Tuesday, October 31, 2017 Last Updated 36 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 23 Sep 2017 03.48 PM

'ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം അരുത്' എന്നുപറയുന്നതിന് കാരണം ഇതാണ്‌

uploads/news/2017/09/149011/Weeklyvijayamanthram230917.jpg

ആരാധനാലയങ്ങളെ പ്രദക്ഷിണം ചെയ്യുന്നതിന്റെ ശാസ്ത്രീയത വെളിപ്പെടുത്തി എഴുതിയിട്ടുണ്ട്. പക്ഷേ ശിവക്ഷേത്രങ്ങളിലെ ശ്രീകോവിലിനെയോ ചുറ്റമ്പലത്തിനെയോ പൂര്‍ണമായി പ്രദക്ഷിണം വയ്ക്കാറില്ല. അപ്രകാരം ചെയ്യാതിരിക്കാന്‍ കയര്‍കൊണ്ട് പ്രതിബന്ധം സൃഷ്ടിച്ചിട്ടുണ്ട്.

ശിവഭഗവാന്റെ ശിരസിലൂടെ ഗംഗാമാതാവ് തഴുകിക്കൊണ്ടിരിക്കുന്നു എന്നതാണ് ഈശ്വരീയ സങ്കല്‍പ്പം. ആ പ്രതീകാത്മക ധാരാജലം ഒഴുകുന്ന ഓവ് മുറിച്ച് പ്രദക്ഷണം പാടില്ലെന്നൊരു വിശ്വാസം പൗരാണികകാലം മുതലേ നിലനില്‍ക്കുന്നു.

ശിവലിംഗമാതൃകയിലുള്ള ഏത് നിര്‍മിതിയും പരിപൂര്‍ണതയുള്ള ഊര്‍ജസംഭരണികള്‍ തന്നെയാണ്. ലിംഗമാതൃകയിലാണ് അറ്റോമിക് റിസേര്‍ച്ച് സെന്ററും ബുദ്ധവിഹാരങ്ങളും ആദിയായവയും നിര്‍മിക്കപ്പെട്ടിരിക്കുന്നത്.

മുകള്‍ഭാഗം കൂര്‍ത്തതും ശോഷിച്ചുയര്‍ന്നു വന്നിരിക്കുന്നതുമായ ഏതൊരു നിര്‍മിതിക്കും ഊര്‍ജം സംഭരിച്ചുവയ്ക്കാന്‍ കഴിവുള്ളതിനാലാണിത്. മനുഷ്യന്റെ കൈവിരലുകളും ഊര്‍ജസംഭരണികളാണ്.

ഹൈന്ദവവിശ്വാസപ്രകാരം പൂര്‍ണതയുള്ള ദേവനായാണ് പരമശിവനെ ഭക്തര്‍ ആരാധിച്ചുവരുന്നത്. പൂര്‍ണസങ്കല്‍പ്പത്തില്‍ വിളങ്ങുന്ന ശിവനെ വലത്തുവച്ചാല്‍ ഭക്തനും പൂര്‍ണതയിലലിയും എന്ന ചിന്തയും ഇതിനു കാരണമാണ്.

സ്വാമിയും ഭക്തനും തമ്മിലുള്ള അപരിമാകര്‍ത്വം ബോധ്യമാക്കുന്ന പ്രതീകാത്മകമായ അനുഷ്ഠാനം തന്നെയാണ് ഭാഗികമായ ശിവാലയ പ്രദക്ഷിണം.

പ്രസൂന്‍ സുഗതന്‍

Ads by Google
Advertisement
Advertisement
Ads by Google
TRENDING NOW