Friday, December 08, 2017 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 21 Sep 2017 05.11 PM

ജര്‍മന്‍ മലയാളി ഗവേഷകന്‍ ഡോ.ബെനേഷ് ജോസഫ് അഡോള്‍ഫ് മെസര്‍ പുരസ്‌കാരം ഏറ്റുവാങ്ങി

uploads/news/2017/09/148339/pravsai210917a.jpg

ബര്‍ലിന്‍: മലയാളിയായ ബയോ ഫിസിസിസ്റ്റ് ബെനേഷ് ജോസഫ് ഈ വര്‍ഷത്തെ അഡോള്‍ഫ് മെസര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ഗോയ്‌ഥെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ യൂണിവേഴ്‌സിറ്റി അധ്യക്ഷ പ്രൊഫ. ബ്രിജിത്ത വോള്‍ഫ്, അഡോള്‍ഫ് മെസര്‍ ഫൗണ്‌ടേഷന്‍ അധ്യക്ഷന്‍ സെ്റ്റഫാന്‍ മെസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പതോജനിക് ബാക്റ്റീരിയയില്‍ നടത്തിയ പഠനമാണ് ഡോ. ബെനേഷിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 25,000 യൂറോയാണ് സമ്മാനത്തുക. 2013 മുതല്‍ ഫ്രാങ്ക്ഫര്‍ട്ടിലെ ഗോയ്‌ഥെ യൂണിവേഴ്‌സിറ്റിയിലാണ് ഡോ. ബെനേഷ് ബയോഫിസിസ്റ്റായി സേവനമനുഷ്ഠിക്കുന്നത്.

അടിസ്ഥാന ഗവേഷണ പരീക്ഷണങ്ങളില്‍ മികവ് പുലര്‍ത്തുന്ന യുവ ഗവേഷകര്‍ക്ക് 1994 മുതലാണ് അഡോള്‍ഫ് മെസര്‍ ഫൗണ്‌ടേഷന്‍ പുരസ്‌കാരം നല്‍കിവരുന്നത്.

കോഴിക്കോട് ജില്ലയില്‍ മരുതോങ്കരയാണ് ഡോ.ബെനേഷിന്റെ ജന്മദേശം. കഴിഞ്ഞ നാലു വര്‍ഷമായി ജര്‍മനിയിലെ ഒഫന്‍ബാഹില്‍ താമസിയ്ക്കുന്നു. ഭാര്യ രമ്യ മാത്യൂസ്. മകന്‍ ജെയ്ക്ക് ബെന്‍.

ജോസ് കുമ്പിളുവേലില്‍

Ads by Google
Thursday 21 Sep 2017 05.11 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW