Tuesday, November 07, 2017 Last Updated 9 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 22 Sep 2017 04.57 PM

15 മാസം കൊണ്ട് വധിച്ചത് 16 ഭീകരരെ , 64 പേരെ അറസ്റ്റ് ചെയ്തു: ഒരു പെണ്‍ പുലിയെക്കുറിച്ച്

uploads/news/2017/09/148682/polce-offcer.jpg

സഞ്ജുക്ത പരാഷര്‍ എന്ന ഐ പി എസുകാരിയെ ആസാമുകാര്‍ വിളിക്കുന്നത് ഉരുക്കു വനിത എന്നാണ്. ഇതു വെറുതെ വിളിക്കുന്നതല്ല. അവരുടെ സര്‍വീസ് റെക്കോഡ്‌സിലൂടെ ഒന്നു കണ്ണൊടിച്ചാല്‍ അത് വ്യക്തമാകും. ആസാമില്‍ നിയമിതയായ ആദ്യ വനിത ഐ പി എസ് ഓഫീസര്‍ കൂടിയാണ് ഇവര്‍. ഇന്ദ്രപ്രസ്ഥ സര്‍വകലാശലയില്‍ നിന്നു പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടി. തുടര്‍ന്നു ജെ എന്‍ യുവില്‍ നിന്നു പിഎച്ച്ഡിയും കരസ്ഥമാക്കി.

സ്‌പോര്‍ട്ടിസില്‍ ഏറെ താല്‍പ്പര്യം ഉള്ള ഇവര്‍ ആസമില്‍ നടക്കുന്ന തീവ്രവാദത്തിലും അഴിമതിയിലും മനംനൊന്ത് സംസ്ഥാനത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ചിന്തയിലാണു കാക്കി അണിയുന്നത്. 2008 ല്‍ അസിസ്റ്റന്റ് കമാന്റര്‍ ആയിട്ടായിരുന്നു ആദ്യനിയമനം. അധികം വൈകാതെ ബോഡോ തീവ്രവാദികളും അനധികൃത ബംഗ്ലാദേശികളും തമ്മില്‍ പോരട്ടം രൂക്ഷമായ ഉദല്‍ഗിരിയിലേയ്ക്കു സ്ഥലമാറ്റം ലഭിച്ചു. ഈ വലിയ വെല്ലുവിളി വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഇവര്‍ വാര്‍ത്തകളില്‍ നിറയുകയായിരുന്നു. നാലുവയസുള്ള കുഞ്ഞിന്റെ അമ്മകൂടിയാണു സഞ്ജുക്ത.

Ads by Google
Friday 22 Sep 2017 04.57 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW