Monday, September 10, 2018 Last Updated 7 Min 43 Sec ago English Edition
Todays E paper
Ads by Google
അനില്‍ പെരുന്ന
Wednesday 20 Sep 2017 08.58 PM

നവരാത്രി കാലത്ത് ഓരോ ദിവസവും എന്തൊക്കെ ചെയ്യണം

പണ്ട് വിശിഷ്ടമായ താന്ത്രികവിദ്യാദീക്ഷ നടന്നിരുന്നു. മഹാത്രിപുരസുന്ദരിയുടെ ശ്രീവിദ്യാമന്ത്രം, വിദ്യാരാജ്ഞിയായി താരാദേവീമന്ത്രം തുടങ്ങി മഹാശാകേ്തയ മന്ത്രങ്ങളുടെ ഉപാസകര്‍ വിധിപ്രകാരം വിജയദശമി പൂജ നടത്തിയതിനുശേഷം, തൂലിക തേനില്‍ മുക്കി കുട്ടിയുടെ നാവില്‍ എഴുതുന്നു. തുടര്‍ന്ന് വിരലില്‍ പിടിച്ച് അരിയില്‍ അക്ഷരം കുറിക്കുന്നു. നാവിലെഴുതുന്നത് പ്രണവവും ശക്തിബീജാക്ഷരവുമാണ്. ഇങ്ങനെ ദീക്ഷ ലഭിക്കുന്ന ശിശുക്കള്‍ പണ്ഡിതരായിത്തീരുമെന്നാണ് വിശ്വാസം.
Vijayadasami

ഈ വരുന്ന സെപ്റ്റംബര്‍ 30ന് നാം വിജയദശമി ആചരിക്കുന്നു. ഒന്‍പതുനാള്‍ നീണ്ടു നില്‍ക്കുന്ന ദേവീപൂജയുടെ സമാപനദിനമാണ് അന്ന്. ഈ നവരാത്രി കാലം പ്രകൃതിശക്തിയുടെ തിരുമുമ്പില്‍ ആത്മസമര്‍പ്പണത്തിലൂടെ, എങ്ങനെ ജീവിതസാഫല്യം നേടാമെന്ന് നമുക്കു കാണിച്ചുതരുന്ന സന്ദര്‍ഭമാണ്.

അസുരശക്തികളുടെമേല്‍ ദുര്‍ണ്മാദേവി വിജയം നേടുന്നതിന്റെ അനുസ്മരണമാണ് വിജയദശമി. ചണ്ഡമുണ്ഡാസുരന്മാര്‍, ശുഭംനിശുംഭന്മാര്‍, മഹിഷാസുരന്‍ തുടങ്ങിയ സംഘത്തെ പരാജയപ്പെടുത്തുന്ന പരാശക്തി, വാസ്തവത്തില്‍ പ്രകൃതി മാതാവു തന്നെയാണ്. അജ്ഞാനത്തിന്റെ അറിവില്ലായ്മയുടെമേല്‍ ജ്ഞാനം നേടുന്ന വിജയമാണ് ഇതു സൂചിപ്പിക്കുന്നത്. ധര്‍മ്മം, അധര്‍മ്മത്തെ പരാജയപ്പെടുത്തുന്നു. പ്രകാശം ഇരുട്ടിനെ അകറ്റുന്നു. ബുദ്ധിവൈഭവം മൂഢതയെ ഇല്ലാതാക്കുന്നു. മഹിഷാ സുരന്‍ മൂഢതയുടെ പ്രതീകമാണ്. അവിദ്യയെ അകറ്റി വിദ്യ നേടുന്ന ദിവസമെന്ന നിലയില്‍ ദക്ഷിണഭാരതത്തില്‍ ഇത് വിദ്യാരംഭമായി ആഘോഷിക്കുന്നു. ഉത്തരഭാരതം ഇത് ആയുധപൂജയായി കൊണ്ടാടുന്നു.

അനുഷ്ഠാനങ്ങള്‍ എങ്ങനെയെന്നു നോക്കാം. 21-ാം തീയതി നവരാത്രി തുടങ്ങുന്നു. ഉപാസകര്‍ പുലര്‍ച്ചെ കുളികഴിഞ്ഞ് ശുദ്ധവസ്ത്രം ധരിച്ച് (ചുവപ്പുവസ്ത്രമായാല്‍ വളരെ ഉത്തമം) ഒരു പായയിലോ പലകയിലോ കിഴക്ക് അഭിമുഖമായി ഇരിക്കുക. രക്തചന്ദനമോ, സിന്ദൂരമോ തിലകം ധരിക്കുക. ആവശ്യമെങ്കില്‍ ദേവിയുടെ ചിത്രമോ ബിംബമോ വയ്ക്കുക. അഞ്ചുതിരിയിട്ട നിലവിളക്കു തെളിക്കുക. നാലുദിക്കിലും വടക്കു കിഴക്കുമായി തിരികള്‍ ഇടുക. നിവേദ്യമായി തൃമധുരം തയ്യാറാക്കുക. പൂവന്‍പഴം അഥവാ കദളിപ്പഴം, ശര്‍ക്കര, തേന്‍ ഇവ ചേര്‍ത്ത് ത്രിമധുരം തയ്യാറാക്കുക. കൂടാതെ അവല്‍, മലര്‍, ശര്‍ക്കര, പഴം ചേര്‍ത്തെടുക്കുന്നതും ആകാം. ശര്‍ക്കരപായസം വയ്ക്കാന്‍ അറിയാവുന്നവര്‍ അതു ചെയ്യുക. പൂജ പഠിച്ചവര്‍ വിധിപ്രകാരം നിവേദിക്കുക. മറ്റുള്ളവര്‍ നിവേദ്യം വിളക്കിന്‍മുമ്പില്‍ വച്ചു പ്രാര്‍ത്ഥിക്കു. തുടര്‍ന്ന് ദേവീമാഹാത്മ്യ പാരായണം നടത്തുക. തുടക്കത്തില്‍ അര്‍ണ്മളം, കീലകം, കവചം എന്നീ സ്‌തോത്രങ്ങള്‍ പാരായണം ചെയ്യുക. തുടര്‍ന്ന് സപ്തശനി (ദേവീമാഹാത്മ്യം) പാരായണം ചെയ്യുക. ആകെ 13 അദ്ധ്യായങ്ങളാണ് അതിലുള്ളത്. ഒന്നാം ദിവസം 1-ാം അദ്ധ്യായം, രണ്ടാം ദിവസം 2-ാം അദ്ധ്യായം, മൂന്നാം ദിവസം 3, 4 അധ്യായങ്ങള്‍, നാലാം ദിവസം 5, 6 അധ്യായങ്ങള്‍, അഞ്ചാം ദിവസം 7, 8 അധ്യായങ്ങള്‍, ആറാം ദിവസം 9, 10 അധ്യായങ്ങള്‍, ഏഴാം ദിവസം 11-ാം അധ്യായം, എട്ടാം ദിവസം 12-ാം അധ്യായം, ഒമ്പതാം ദിവസം 13-ാം അധ്യായം ഇങ്ങനെ പാരായണം പൂര്‍ത്തിയാക്കുക. നിത്യവും അഞ്ചു തിരിവിളക്കും, നിവേദ്യവും പുഷ്പസമര്‍പ്പണവും ആകാം. ഇത് സര്‍വ്വാഭീഷ്ടദായകമായ ആചാരമാകുന്നു.

സ്വയം അനുഷ്ഠാനത്തിനും പറ്റാത്തവര്‍ നവരാത്രി കാലത്ത് സ്വന്തം ഗൃഹത്തിലോ മറ്റെവിടെയെങ്കിലുമോ പൂജാകര്‍മ്മങ്ങള്‍ നടത്തുന്നതും ഉത്തമം. വിഘ്‌നേശ്വരബലി, ഭഗവതി സേവ, ജയദുര്‍ണ്മാ പൂജ, അഷ്ടലക്ഷ്മി പൂജ, ഭദ്രകാളിസേവ ഇവ വിശിഷ്ടമായ കര്‍മ്മങ്ങള്‍ ആകുന്നു.

ഇനി വിദ്യാരംഭത്തിന്റെ വശം നോക്കാം. ഇന്ന് സാര്‍വ്വത്രികമായി എല്ലായിടത്തും വിദ്യാരംഭം നടക്കുന്നു. പണ്ട് വിശിഷ്ടമായ താന്ത്രികവിദ്യാദീക്ഷ നടന്നിരുന്നു. മഹാത്രിപുരസുന്ദരിയുടെ ശ്രീവിദ്യാമന്ത്രം, വിദ്യാരാജ്ഞിയായി താരാദേവീമന്ത്രം തുടങ്ങി മഹാശാകേ്തയ മന്ത്രങ്ങളുടെ ഉപാസകര്‍ വിധിപ്രകാരം വിജയദശമി പൂജ നടത്തിയതിനുശേഷം, തൂലിക തേനില്‍ മുക്കി കുട്ടിയുടെ നാവില്‍ എഴുതുന്നു. തുടര്‍ന്ന് വിരലില്‍ പിടിച്ച് അരിയില്‍ അക്ഷരം കുറിക്കുന്നു. നാവിലെഴുതുന്നത് പ്രണവവും ശക്തിബീജാക്ഷരവുമാണ്. ഇങ്ങനെ ദീക്ഷ ലഭിക്കുന്ന ശിശുക്കള്‍ പണ്ഡിതരായിത്തീരുമെന്നാണ് വിശ്വാസം.

-ശുഭം-

ച.ആ: ഈ സെപ്റ്റംബര്‍ 30ന് വിജയദശമിയില്‍ ശാകേ്തയ ഉപാസകനായ ലേഖകന്‍ വിധിപ്രകാരം വിദ്യാദീക്ഷ നല്‍കാറുണ്ട്. ആവശ്യമുള്ളവര്‍ വിളിക്കുക: 9847531232.

Ads by Google
അനില്‍ പെരുന്ന
Wednesday 20 Sep 2017 08.58 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW