Thursday, November 15, 2018 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 22 Sep 2017 12.27 PM

ഹോളിവുഡ് നടിക്കൊപ്പം രാഹുല്‍ ഗാന്ധി; നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു

Rahul gandhi, Hollywood actress

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ സുന്ദരനായ രാഷ്ട്രീയ നേതാവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിളിക്കുന്നതില്‍ തെറ്റില്ല. ഇതുവരെ വിവാഹം കഴിക്കാത്ത അദ്ദേഹത്തിന്റെ ഓരോ വിദേശയാത്രയും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇത്തരത്തില്‍ ഒരു ഫോട്ടോയില്‍ കുടുങ്ങിയിരിക്കികയാണ് കോണ്‍ഗ്രസിന്റെ യുവരക്തം. ഖദറിന് പകരം കോട്ട് ധരിച്ച് ചുണ്ടില്‍ ഒരു പുഞ്ചിരിയുമായി സ്റ്റൈലിഷ് വേഷത്തിലാണ് രാഹുല്‍ ചിത്രത്തിലുള്ളത്.

രണ്ടാഴ്ചത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സ്പാനിഷ് ആസ്‌ട്രേലിയന്‍ നടിയോടൊപ്പം കണ്ടതാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. സ്പാനിഷ് താരമായ നതാലിയാ രാമോസാണ് രാഹുലിനൊപ്പം ചിത്രത്തിലുള്ളത്. രാഹുലിന്റെ ഊര്‍ജസ്വലമായ വ്യക്തിത്വമാണ് എന്നാണ് നടിയുടെ പരാമര്‍ശം ഉണ്ടായിരിക്കുന്നത്.

'കഴിഞ്ഞ രാത്രി വാക്ചാതുര്യവും ഉള്‍ക്കാഴ്ചയുമുള്ള രാഹുല്‍ ഗാന്ധിയോടൊപ്പമായിരുന്നു. താന്‍ വളരെ അനുഗ്രഹീതയാണെന്ന് തോന്നുന്നു. വിവിധയിടങ്ങളിലെ ചിന്തകന്‍മാരുമായി സംവദിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നു. തുറന്ന മനസും ഹൃദയവുമുണ്ടെങ്കില്‍ മാത്രമേ ലോകത്തെ മികച്ച സ്ഥലമാക്കി മാറ്റാന്‍ സാധിക്കൂ'വെന്ന കുറിപ്പോടെയാണ് സ്പാനിഷ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രം പോസ്റ്റ് ചെയ്തതോടെ നിരവധി കമന്റുകളാണ് നടിയുടെ ട്വിറ്ററില്‍ വന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ പപ്പു എന്നും വിളിച്ചുകൊണ്ടുള്ള കമന്റുകളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW