Monday, October 02, 2017 Last Updated 47 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 23 Sep 2017 04.36 PM

വീടിനല്‍പം അടുക്കും ചിട്ടയും

അടുക്കും ചിട്ടയുമുള്ള വീട് എല്ലാവരുടെയും സ്വപ്നമാണ്. സാധനങ്ങള്‍ വലിച്ചുവാരിയിടാതെ അനുയോജ്യമായ സ്ഥലത്ത് സൂക്ഷിക്കണം.
uploads/news/2017/09/149025/houseInterior1.jpg

കണ്ടില്ലേ പത്രമൊക്കെ വലിച്ചു വാരിയിട്ടിരിക്കുന്നത്, ഇതൊക്കെ ഒന്നടുക്കി വച്ചാലെന്താാ? രാവിലെ തന്നെ രാകേഷ് അനുവിനോട് ചൂടായി.

വലിയ വീടാണെന്ന് പറഞ്ഞിട്ടെന്താ കാര്യം? സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഒട്ടും സ്ഥലമില്ല. എല്ലാ സാധനങ്ങളും കൂടി എവിടെ സൂക്ഷിക്കാനാ?

വീട്ടമ്മമാരുടെ സ്ഥിരം പരാതിയാണിത്. അടുക്കും ചിട്ടയുമുളള വീട് എല്ലാവരുടെയും സ്വപ്നമാണ്. പണം മുടക്കി വലിയൊരു വീടുവച്ചാലും പലപ്പോഴും അടുക്കും ചിട്ടയുമായി വീട് സൂക്ഷിക്കാന്‍ കഴിയാറില്ല. അക്കാര്യത്തിലും കൃത്യമായ ആസൂത്രണം അത്യാവശ്യം.

വീട്ടില്‍ എന്തൊക്കെ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള ഇടമാണു വേണ്ടത് എന്നതിനെപ്പറ്റി വീടു പണിയുമ്പോള്‍ തന്നെ ധാരണ വേണം. എല്ലാത്തിനും അതിന്റേതായ ഒരു സ്ഥാനമുണ്ടാകുമ്പോഴാണ് അടുക്കും ചിട്ടയും ഉണ്ടാകുന്നതും വീട് മനോഹരമാകുന്നതും.

വീടിന്റെ പ്ലാന്‍ തയാറാക്കുമ്പോള്‍ തന്നെ, എന്തൊക്കെ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള സ്ഥലമാണു വേണ്ടതെന്ന് ആര്‍ക്കിടെക്ടിനോട് കൃത്യമായി പറയുകയാണ് ആദ്യം വേണ്ടത്.

uploads/news/2017/09/149025/houseInterior.jpg

1. വീട്ടുസാധനങ്ങളെ മൂന്നായി തരം തിരിച്ച് അനുയോജ്യമായ സ്ഥലം തീരുമാനിക്കാം.
2. എപ്പോഴും ആവശ്യം വരുന്ന സാധനങ്ങള്‍ എളുപ്പത്തില്‍ എടുക്കാന്‍ കഴിയുന്ന രീതിയില്‍ ഷെല്‍ഫിലോ കബോര്‍ഡിലോ സൂക്ഷിക്കാം.

3. വല്ലപ്പോഴും ആവശ്യമുള്ള സാധനങ്ങള്‍ സ്റ്റെയര്‍കേസിന് അടിയിലുള്ള സ്റ്റോറേജ് സ്പേസിലോ ബില്‍റ്റ് ഇന്‍ ഫര്‍ണ്ണിച്ചറിനുള്ളിലോ സൂക്ഷിക്കാം. അപൂര്‍വ്വമായി മാത്രം ഉപയോഗിക്കുന്ന വസ്തുക്കള്‍ ലോഫ്റ്റ് സ്പേസുകളില്‍ സൂക്ഷിക്കുക.
4. സിറ്റൗട്ടില്‍ ഇന്‍ ബില്‍റ്റ് ഫര്‍ണ്ണിച്ചറുകള്‍ ഉപയോഗിച്ചാല്‍ അതിനുള്ളില്‍ കുട,മാഗസിനുകള്‍ എന്നിവ സൂക്ഷിക്കാം.

5. സ്റ്റെയര്‍കെയ്സിനടിയിലുള്ള സ്ഥലത്തും സാധനങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലം കെണ്ടത്താം. ഇന്‍വര്‍ട്ടറും അതിന്റെ ബാറ്ററിയും ഇവിടെ വയ്ക്കാം. ഇവിടം ഒരു ചെറിയ മുറിയായി ഡിസൈന്‍ ചെയ്യുകയോ ധാരാളം ഡ്രോയറുകളുള്ള ഒരു കാബിനായി മാറ്റുകയോ ചെയ്യാം. ഇന്‍വര്‍ട്ടര്‍ വയ്ക്കുന്ന കാബിനിന്റെ ഷട്ടറില്‍ ചൂട് പുറത്തു പോകാനുള്ള സുഷിരങ്ങള്‍ നല്‍കണം.
6. എത്ര വലിയ അടുക്കളയാണെങ്കിലും സ്ഥലം തികയുന്നില്ല എന്നായിരിക്കും വീട്ടമ്മമാരുടെ പരാതി. മോഡുലാര്‍ കിച്ചണില്‍ എല്ലാത്തിനും അതിന്റേതായ സ്ഥലം ഉണ്ടായിരിക്കും. അതല്ലെങ്കില്‍ സ്പൂ ണ്‍ മുതല്‍ മിക്സി വരെ എല്ലാ സാധനങ്ങളുടെയും ലിസ്റ്റ് തയാറാക്കി അതിനെല്ലാം ആവശ്യമായ സ്ഥലം കെണ്ടത്തേണ്ടി വരും.

7. ബാത്റൂമില്‍ ഒരു ചെറിയ സ്റ്റോറേജ് കാബിനെങ്കിലും ഉണ്ടായിരിക്കണം. ബാത്ടവലും മറ്റും അവിടെ സൂക്ഷിക്കാം. മുഷിഞ്ഞ തുണികള്‍ ഇടാനുള്ള സ്ഥലം നല്‍കുന്നതും വളരെ നല്ലതാണ്.
8. വാഷ്ബേസിന് അടിയിലുള്ള സ്ഥലത്ത് ഒരു കാബിനറ്റ് നല്‍കിയാല്‍ ഹാന്‍ഡ് ടവല്‍, ടോയ്ലറ്റ് വൃത്തിയാക്കാനുള്ള ലോഷന്‍, ടൂത്ത് പേസ്റ്റ്, ബ്രഷ് തുടങ്ങിയവയ്ക്കൊക്കെ സ്ഥലമായി.

9. ബെഡ്റൂമുകളില്‍ വാര്‍ഡ്രോബ് നല്‍കിയാല്‍ വസ്ത്രങ്ങളും മറ്റും അടുക്കും ചിട്ടയോടും കൂടി സൂക്ഷിക്കാം.

അശ്വതി അശോക്

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW