Friday, December 15, 2017 Last Updated 26 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 23 Sep 2017 11.40 AM

ഹാറ്റ്ബോറോ കൺവൻഷൻ -സി എസ് ഐ ക്രൈസ്റ്റ് ചർച്ചിൽ

uploads/news/2017/09/148949/eup230917a.jpg

ഫിലഡൽഫിയ. ഈ വർഷത്തെ ഹാറ്റ്ബോറോ കൺവൻഷൻ ഒക്ടോബർ 6 വെള്ളിയാഴ്ച മുതൽ 8 ഞായറാഴ്ച വരെ 3155 ഡേവിസ് വിൽ റോഡ്, ഹാറ്റ് ബോറോ(3155 Davisville Road, Hatboro, PA 19040) ഉള്ള സി എസ് ഐ ക്രൈസ്റ്റ് ചർച്ച് ഇൻ പെൻസിൽവാനിയൽ വെച്ച് നടത്തപ്പെടുന്നതാണ്. ഈ സുവിശേഷ യോഗത്തിൽ പ്രശസ്ത ക്രിസ്തീയ പ്രഭാഷകനും, ഹൃദ്രോഗ വിദഗ്ധനുമായ ഡോ. വിനോ ജോണ്‍ ദാനിയേല്‍ വചനപ്രഘോഷണം നടത്തും.

വെള്ളി ശനി ദിവസങ്ങളിൽ വൈകിട്ട് 6:30 നു ഗാനശുശ്രുഷയോടു കൂടി യോഗം ആരംഭിക്കും. ഞായറാഴ്ച രാവിലെ 10:15 നുള്ള വിശുദ്ധ ആരാധനയ്ക്കു ശേഷം കൺവൻഷൻ അവസാനിക്കും. ഫിലഡൽഫിയയിലെ എല്ലാ വിശ്വാസികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇടവക പട്ടക്കാരൻ റവ. വർക്കി തോമസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്.
റവ. വർക്കി തോമസ് 267 597 6535
സെക്രട്ടറി-അരുൺ ജേക്കബ് 516 582 4028
കൺവൻഷൻ കോഓർഡിനേറ്റർ - വർക്കി ജോൺ 267 312 6830

വാർത്ത: സുമോദ് നെല്ലിക്കാല

Ads by Google
Saturday 23 Sep 2017 11.40 AM
YOU MAY BE INTERESTED
TRENDING NOW