Wednesday, December 06, 2017 Last Updated 17 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 21 Sep 2017 12.51 PM

ഇ മലയാളിയുടെ സാഹിത്യ അവാര്‍ഡ് ലാന സമ്മേളനത്തില്‍ വച്ച് സമ്മാനിക്കും

uploads/news/2017/09/148295/usa210917E.jpg

ന്യു യോര്‍ക്ക്: ഇ-മലയാളിയുടെ എഴുത്തുകാര്‍ക്ക് വേണ്ടി പ്രതിവര്‍ഷം സംഘടിപ്പിക്കുന്ന സാഹിത്യ അവാര്‍ഡുകള്‍ ലാന സമ്മേളനത്തില്‍ വച്ച് വിതരണം ചെയ്യും.ലാന ഭാരവാഹികള്‍ ഇതിനു സദയം അനുമതി നല്‍കി

ക്വീന്‍സിലെഫ്‌ളോറല്‍ പാര്‍ക്കിലെ ടൈസന്‍ സെന്ററില്‍ വച്ച് ഒക്ടോബര്‍ 6, 7, 8 എന്നീ തിയ്യതികളില്‍ ആണു ലാന സമ്മേളനം. കഴിയുന്നത്ര പേര്‍ അതില്‍ പങ്കെടുക്കണമെന്നുഅഭ്യര്‍ത്ഥിക്കുന്നു.

വായനക്കാരുടെ ഓര്‍മ്മക്കായി അവാര്‍ഡ് ജേതാക്കളുടെ വിവരംതാഴെ കൊടുക്കുന്നു.
1. കവിത - ശ്രീമതി എത്സി യോഹന്നന്‍ ശങ്കരത്തില്‍
2. കഥ - ശ്രീ സാംസി കൊടുമണ്‍
3. ലേഖനം - ശ്രീ ജോണ്‍ മാത്യു, ഹൂസ്റ്റന്‍
4. വായനക്കരുടെ പ്രിയ എഴുത്തുകാരന്‍- ശ്രീ ജോസഫ് പടന്നമാക്കല്‍
4. പ്രത്യേക അംഗീകാരം- ശ്രീമതി മീനു എലിസബത്ത്, ശ്രീ ബി. ജോണ്‍ കുന്തറ

ഈ വര്‍ഷം അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്കൊപ്പം മറ്റു പ്രവാസി എഴുത്തുകാരേയും അവാര്‍ഡിനായി പരിഗണിച്ചിരുന്നു. അതനുസരിച്ച് താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.

കവിത- തൊടുപുഴ കെ. ശങ്കര്‍, മുംബൈ
കഥ-ശ്രീപാര്‍വതി, കേരള
ലേഖനം- ശ്രീ എം. എസ്. സുനില്‍, കേരള
പ്രത്യേക അംഗീകാരം- മീട്ടു റഹ്മത് കലാം.

2017 ലെ അവാര്‍ഡുകള്‍ക്കായി എഴുത്തുകാര്‍ അവരുടെ നല്ല രചനകള്‍ ഇ-മലയാളിക്ക് അയച്ച് കൊണ്ടിരിക്കുക. വര്‍ഷാവസാനം അവയെല്ലാം വിലയിരുത്തപ്പെടും.

Ads by Google
Thursday 21 Sep 2017 12.51 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW