Thursday, September 13, 2018 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 23 Sep 2017 09.23 AM

സ്വര്‍ഗ്ഗത്തില്‍ ഇനി ഒഴിവുള്ളത് 1,44,000 സീറ്റുകള്‍ മാത്രം ; നോഹയുടെ പെട്ടകത്തിന്റെ മാതൃകയില്‍ പള്ളി; ഡിസൈന്‍ ക്രിസ്തു തന്നതെന്ന് പ്രഖ്യാപനം

uploads/news/2017/09/148930/christ.jpg

വിശ്വാസത്തിന്റെ പേരില്‍ സ്വര്‍ഗത്തിലേക്കു പോകാന്‍ പേടകമൊരുക്കി കാത്തിരുന്ന എംപറര്‍ ഇമ്മാനുവല്‍ സഭാ സ്ഥാപകനായ ജോസഫ് പൊന്നാറ വിശ്വാസികളെ കൂട്ടിയത് സ്വര്‍ഗ്ഗത്തില്‍ ഇനി 1,44,000 സീറ്റുകള്‍ മാത്രമെന്ന് പ്രചരിപ്പിച്ച്. സ്വര്‍ഗ്ഗത്തിലെ ഒഴിവുകള്‍ നികത്താന്‍ കരാറെടുത്തവരാണ് തങ്ങളെന്ന് അവകാശപ്പെട്ടു. ചുരുങ്ങിയ കാലം കൊണ്ട് ജോസഫ് പൊന്നാറ എന്ന കട്ടപ്പനയിലെ റോയിക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞത് ആയിരക്കണക്കിന് വിശ്വാസികളെ.

മുരിയാടുള്ള ആരാധനാലയം നോഹയുടെ പെട്ടകത്തിന്റെ മാതൃകയിലാണു നിര്‍മിച്ചത്. കെട്ടിടത്തിന്റെ ഡിെസെന്‍ കര്‍ത്താവ് തയാറാക്കി നല്‍കിയെന്നായിരുന്നു പ്രഖ്യാപനം! പൊന്നാറയുടെ വാക്കുകള്‍ വിശ്വസിച്ച് നിരവധി പേരാണു സ്വത്തുവകകള്‍ വിറ്റുപെറുക്കി മുരിയാട് കൂടാരം അധികൃതരെ പണമേല്‍പ്പിച്ച് അവിടെ താമസം തുടങ്ങിയത്. അയ്യായിരത്തോളം കുടുംബങ്ങളാണ് എംപറര്‍ ഇമ്മാനുവല്‍ സഭയിലുള്ളത്. കോട്ടയം വിജയപുരം രൂപത കേന്ദ്രീകരിച്ചാണു പ്രസ്ഥാനം തുടങ്ങിയതെങ്കിലും നാട്ടുകാരുടെയും കത്തോലിക്കാ യുവജനപ്രസ്ഥാനങ്ങളുടെയും എതിര്‍പ്പിനേത്തുടര്‍ന്ന് ഇരിങ്ങാലക്കുട രൂപതയിലെ മുരിയാട് പാടശേഖരത്തില്‍ കൂടാരം സ്ഥാപിക്കുകയായിരുന്നു.

കോട്ടയം, ഇടുക്കി ജില്ലകളില്‍നിന്നുള്ളവരാണു സര്‍വസ്വത്തുക്കളും വിറ്റുപെറുക്കി മുരിയാടിലെത്തിയവരില്‍ ഭൂരിഭാഗവും. പ്രവാചകനായി സ്വയം വാഴ്ത്തിയ ജോസഫ് പൊന്നാറ മൂന്നുമാസം മുമ്പു കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ മരണമടഞ്ഞതോടെ, ഇപ്പോള്‍ സഭ പിളര്‍പ്പിലാണ്. അധികാരവടംവലിയില്‍ മനംമടുത്ത് ബഹുഭൂരിപക്ഷം വിശ്വാസികളും കേന്ദ്രകാര്യാലയമായ മുരിയാട് സീയോന്‍ ഭവനില്‍നിന്നുള്ള മടക്കയാത്രയിലാണ്. വിശ്വാസികളുടെ എതിര്‍പ്പിനേത്തുടര്‍ന്ന് സഭാനേതൃത്വത്തിലുള്ള ട്രസ്റ്റ് ഭാരവാഹികള്‍ രാജിവച്ചു.

സ്വര്‍ഗത്തിലേക്കുള്ള വഴി തേടി മുരിയാട് സീയോന്‍ കൂടാരത്തിലെത്തിയ വിശ്വാസികള്‍ അനാഥരായി. പൊന്നാറയുടെ മരണത്തിനും ട്രസ്റ്റിമാരുടെ രാജിക്കും ശേഷം വിശ്വാസികള്‍ തമ്മിലുള്ള സ്വത്തുതര്‍ക്കങ്ങള്‍ ശക്തമായതോടെ സമ്പാദ്യമത്രയും സഭാനേതൃത്വത്തെ ഏല്‍പ്പിച്ച സാധാരണ വിശ്വാസികള്‍ അവ തിരിച്ചുകിട്ടണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. സഭയില്‍ ആകൃഷ്ടരായി വിവിധ ക്രൈസ്തവസഭകളില്‍നിന്നുള്ള പുരോഹിതരും കന്യാസ്ത്രീകളുമടക്കം വിശ്വാസികളായി മുരിയാട് പ്രവര്‍ത്തിച്ചുവരികയായിരുന്ന നിരവധിപേര്‍ അപരാധം ഏറ്റുപറഞ്ഞ് മാതൃസഭകളിലേക്ക് മടങ്ങാനൊരുങ്ങുകയാണ്. ഏതാനും പുരോഹിതരും കന്യാസ്ത്രീകളും വിശ്വാസികളും മടങ്ങിക്കഴിഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW