Monday, October 02, 2017 Last Updated 48 Min 57 Sec ago English Edition
Todays E paper
Ads by Google
എം എസ് സന്ദീപ്
Saturday 23 Sep 2017 02.07 PM

മദ്യം വിളമ്പാന്‍ ഇനി വളയിട്ട കൈകളും, ഇടുക്കിയിലെ ബാറില്‍ വെയ്റ്റര്‍മാരായി സ്ത്രീകള്‍

uploads/news/2017/09/148987/wmmn.jpg

തൊടുപുഴ: ബാറിലേയ്ക്ക് സ്ത്രീകളുടെ കടന്നുകയറ്റം. മദ്യപിക്കാനല്ല. മദ്യം വിളമ്പാൻ. ബാറിലെ വെയിറ്റർമാർ എന്ന പുരുഷമേൽക്കോയ്മ തകർത്തെറിഞ്ഞുകൊണ്ട് ഇടുക്കി തൊടുപുഴയിലെ ജോഹാൻസ് ബാറിൽ മദ്യം വിളമ്പുന്നത് രണ്ടു സ്ത്രീകളാണ്. ഈ മാസമാണ് ജോഹാൻസിന് ബാർ പദവി ലഭിച്ചത്. ഇതിനു പിന്നാലെയാണ് വെയിറ്റർമാരായി പെണ്കുട്ടികളെയും പരീക്ഷിക്കാൻ ബാറുടമ തീരുമാനിച്ചത്. കൂത്താട്ടുകുളം സ്വദേശിനിയായ രാജിയും (33) ഒഡീഷയില് നിന്നുള്ള ജ്യോത്സന(21)യുമാണ് നിലവില് ബാറില് ജോലി ചെയ്യുന്നത്. തങ്ങള് ഈ ജോലിയില് സംതൃപ്തരാണെന്നു പറയുന്ന വനിതാ വെയ്റ്റര്മാര് ഈ ജോലി സ്ത്രീകള്ക്കു യോജിക്കുന്നതാണെന്നും ഉറപ്പിച്ചു പറയുന്നു.

ബാറില് ജോലിതുടങ്ങി ദിവസങ്ങള് പിന്നിട്ടിട്ടും നാളിതുവരെ യാതൊരുവിധത്തിലുമുള്ള ശല്യങ്ങളും നേരിടേണ്ടി വന്നിട്ടില്ലെന്നും ഇവർ പറയുന്നു. ജോഹാൻസ് ബാറിലെ ജനറല് മാനേജരായ തോമസ് ആന്റണി എന്ന ഷാജിയുടെ ആശയപ്രകാരമാണ് ബാറില് വനിതാ വെയിറ്റർ്മാരെ പരീക്ഷിക്കുന്നത് ബാറിൽ വെയ്റ്റർമാരുടെ യൂണിഫോം ധരിച്ചാണ് ഇരുവരും ജോലിക്ക് എത്തുന്നത്. സ്ത്രീകൾ ജോലി ചെയ്യുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല. പുരുഷന്മാരെ പോലെ തന്നെ അവരും മികവുറ്റ രീതിയിലാണ് സെർവ് ചെയ്യുന്നതെന്ന് ഷാജി പറഞ്ഞു. ഫെയ്‌സ്ബുക്കിലും വാട്‌സ്ആപ്പിലും പരസ്യം നൽകിയിരുന്നു. പരസ്യം കണ്ട് ആദ്യം വിളിച്ചത് ഒഡിഷ സ്വദേശിയായ ജ്യോത്സന്യയാണ്. നന്നായി മലയാളം പറയുന്ന ജ്യോത്സനയും രാജിയും തിരുവനന്തപുരത്ത് ഒന്നിച്ചാണ് ജോലി ചെയ്തിരുന്നത്. ഈ മേഖലയിൽ സ്ത്രീ സാന്നിധ്യം സജീവമാകുന്നതോടെ കൂടുതൽ മികവുറ്റ സേവനം ലഭ്യമാക്കാൻ സാധ്യമാകുമെന്നാണ് ഷാജിയുടെ പ്രതീക്ഷ.

ഉച്ച മുതൽ രാത്രിവരെയാണ് സ്ത്രീകൾ ബാറിൽ ജോലി ചെയ്യുക. ജോലി സമയം കഴിഞ്ഞാൽ അവരെ സെക്യൂരിറ്റിയോടെ വാഹനത്തിൽ താമസ സ്ഥലത്ത് എത്തിക്കുമെന്നും ജനറൽ മാനേജർ പറഞ്ഞു. ഇവിടെ ജോലിക്കായി കൂടുതൽ സ്ത്രീകൾ അപേക്ഷിച്ചിട്ടുണ്ട്. മലയാളികളും ബംഗാൾ, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുളളവരും അപേക്ഷകരായിട്ടുണ്ട്. അവരെ നിയമിക്കുന്ന കാര്യത്തിൽ തീരുമാനം ഉടനെ ഉണ്ടാകും. ബാർ തുടങ്ങിയിട്ട് കുറച്ചുനാളേ ആയുളളൂ. ആദ്യം റസ്റ്ററന്റിലാണ് പരിശീലനം നൽകിയത്. അവിടെ സെർവ് ചെയ്ത് പരിശീലനം ലഭിച്ച ശേഷമാണ് ബാറിലേക്ക് സെർവ് ചെയ്യാൻ നിയമിച്ചതെന്ന് ഷാജി പറഞ്ഞു.

Ads by Google
Advertisement
എം എസ് സന്ദീപ്
Saturday 23 Sep 2017 02.07 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW