Friday, December 15, 2017 Last Updated 25 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Sep 2017 04.42 PM

കേരള സമാജം വിയന്ന ഓണം ആഘോഷിച്ചു

uploads/news/2017/09/147977/aus200917b.jpg

വിയന്ന: വിയന്ന മലയാളികള്‍ക്ക് ഓണാഘോഷങ്ങള്‍ അവസാനിക്കുന്നില്ല. പ്രമുഖ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ ഓണാഘോഷവും സാംസ്കാരിക പരിപാടികളും വിയന്നയിലെമ്പാടും നടന്നുവരുന്നു. വിയന്നയിലെ സാംസ്കാരിക കൂട്ടായ്മയായ കേരള സമാജം വിയന്നയുടെ ഓണാഘോഷ പരിപാടികള്‍ വിയന്നയിലെ 22 -)൦മത്തെ ജില്ലയിലെ ടൌണ്‍ ഹാളില്‍ നടന്നു.

തിരുവാതിര നൃത്തത്തോടെ ആരംഭിച്ച ഓണാഘോഷ പരിപാടികളിലേക്ക് സമാജത്തിന്റെ പ്രസിഡന്റ് ജോസഫ് പെഴുംകാട്ടില്‍ ഹൃദ്യമായി സ്വാഗതം ആശംസിച്ചു. ജില്ലാ ഭരണാധികാരി ഏര്‍ണസ്റ്റ് നെവറി മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യന്‍ കോണ്‍സുലാര്‍ മിയാങ്ക് ശര്‍മ്മ ഓണാശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

തുടര്‍ന്ന്‍ കട്ടപ്പനയിലെ കുട്ടപ്പന്‍സ് എന്ന് തുടങ്ങിയ നിരവധി നൃത്ത പരിപാടികളും വെളിച്ചം അകലെ എന്ന കോമഡി സ്കിറ്റും ഓണാഘോഷത്തോടനുബന്ധിച്ച് വിയന്ന മലയാളികള്‍ക്കായി സമാജം പ്രവര്‍ത്തകര്‍ സമ്മാനിച്ചു.

ഓണാഘോഷത്തിന്റെ ഭാഗമായി തംബോലയും സംഘടിപ്പിച്ചിരുന്നു. സെക്രട്ടറി ജിഷ മുളയ്ക്കല്‍ കൃതജ്ഞത പ്രസംഗം നടത്തി.

ഷിജി ചീരംവേലില്‍

Ads by Google
Wednesday 20 Sep 2017 04.42 PM
YOU MAY BE INTERESTED
TRENDING NOW