സുഹൃത്തിന്‍റെ ഇടപെടല്‍ മൂലം മനസ്സിന്‌ ശാന്തത . നഷ്‌ടപ്പെട്ടെന്നു കരുതിയിരുന്ന വസ്‌തുക്കള്‍ തിരികെ ലഭിക്കും. വാസസ്‌ഥാനമാറ്റത്തിനു യോഗം.

തിരുവോണം :ആരോഗ്യസ്‌ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. സ്‌ത്രീ. വിദേശയാത്രയ്‌ക്കുള്ള ശ്രമങ്ങള്‍ വിജയം കൈവരിക്കും. സ്വന്തം ബിസിനസ്സില്‍ നിന്നു ധനലാഭം പ്രതീക്ഷിക്കാം.

അവിട്ടം : അലസത വര്‍ദ്ധിക്കും , . രാഷ്ര്‌ടീയരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ എതിര്‍പ്പുകള്‍ നേരിടേണ്ടി വരും. സഞ്ചാരക്ലേശം വര്‍ധിക്കും. ലഹരി വസ്‌തുക്കളില്‍ നിന്ന്‌ മോചനം നേടുവാന്‍ സാധിക്കും, അന്യരുടെ ഇടപെടല്‍ മൂലം കുടുംബത്തില്‍ ചില്ലറ പ്രശ്‌നങ്ങളുണ്ടാകാം. കേസ്‌, വ്യവഹാരങ്ങള്‍ എന്നിവയില്‍ വിജയം.

ചതയം : അനുകൂല ഫലങ്ങള്‍ ലഭിക്കുവാന്‍ സാധ്യതയുള്ള വാരമാണ്‌ധ, നലാഭമുണ്ടാകും. ഭക്ഷണസുഖം വര്‍ധിക്കും. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. സന്താനങ്ങള്‍ക്ക്‌ ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത.

പൂരുരുട്ടാതി: ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. തൊഴില്‍പരമായി ഉയര്‍ന്ന വിജയം കൈവരിക്കും. വിദേശത്തുനിന്നു നാട്ടില്‍ തിരിച്ചെത്തും. പൊതുപ്രവര്‍ത്തനങ്ങളില്‍ വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. . വാക്കുതര്‍ക്കങ്ങളിലേര്‍പ്പെട്ട്‌ അപമാനമുണ്ടാകും. കര്‍ണരോഗ ബാധ.

ഉത്രട്ടാതി: മേലുദ്യോഗസ്‌ഥരില്‍ നിന്ന്‌ പ്രശംസ ലഭിക്കും. ഇരുചക്ര വാഹനത്താല്‍ പരുക്കിനു സാധ്യത. വാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍വേണ്ടിവരും . സഹപ്രവര്‍ത്തകരുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ പരിഹൃതമാകും.

രേവതി : വിവാഹം ആലോചിക്കുന്നവര്‍ക്ക്‌ മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബന്ധുജനഗുണം വര്‍ധിക്കും. . ഇരുചക്ര വാഹനം വാങ്ങും. മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കും.

സജീവ്‌ ശാസ്‌താരം (9656377700)

Ads by Google
Advertisement
Sunday 24 Sep 2017 01.28 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW