Monday, October 02, 2017 Last Updated 45 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 22 Sep 2017 12.30 PM

ശരീരവേദന മാറാന്‍ ലഘുവ്യായാമങ്ങള്‍

uploads/news/2017/09/148626/helthmangalam.jpg

രാവിലെ ഉണരുമ്പോള്‍

തുടര്‍ച്ചയായി ഇടവേളകളില്ലാതെ ജോലി ചെയ്യുക, ദുര്‍ബലമായ ശരീരഘടന എന്നിങ്ങനെയുള്ള വിവിധ കാരണങ്ങളാണ് വീട്ടമ്മമാരായ സ്ത്രീകളില്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേദന അനുഭവപ്പെടാറുണ്ട്.

ഇത്തരം വേദനകള്‍ ഏറ്റവും കൂടുതലായി കാണപ്പെടുക കഴുത്ത് ഭാഗത്തും പുറംഭാഗത്തുമാണ്. പക്ഷേ, ഭൂരിഭാഗം വീട്ടമ്മമാരും ഇത്തരം വേദനകളെ അവഗണിക്കുകയാണ് പതിവ്. ഇതുമൂലം പിന്നീട് അവര്‍ക്ക് ചെയ്തുകൊണ്ടിരുന്ന ജോലികള്‍ പോലും ചെയ്യാനാവാതെ വരികയും പേശികളുടെയും അസ്ഥികളുടെയും ബലക്ഷയത്തിന് കാരണമാവുകയും ചെയ്യുന്നു.

ശരീരഘടന

തല മുന്നിലേക്ക് നീട്ടിപ്പിടിച്ച് തോള്‍ ഭാഗം മുന്നോട്ടാഞ്ഞിരിക്കുന്ന രീതിയിലുള്ള ശരീരഘടനയിലിരുന്ന് ജോലിയിലേര്‍പ്പെടുന്ന വീട്ടമ്മമാര്‍ക്ക് കഴുത്തുവേദന വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ ശരീരഘടന കഴുത്തിലെ കശേരുക്കള്‍ തമ്മില്‍ അമരുവാന്‍ കാരണമാകുന്നു. ഇത് പേശികളുടെ മുറുക്കത്തിനും സന്ധികളുടെ തേയ്മാനത്തിനും കാരണമാകുന്നു.

നമ്മുടെ ശരീരത്തില്‍ രണ്ടുതരം പേശികളാണുള്ളത്. ഒന്ന്, ചലനത്തെ സഹായിക്കുന്ന പേശികള്‍. രണ്ട്, ശരീരഘടനയെ നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന പേശികള്‍. തലയും കഴുത്തും മുന്നോട്ടാഞ്ഞിരിക്കുന്ന അവസ്ഥയില്‍ കഴുത്തിന്റെ സ്ഥിരതയെ സഹായിക്കുന്ന പേശികളുടെ ശക്തി കുറയുകയും അവയുടെ നീളം കൂടുവാന്‍ കാരണമാവുകയും ചെയ്യുന്നു.

ഈ അവസരത്തില്‍ ചലനത്തെ സഹായിക്കുന്ന പേശികള്‍ക്ക് കൂടുതലായി അധ്വാനിക്കേണ്ടിവരുന്നു. ഇതു മൂലം ഈ പേശികള്‍ കൂടുതലായി മുറുകുകയും അതുവഴി കഴുത്തുവേദനയുണ്ടാകുന്നതിന് കരണമാവുകയും ചെയ്യുന്നു.

കഴുത്തിലെ കശേരുക്കള്‍ക്കിടയിലൂടെ കയ്യിലേക്ക് പോകുന്ന നാഡികള്‍ക്ക് പേശികളുടെ മുറുക്കം മൂലമോ സന്ധികളുടെ തേയ്മാനം മൂലമോ ക്ഷതം സംഭവിക്കുന്നതാണ്. ഇത് കഴുത്തിലെയും കയ്കളുടെയും പേശികളുടെ ബലക്കുറവിനും തരിപ്പിനും കാരണമാകുന്നു.

നൂതന ഫിസിയോതെറാപ്പി ചികിത്സകള്‍

കഴുത്തിലെ പേശികളിലും സന്ധികളിലും നാഡികളിലും ഉണ്ടാകുന്ന സ്ഥാന ചലനങ്ങളും മുറുക്കങ്ങളും ക്രിയാത്മകമായ രീതിയില്‍ ചികിത്സിച്ചെങ്കില്‍ മാത്രമേ പൂര്‍ണമായൊര ശമനം ല
ഭിക്കുകയുള്ളൂ.

പേശികള്‍ക്കുള്ള ചികിത്സാരീതി

1. മയോതെറാപ്പി : -
പേശികളുടെ മുറുക്കം മൂലമുണ്ടാകുന്ന കെട്ടുകളെ അയവുള്ളതാക്കുവാനുള്ള ചികിത്സാ രീതിയാണ് മയോതെറാപ്പി. ഇത്തരം കെട്ടുകള്‍ മൂലം പേശികളുടെ അനുബന്ധ ഭാഗങ്ങളിലേക്കും വേദന വ്യാപിക്കാനിടയുണ്ട്്. ഒരു ഫിസിയോതെറാപ്പിസ്റ്റിന്റെ സഹായത്താല്‍ ട്രിഗര്‍ പോയിന്റ്‌സ് അഥവാ പേശികളിലുണ്ടാകുന്ന കെട്ടുകള്‍ കണ്ടുപിടിക്കുവാനും ചികിത്സിക്കുവാനും സാധിക്കുന്നതാണ്.

2. മയോഫാസ്‌കിയല്‍ റിലീസ് : -
പേശികളുടെ പുറമോമുള്ള ആവരണമാണ് ഫാസ്‌കിയ. പേശികളില്‍ മുറക്കമുണ്ടാകുമ്പോള്‍ ഇതിനു പുറമേയുള്ള ഫാസ്‌കിയയും മുറക്കമുള്ളതാകുന്നു. ഇത് പേശികളുടെ ചലനാല്‍മകതയെ ബാധിക്കുന്നു. അതുകൊണ്ടുതന്നെ ഫാസ്‌കിയയെയും അയവുള്ളതാക്കേണ്ടതാവശ്യമാണ്. ഇതിനായി ഉപയോഗിക്കുന്ന ചികിത്സാ രീതിയുടെ പേരാണ് മയോഫാസ്‌കിയല്‍ റിലീസ്.

സന്ധികളുടെ ചികിത്സ
സ്‌പൈനല്‍ മൊബിലൈസേഷന്‍ - നട്ടെല്ലിനെ അതിന്റെ ഘടനയ്ക്കനുസൃതമായി ശരീരത്തിന്റെ പുറമേ നിന്നും കൈകള്‍ ഉപയോഗിച്ച് ചലിപ്പിക്കുന്ന ഒരു ചികിത്സാ രീതിയാണ് സ്‌പൈനല്‍ മാന്വല്‍ തെറാപ്പി. ഇത് കഴുത്തിലെ എല്ലുകളെ അതിന്റെ പൂര്‍ണ സ്ഥിതിയിലേക്ക് മടക്കിയെത്തിക്കുവാനും അതു വഴി വേദനയും കഴുത്ത് ചലിപ്പിക്കുവാനുള്ള ബുദ്ധിമുട്ട് കുറയ്ക്കുവാനും സഹായിക്കുന്നു.

ഈ ചികിത്സാരീതിയില്‍ നാഡികളെ അവയുടെ ശരിയായ അളവിലേക്ക് തിരികെകൊണ്ടുവരുന്നു. അതുവഴി അവയുടെ പ്രവര്‍ത്തനത്തെ സുഗമമാക്കുന്നു. ഇതു രോഗികളില്‍ കാണുന്ന ബലക്കുറവ്, തരിപ്പ് എന്നിവ കുറയ്ക്കുവാനായി സഹായിക്കുന്നു. വ്യായാമങ്ങള്‍ പേശികളെയും സന്ധികളെയും നാഡികളെയും പ്രവര്‍ത്തനനിരതമാക്കുവാന്‍ വ്യായാമങ്ങള്‍ അത്യന്താപേക്ഷിതമാണ്. ഇതിനായുള്ള വ്യായാമങ്ങള്‍ രണ്ടുതരമുണ്ട്.

സ്ട്രച്ചിങ് എക്‌സര്‍സൈസ്

ഈ വ്യായാമരീതി പേശികളില്‍ അയവു വരുത്തുവാന്‍ സഹായിക്കുന്നു. ഇത്തരത്തിലുള്ള വ്യായാമങ്ങള്‍ ഫിസിയോതെറാപ്പിസ്റ്റിന്റെ നിര്‍ദേശമനുസരിച്ച് പരിശീലിച്ചതിനു ശേഷം മാത്രമേ ചെയ്യുവാന്‍ പാടുള്ളൂ. കൃത്യതയില്ലാത്ത വ്യായാമങ്ങള്‍ വേദന കൂട്ടുന്നതിനും കാരണമാകുന്നു.

നെക്ക് റൊട്ടേഷന്‍ സ്ട്രച്ച്


a. ഒരു ചെറിയ സ്റ്റൂളില്‍ ഇരിക്കുക.
b. വലതുവശത്തെ കൈ സ്റ്റൂളിന്റെ വശത്ത് പിടിക്കുക.
c. തല ഇടതുവശേെത്തക്ക് തിരിച്ച് താഴോട്ടാക്കി പിടിക്കുക.
d. ഇടതുവശത്തെ കൈ തലയുടെ പുറകിലായി പിടിച്ച് കൈ കൊണ്ട് തല കീഴ്‌പ്പോട്ട് അമര്‍ത്തുക.
e. പേശികളില്‍ ഒരു വലിച്ചില്‍ തോന്നുന്നതുവരെ ഇങ്ങനെ 10 സെക്കന്റ് നേരം പിടിച്ചിവയ്ക്കുക.
f. ഇതുപോലെ തന്നെ എതിര്‍ ദിശയിലേക്കും ചെയ്യണം.

ട്രാപെസ്യൂസ് സ്ട്രച്ച്


a. സ്റ്റൂളിലോ കസേരയിലോ ഇരിക്കുക.
b. വലതുവശത്തെ കൈ സ്റ്റൂളില്‍ സപ്പോര്‍ട്ട് ചെയ്യുക.
c. തല, ഇടതുവശത്തെ ചെവി തോളില്‍ സ്പര്‍ശിക്കുന്നവിധം ചരിക്കുക (തോളില്‍ സ്പര്‍ശിക്കണമെന്നില്ല)
d. ഇടതുവശത്തെ കൈകൊണ്ട് വലതുവശത്തെ ചെവിയുടെ ഭാഗത്ത് പിടിച്ചുകൊണ്ട് തല ഇടതുവശത്തേക്ക് അമര്‍ത്തുക.
e. ഇങ്ങനെ 10 സെക്കന്റ് നേരം പിടിച്ചവയ്ക്കുക.
f.ഇതുപോലെതന്നെ വിപരീത ദിശയിലേക്കും ചെയ്യുക.

സപ്പോര്‍ട്ട് ബാക്ക് സ്ട്രച്ച്


a. നില്‍ക്കുക,
b. കൈരണ്ടും കോര്‍ത്തുപിടിക്കുക, കൈമുട്ടുകള്‍ ചെറുതായി വളച്ചു പിടിക്കുക.
c. തല കുനിച്ചു പിടിക്കുക.
d. പുറംഭാഗം വളച്ചു പിടിക്കുക.
e. കോര്‍ത്തുപിടിച്ച കൈകള്‍ ആവുന്നത്ര മുന്നോട്ട് നീട്ടിപ്പിടിക്കുക.

10 സെക്കന്റ് നേരം പിടിച്ചി വയ്ക്കുക. സ്ട്രഗ്തനിങ് വ്യായാമങ്ങള്‍ ശക്തി കൂട്ടുവാനും അതുവഴി കൂടുതല്‍ കര്‍മനിരതമാക്കാനും സഹായിക്കുന്നു.

എര്‍ഗണോമിക്‌സ്


ഒരാളുടെ ശരീരഘടനയ്ക്കും ചുറ്റുപാടിനും അഭികാമ്യമായ വിധത്തില്‍ അയാളുടെ ജോലിയിലും ജോലിചെയ്യുന്ന ചുറ്റുപാടിലും മാറ്റങ്ങള്‍ വരുത്തുന്ന പ്രക്രിയയാണ് എര്‍ഗണോമിക്‌സ് എന്നു പറയുന്നത്.

സ്ഥിരമായി ഒരേതരം ജോലികള്‍ ചെയ്യുന്ന ആളുകളില്‍ കഴുത്തുവേദനയും അനുബന്ധ ബുദ്ധിമുട്ടുകളും ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്.

ഉദാഹരണമായി പറഞ്ഞാല്‍ കംപ്യുട്ടര്‍ സംബന്ധമായ ജോലിക്കാര്‍, ബാങ്കില്‍ ജോലി ചെയ്യുന്നവര്‍, ഡ്രൈവര്‍മാര്‍, ഡന്റല്‍ ഡോക്ടര്‍മാര്‍, അധ്യാപകര്‍ ഇവരെല്ലം സ്ഥിരമായി ഒരു രീതിയില്‍ തന്നെയിരുന്ന് രാവിലെ മുതല്‍ ജോലി ചെയ്യുന്നവരാണ്. ഇങ്ങനെയുള്ളവര്‍ക്ക് കഴുത്തുവേദനയും അനുബന്ധ ബുദ്ധിമുട്ടുകളും കൂടുതലായി കണ്ടുവരുന്നു.

അതുകൊണ്ട് വ്യക്തിക്കും ജോലിക്കും അനുസൃതമായി മാറ്റങ്ങള്‍ വരുത്തന്നതുവഴി തുര്‍ച്ചയായുള്ള കഴുത്തുവേദനയില്‍ നിന്നും മോചനം ലഭിക്കുന്നു.

ആനി എലിസബത്ത് ജോസ്
ചീഫ് ഫിസിയോതെറാപ്പിസ്റ്റ്
ഹെല്‍ത്ത് പ്ലസ് ഫിസിയോതെറാപ്പി
ആന്‍ഡ് ഒക്കുപേഷണല്‍
തെറാപ്പി ക്ലിനിക്, കാക്കനാട്

Ads by Google
Advertisement
Friday 22 Sep 2017 12.30 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW