Monday, October 02, 2017 Last Updated 5 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 21 Sep 2017 04.44 PM

നമ്മള്‍ ചെയ്യുന്ന ഏതുകാര്യവും വിജയിക്കണമെങ്കില്‍ സ്വസ്ഥമായ മനസ്സും കഠിനപ്രയത്‌നവും ബുദ്ധിയും ആവശ്യമാണ്

പ്രതിസന്ധി
uploads/news/2017/09/148335/joythi210917a.jpg

ഒരാള്‍ ഏത് വീക്ഷണത്തോടെയാണ് കാര്യങ്ങള്‍ കാണുന്നത് അതിനനുസരിച്ചുള്ള ഫലവും അയാള്‍ക്ക് ലഭിക്കുന്നു.

മഹാഭാരതകഥയില്‍ സങ്കീര്‍ണ്ണമായ സാഹചര്യത്തില്‍ പ്രതിസന്ധിയെ തരണം ചെയ്യാന്‍ യുദ്ധഭൂമിയില്‍വച്ച് ഭഗവാന്‍ അര്‍ജ്ജുനന് ഗീതോപദേശം നല്‍കി. അതോടെ അര്‍ജുനന് പ്രതിസന്ധിയെ തരണം ചെയ്യാനും കഴിഞ്ഞു. നമ്മുടെ ജീവിതത്തില്‍ വിജയിക്കാന്‍ പല തടസ്സങ്ങളേയും മറികടക്കേണ്ടതായി വരും.

നമ്മള്‍ ചെയ്യുന്ന ഏതുകാര്യവും വിജയിക്കണമെങ്കില്‍ സ്വസ്ഥമായ മനസ്സും കഠിനപ്രയത്‌നവും ബുദ്ധിയും ആവശ്യമാണ്. ഒരാള്‍ ഏത് വീക്ഷണത്തോടെയാണ് കാര്യങ്ങള്‍ കാണുന്നത് അതിനനുസരിച്ചുള്ള ഫലവും അയാള്‍ക്ക് ലഭിക്കുന്നു.

അലക്‌സാണ്ടര്‍ ചക്രവര്‍ത്തി തന്റെ മുന്നിലുള്ള തടസ്സങ്ങളെ തട്ടിമാറ്റി, ബുദ്ധിപൂര്‍വ്വം യുദ്ധം ചെയ്ത് വളരെ വേഗത്തില്‍ വിജയിച്ചു. ഇതുപോലെ ലോകപ്രശസ്തരായ രാഷ്ട്രീയക്കാര്‍, കായികതാരങ്ങള്‍, ഗായകര്‍, അഭിനേതാക്കള്‍ ഇവരെല്ലാം ആദ്യത്തെ ചുവടുവയ്പ്പില്‍ പരാജയപ്പെട്ടവരാണെങ്കിലും പിന്നീട് മുന്നോട്ട് ഉയരാനുള്ള തടസ്സങ്ങള്‍ മനസ്സിലാക്കി, കഠിനപ്രയത്‌നത്തിലൂടെ അവയെ തരണം ചെയ്ത്, വിജയക്കൊടി പാറിച്ച്, നമ്മുടെ രാജ്യത്തിന് പ്രിയപ്പെട്ടവരായി മാറിയവരാണ്.

ഉയര്‍ന്ന വിദ്യാഭ്യാസവും ലോകപരിചയവും ഉള്ളവര്‍പോലും ചില സാഹചര്യങ്ങളില്‍ പ്രതിസന്ധിയെ തരണം ചെയ്യാന്‍ വിഷമിക്കാറുണ്ട്. ബുദ്ധിപൂര്‍വ്വം പ്രതിസന്ധിയെ തരണം ചെയ്ത് മുന്നേറണം. പരാജയം ഏറ്റുവാങ്ങി അടുത്ത പ്രാവശ്യം വിജയിക്കുമ്പോള്‍ ഒരുവന് മുന്‍പത്തേക്കാള്‍ ഇരട്ടി അറിവുണ്ടാകുന്നു. അവന്‍ ബുദ്ധിമാനുമായിത്തീരുന്നു.

ദുര്‍ഘടം പിടിച്ച വഴിയിലെത്തിയാല്‍ പിന്‍തിരിഞ്ഞ് പോകാതെ, കഠിനമായി പരിശ്രമിച്ച് മുന്നേറുകയാണ് വേണ്ടത്. അങ്ങനെയുള്ളവര്‍ ജീവിതത്തില്‍ എപ്പോഴും സന്തോഷവാന്മാരായി ഇരിക്കുകയും ചെയ്യും.

ഉഷാവര്‍മ്മ, പാലക്കാട്
മൊ: 9495973118

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW