Saturday, November 17, 2018 Last Updated 14 Min 20 Sec ago English Edition
Todays E paper
Ads by Google
അഡ്വ.അനില്‍ കുമാര്‍
അഡ്വ.അനില്‍ കുമാര്‍
Friday 22 Sep 2017 02.27 PM

മുലകുടി മാറാത്ത കുഞ്ഞിനെ ഉപേക്ഷിച്ച് അവള്‍ കാമുകനൊപ്പം പോയി; ഇപ്പോള്‍ കുഞ്ഞിനായി അവകാശവാദം ഉന്നയിക്കാന്‍ അവളെ പ്രേരിപ്പിച്ചത് എന്തായിരുന്നു?

''പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചുപോകാന്‍ അവള്‍ക്ക് എങ്ങനെ സാധിച്ചു?''
uploads/news/2017/09/148651/Weeklyfamilycourt220917.jpg

നാലു വയസ്സുളള കുഞ്ഞുമായി രാജീവ് എന്ന ചെറുപ്പക്കാരനും സുഹൃത്തും കൂടി എന്നെക്കാണാന്‍ വന്നു. എന്താകാര്യമെന്ന് ഞാന്‍ അന്വേഷിച്ചു. കുഞ്ഞിനെ നെഞ്ചോടണച്ച് അയാള്‍ പറഞ്ഞു തുടങ്ങി.

ആറുവര്‍ഷം മുന്‍പ് ഒരു വിവാഹ ചടങ്ങില്‍ വച്ചാണ് ഞാനാദ്യമായി ഗായത്രിയെ കാണുന്നത്. ആദ്യകാഴ്ചയില്‍ തന്നെ എനിക്ക് ഗായത്രിയെ ഇഷ്ടമായി. ആ സമയം വീട്ടില്‍ വിവാഹാലോചനകള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. എനിക്ക് തോന്നിയ താല്‍പ്പര്യം ഞാന്‍ സഹോദരിയോട് പറഞ്ഞു.

അവള്‍ക്കും ഗായത്രിയെ ഇഷ്ടമായി. അവിടെ വച്ചുതന്നെ ഗായത്രിയുടെ ബന്ധുക്കളോട് വിവാഹക്കാര്യം സംസാരിച്ചു. അവര്‍ക്കും എതിര്‍പ്പൊന്നും ഉണ്ടായില്ല. ഗായത്രി ബിടെക് കഴിഞ്ഞ് നില്‍ക്കുകയായിരുന്നു. അടുത്ത ദിവസം തന്നെ അവരുടെ വീട്ടില്‍ ചെന്ന് സംസാരിച്ച് വിവാഹം ഉറപ്പിച്ചു. താമസിക്കാതെ തന്നെ ഞങ്ങളുടെ വിവാഹവും നടന്നു.

വളരെ സന്തോഷത്തോടെയുളള ജീവിതമായിരുന്നു ഞങ്ങളുടേത്. ഏറ്റവും ഭാഗ്യവാന്‍ ഞാന്‍ ആണെന്നുപോലും അഹങ്കരിച്ചു പോയി. അത്രയ്ക്കും സന്തോഷമായിരുന്നു. കുറച്ച് നാളുകള്‍ക്ക്‌ശേഷം ഞങ്ങള്‍ക്കൊരു മകന്‍ കൂടി ജനിച്ചതോടെ സന്തോഷം ഇരട്ടിയായി. പിന്നീട് അവനായിരുന്നു ഞങ്ങളുടെ ലോകം.

കുഞ്ഞിന്റെ കളിചിരികളുമായി പോകുന്നതിനിടയില്‍ ഒരു ദിവസം ഗായത്രി അവളുടെ കോളേജില്‍ പഠിച്ച സുഹൃത്തിനെ പരിചയപ്പെടുത്തി. കിഷോര്‍ എന്നായിരുന്നു അയാളുടെ പേര്.

ഇടയ്ക്ക് കിഷോര്‍ ഗായത്രിയെ ഫോണ്‍വിളിക്കും, ചിലപ്പോള്‍ അയാള്‍ എന്നോടും സംസാരിക്കും. എനിക്ക് അവളെ പൂര്‍ണ്ണവിശ്വാസമായതുകൊണ്ട് ഞാനവളുടെ സ്വാത്രന്ത്യത്തില്‍ കൈകടത്തിയില്ല. അവിടെയാണ് എനിക്ക് തെറ്റ് പറ്റിയത്.

ഒരു ദിവസം രാവിലെ അമ്പലത്തില്‍ പോയ ഗായത്രി തിരിച്ച് വന്നില്ല. ഫോണ്‍ വിളിച്ചിട്ട് കിട്ടിയില്ല. ഞാന്‍ അമ്പലത്തില്‍ പോയി അന്വേഷിച്ചു. അവിടെ എത്തിയിട്ടില്ല. അവള്‍ക്ക് എന്തെങ്കിലും സംഭവിച്ച് കാണുമോ?... എനിക്ക് ടെന്‍ഷനായി, ഞാന്‍ പൊലീസില്‍ പരാതിപ്പെട്ടു.

മണിക്കൂറുകള്‍ക്കുശേഷം കിഷോറിന്റെ ഫോണ്‍ കോള്‍. ഗായത്രി അയാളുടെ കൂടെയുണ്ടെന്നും, അവര്‍ തമ്മില്‍ സ്‌നേഹത്തിലാണെന്നും വീട്ടുകാരുടെ നിര്‍ബന്ധപ്രകാരാണ് എന്നെ വിവാഹം കഴിച്ചതെന്നും അയാള്‍ പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ എനിക്ക് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു.

മറുപടി പറയും മുന്‍പെ അയാള്‍ കോള്‍ കട്ട് ചെയ്തു. തിരിച്ച് വിളിച്ചിട്ട് കിട്ടുന്നുമില്ല. അന്ന് മോന് ഒന്നരവയസ്സ് ആയതേയുളളൂ. മുലകുടി മാറാത്ത കുഞ്ഞിനെ ഉപേക്ഷിച്ച് പോകാന്‍ അവള്‍ക്ക് എങ്ങനെ സാധിച്ചു. അമ്മയെക്കാണാതെ വിശന്ന് കരഞ്ഞ മോനെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് എനിക്കറിയില്ലായിരുന്നു.

എന്നെയും മോനെയും ഉപേക്ഷിച്ച് ഇറങ്ങിേപ്പായ ഗായത്രിയെ എനിക്കിനി വേണ്ടെന്ന് തീരുമാനിച്ചു. പക്ഷേ ഞങ്ങള്‍ ഇതുവരെയായിട്ടും നിയമപരമായി ബന്ധം വേര്‍പെടുത്തിയിട്ടില്ല. എന്റെ അമ്മയാണ് മോന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത്.

മറ്റൊരു വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചെങ്കിലും ഞാനതിന് തയ്യാറായില്ല. ഇനിയുളള ജീവിതം മോനുവേണ്ടിയുളളതാണെന്ന് തീരുമാനിച്ചു. പാരമ്പര്യമായി സമ്പന്നകുടുംബമായിരുന്നു എന്റേത്. അതുകൊണ്ട് തന്നെ മോന്റെ പേരില്‍ സ്വത്തിന്റെ പകുതി ഭാഗം എഴുതിവച്ചു.

മോനിപ്പോള്‍ നാലുവയസ്സായി, അവനെ തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗായത്രി കേസ് ഫയല്‍ ചെയ്തു. കുഞ്ഞ് പ്രായപൂര്‍ത്തിയാകാത്തതുകൊണ്ട് കോടതി സംരക്ഷണ ചുമതല അമ്മയ്ക്ക് നല്‍കുമെന്നാണ് എല്ലാവരും പറയുന്നത്. അതോര്‍ക്കുമ്പോള്‍ എനിക്ക് പേടിയാണ്.

ഒന്നരവയസ്സുളള പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് പോയപ്പോള്‍ ഇല്ലാത്ത സ്‌നേഹം അവള്‍ക്ക് ഇപ്പോള്‍ എവിടെ നിന്ന് വന്നു? മോനാണ് എന്റെ ജീവിതം. അവനില്ലാതെ എനിക്ക് ഒരുനിമിഷം ജീവിക്കാന്‍ വയ്യ സാര്‍, വീണ്ടും കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് അയാള്‍ കരഞ്ഞു.

എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആ കുഞ്ഞ് എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കിക്കൊണ്ടിരുന്നു.

ഒരമ്മയുടെ സാമീപ്യം ഏറ്റവും കൂടുതല്‍ ആവശ്യമുളള സമയത്ത് ഗായത്രി അത് നല്‍കിയില്ല. അങ്ങനെയുളള ഒരമ്മയ്ക്ക് കുഞ്ഞിനെ വിട്ടുകൊടുക്കാന്‍ കോടതി പറയില്ലെന്ന് പറഞ്ഞ് ഞാനയാളെ സമാധാനിപ്പിച്ചു. കുട്ടിയുടെ കാര്യത്തില്‍ കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

അഞ്ജു രവി

Ads by Google
അഡ്വ.അനില്‍ കുമാര്‍
അഡ്വ.അനില്‍ കുമാര്‍
Friday 22 Sep 2017 02.27 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW