Wednesday, April 04, 2018 Last Updated 19 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Sep 2017 05.58 PM

മെസിയുടെ പേര് ഒഴിവാക്കി ; തനിക്ക് പ്രചോദനം നല്‍കുന്നത് റൊണാള്‍ഡോയും നെയ്മറുമെന്ന് എംബാപ്പ

Mbappe, Messi

ബാഴ്‌സലോണ വിട്ട് നെയ്മര്‍ പിഎസ്ജിയിലേക്ക് ചേക്കേറിയതിന് പിന്നാലെ എത്തിയ ഫ്രഞ്ച് താരമാണ് കൈലിയാന്‍ എംബാപ്പ. എംബാപ്പയെ മൊണോക്കോയില്‍ നിന്നും ഉദ്ദേശം 180 മില്യണ്‍ യൂറോയാണ് സ്വന്തമാക്കാന്‍ പിഎസ്ജി മുടക്കിയത്.

എഫ്എഫ്എഫ്ടിയ്ക്കായി നല്‍കിയ അഭിമുഖത്തില്‍ എംബാപ്പ നല്‍കിയ ഒരു ഉത്തരമാണ് ഇപ്പോള്‍ ഫുട്‌ബോള്‍ലോകത്തെ ചര്‍ച്ചാവിഷയം. ഫുട്‌ബോള്‍ ലോകത്തെ എംബാപ്പ മാതൃകയാക്കുന്ന കളിക്കാര്‍ ആരെന്നായിരുന്നു ചോദ്യം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ ജൂനിയര്‍, ഈഡന്‍ ഹസാര്‍ഡ് എന്നിങ്ങനെയായായിരുന്നു എംബാപ്പയുടെ ഉത്തരം. എന്നാല്‍ ഇതിഹാസ താരം ലയണല്‍ മെസിയെ എംബാപ്പ എന്തുകൊണ്ട് പരിഗണിച്ചില്ല എന്നതാണ് ഫുട്‌ബോള്‍ ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

ലോക ഫുട്‌ബോളില്‍ മെസി ബാഴ്‌സക്കായി ഗോളുകള്‍ വാരിക്കൂട്ടുമ്പോഴും ഈ വണ്ടര്‍ കിഡ് മെസി അവഗണിച്ചത് കടുത്ത മെസി ആരാധകര്‍ക്ക് അത്ര രസിച്ചിട്ടില്ല. എംബാപ്പയ്‌ക്കെതിരെ ചില മെസി ആരാധകര്‍ രംഗത്ത് വന്നിരുന്നു.

ലിഗാവണ്ണില്‍ കഴിഞ്ഞ സീസണില്‍ നടത്തിയ അത്ഭുത പ്രകടനമാണ് ഈ 18 കാരനെ പൊന്നുംവിലയുളള താരമാക്കി ഉയര്‍ത്തിയത്. 44 മത്സരങ്ങളില്‍നിന്ന് 26 ഗോളും 14 അസിസ്റ്റുകളുമായി ലീഗില്‍ മൊണോക്കോയെ ഒന്നാം സ്ഥാനത്തെത്തിക്കാന്‍ എംബാപ്പ നിര്‍ണായക പങ്കാണ് വഹിച്ചത്.

Ads by Google
Ads by Google
TRENDING NOW