Wednesday, January 10, 2018 Last Updated 28 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 23 Sep 2017 03.13 PM

നിങ്ങള്‍ റൊമാന്റിക് ആണോ ? നടി കീര്‍ത്തി സനോണിന്റെ വ്യത്യസ്തമായ മറുപടി

uploads/news/2017/09/149005/CiniINWKritiSanon.jpg

തുടക്കത്തില്‍ തന്നെ അഭിനയമികവിന് അവാര്‍ഡ് നേടിയ നടിയാണ് കീര്‍ത്തി സനോണ്‍. 'നെനോക്കാടിന്‍' എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയം തുടങ്ങിയ കീര്‍ത്തി ഇപ്പോള്‍ 'ഫര്‍സി' എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു.

? റബ്ബത്ത് സിനിമ സോള്‍മെയിറ്റിനെക്കുറിച്ചാണല്ലോ. കീര്‍ത്തി സോള്‍മെയിറ്റില്‍ വിശ്വസിക്കുന്നുണ്ടോ....


ഠ ദില്‍- തോ പാഗല്‍ ഹേയിലെ പോലുള്ള ആത്മബന്ധം പുലര്‍ത്തുന്നവര്‍ ഉണ്ടോ എന്നറിയില്ല. പക്ഷേ ഞാന്‍ റബ്ബത്തയിലെ സോള്‍മെയിറ്റില്‍ വിശ്വസിക്കുന്നു. നമ്മള്‍ പല തരത്തിലുള്ള മനുഷ്യരെ കാണുകയും അവരോട് സംസാരിക്കുകയും സ്‌നേഹം പങ്കുവയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ അവിടെ ആത്മബന്ധം ഉണ്ടാകണമെന്നില്ല.

? സിനിമയിലെ നായകന്‍ സുശാന്ത് സിങ് രജപുത്, കീര്‍ത്തിയും തമ്മില്‍ പ്രണയത്തിലാണെന്നു ഡേറ്റിങ് കഴിഞ്ഞെന്നും കേള്‍ക്കുന്നല്ലോ.


ഠ (ചിരിക്കുന്നു) എന്താണ് ഇതിന് ഉത്തരം നല്‍കുക എന്നറിയില്ല. ഞങ്ങള്‍ തമ്മില്‍ നല്ല ആത്മബന്ധമുണ്ട്. പക്ഷേ അത് നല്ല സുഹൃത്തുക്കള്‍ തമ്മിലുള്ളതാണ്. ദിവസവും ഞങ്ങള്‍ തമ്മിലുള്ള ഗോസിപ്പ് വാര്‍ത്തകള്‍ ഞാനും സുശാന്തും ഒരുമിച്ചിരുന്നു വായിക്കാറുണ്ട്.

? എന്തായിരിക്കും ഒരു പെര്‍ഫക്ട് ഡേറ്റിങ്


ഠ ബീച്ചില്‍ ചെലവഴിക്കുന്നത്,അല്ലെങ്കില്‍ പാര്‍ട്ട്ണര്‍ ഉണ്ടാക്കിത്തന്ന ഭക്ഷണം കഴിച്ചുകൊണ്ട് എന്റെ ഇഷ്ടസിനിമകള്‍ കാണുന്നത്.

? പ്രണയത്തില്‍ നിങ്ങള്‍ ക്രേസിയായി ചെയ്തിട്ടുള്ളതെന്താണ്.


ഠ ക്രേസിയായി എന്തെങ്കിലും ചെയ്യണമെന്ന് എനിക്കു തോന്നിയിട്ടില്ല. പക്ഷേ ചില സമയങ്ങളില്‍ കമിതാക്കളില്‍ പൊതുവെ കാണാത്ത ശീലങ്ങളും സ്വഭാവവും പ്രണയിക്കുമ്പോള്‍ കാണപ്പെടും. ഉദാഹരണത്തിന് ഞാന്‍ പാചകം ചെയ്യാന്‍ ഇഷ്ടപ്പെടാത്ത വ്യക്തിയാണ്. എന്നാലും ചിലപ്പോള്‍ ഞാന്‍ പാചകം ചെയ്യാറുണ്ട്. കാരണം ചിലര്‍ നമുക്ക് വളരെ സ്‌പെഷ്യലാണ്.
uploads/news/2017/09/149005/CiniINWKritiSanon1.jpg

? കരിയറും പ്രണയവും ഒരുമിച്ചു കൊണ്ടുപോകുന്നത് ബുദ്ധിമുട്ടല്ലേ.


ഠ പ്രണയം പ്ലാന്‍ ചെയ്തു നടത്താന്‍ പറ്റുന്ന ഒന്നല്ല. ഒരുദിവസം പെട്ടെന്ന് എനിക്ക് ഒരു ബോയ്ഫ്രണ്ടിനെ വേണം എന്നു പറയാനാവില്ല. അതു നടക്കുമ്പോള്‍ നടക്കും. ഞാന്‍ എന്റെ കരിയര്‍ മാത്രമാണ് നോക്കുന്നത് എന്നു പറയാനും എനിക്ക് കഴിയില്ല. നമ്മള്‍ ആരെങ്കിലുമായി ബന്ധത്തിലാണെങ്കില്‍ അവിടെ നമ്മള്‍ അറിയാതെതന്നെ ഒരു ബോണ്ട് ഉണ്ടാകുന്നു.

? കീര്‍ത്തിയുടെ ജീവിതത്തില്‍ അങ്ങനെ ഉണ്ടായിട്ടുണ്ടോ.


ഠ ഇല്ല. ഇതുവരെ ഉണ്ടായിട്ടില്ല. ഭാവിയിലെ കാര്യം പറയാന്‍ പറ്റില്ല.

? നിങ്ങളുടെ ഇഷ്ടപുരുഷനു വേണ്ട ഗുണങ്ങള്‍ എന്തെല്ലാമാണ്.


ഠ അതു പ്ലാന്‍ ചെയ്യാന്‍ പറ്റുന്ന ഒന്നല്ല. ഓരോ സ്ത്രീയുടെ മനസ്സിലും അവളുടെ പുരുഷനു വേണ്ട ഗുണങ്ങളെക്കുറിച്ചുള്ള നീണ്ട ലിസ്റ്റ് ഉണ്ടായിരിക്കും. പക്ഷേ ജീവിതത്തില്‍ ആ ലിസ്റ്റ് പ്രകാരം ഒന്നും നടക്കണമെന്നില്ല. എന്നെക്കാളും പൊക്കമുള്ള വ്യക്തിയായിരിക്കണം. നല്ല ഹ്യൂമര്‍ സെന്‍സ് ഉണ്ടായിരിക്കണം. സത്യസന്ധനും നന്ദിയുള്ളവനും വിശ്വസ്തതയുള്ള വ്യക്തിയായിരിക്കണം.

? കീര്‍ത്തിയിലുള്ള 'ദി ബെസ്റ്റ്' എന്നു പറഞ്ഞത് എന്തിനെക്കുറിച്ചാണ്.


ഠ ശാരീരികമായ പ്രത്യേകതകള്‍ എന്നു ചിലര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ സുശാന്ത് പറഞ്ഞത് എന്റെ സത്യസന്ധതയാണ് അദ്ദേഹത്തെ ആകര്‍ഷിച്ചത് എന്നാണ്. എന്റെ മനസ്സില്‍ എന്താണോ അത് എന്റെ മുഖത്ത് തെളിയും പോലും! സുശാന്ത് അങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചു

? നിങ്ങള്‍ റൊമാന്റിക് ആണോ.


ഠ തീര്‍ച്ചയായും ഞാന്‍ ദില്‍വാലേ കണ്ടുവളര്‍ന്ന കുട്ടി തന്നെയാണ് ഞാന്‍. അതുകൊണ്ട് തീര്‍ച്ചയായും ഞാന്‍ റൊമാന്റിക് ആണ്.

- അശ്വനി കൃഷ്ണ

Ads by Google
TRENDING NOW