Saturday, December 09, 2017 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Sep 2017 04.40 PM

ജ്യോതിഷപ്രകാരമുള്ള സന്താനയോഗ ലക്ഷണങ്ങള്‍

uploads/news/2017/09/147975/joythi200917.jpg

ജാതകചിന്ത ചെയ്യുമ്പോള്‍ അഞ്ചാംഭാവം കൊണ്ടാണ് സന്താന വിചാരം ചെയ്യുന്നത്. അഞ്ചാംഭാവം പുരുഷ ഗ്രഹമാവുകയും വ്യാഴത്തിന്റെ യോഗ ദൃഷ്ടികള്‍ ഉണ്ടാവുകയും ചെയ്യുക.

അഞ്ചാംഭാവം പുരുഷ ഗ്രഹമാവുകയും പുരുഷ രാശിയിലോ, പുരുഷ നവാംശക രാശിയിലോ നില്‍ക്കുക. ഇവയ്‌ക്കെല്ലാം ഭാവാധിപന്റെയോ, ശുഭന്മാരുടെയോ യോഗ ദൃഷ്ടികള്‍ ഉണ്ടാവുകയും ചെയ്താല്‍ പുരുഷ സന്താനത്തിന്റെ സാധ്യത ഏറെയാണ്.

നേരെ മറിച്ച്, അഞ്ചാംഭാവം സ്ത്രീഗ്രഹമാവുകയും അത് സ്ത്രീ രാശിയിലോ, സ്ത്രീനവാംശക രാശിയിലോ നില്‍ക്കുകയും ചെയ്യുക. മുമ്പ് പറഞ്ഞ ലക്ഷണങ്ങള്‍ വിപരീതമായി വരികയും ചെയ്താല്‍ സ്ത്രീ സന്താനലക്ഷണ പ്രദങ്ങളാണ്.

വളരെ താമസിച്ച് സന്താനങ്ങളുണ്ടാകുന്ന യോഗം

1. ലഗ്നത്തില്‍ ശനിയും അഷ്ടമത്തില്‍ വ്യാഴവും 12-ല്‍ കുജനും നില്‍ക്കുകയും അഞ്ചാംഭാവം അല്പപുത്ര രാശിയാവുകയും ചെയ്യുക.
2. ലഗ്നത്തില്‍ കുജനും അഷ്ടമത്തില്‍ ശനിയും അല്പപുത്ര രാശിയില്‍ സൂര്യനും നില്‍ക്കുക.
3. 11-ല്‍ ചന്ദ്രനും ലഗ്നത്തില്‍ ഏതെങ്കിലും രണ്ടിലധികം ഗ്രഹങ്ങളും നില്‍ക്കുക. രണ്ടിലധികം പാപന്മാര്‍ വ്യാഴത്തിന്റെ അഞ്ചാംഭാവത്തിലും നില്‍ക്കുക.

ജാതകാല്‍ ഈ മൂന്ന് യോഗങ്ങളില്‍ ഏതെങ്കിലും ഉള്ളവരില്‍ വാര്‍ദ്ധക്യസമയത്ത് സന്താനയോഗങ്ങള്‍ കാണും.

ലഗ്നത്തിലും ത്രികോണത്തിലും ബലവാന്മാരായ ശുഭന്മാരുണ്ടാവുക. ലഗ്നത്രികോണങ്ങളുടെ അധിപന്മാര്‍ അന്യോന്യം 5, 9 ഭാവങ്ങളില്‍ നില്‍ക്കുകയും ലഗ്നത്രികോണങ്ങളുടെ അധിപന്മാര്‍ ഗുരുയോഗ ദൃഷ്ടി ഉണ്ടാവുകയും അവര്‍ കേന്ദ്ര സ്ഥാനങ്ങളില്‍ വരികയും ചെയ്താല്‍ പുത്ര പൗത്രാധികളോടെ സന്തോഷത്തോടു കൂടി ജീവിക്കും.

ജ്യോത്സ്യന്‍
ശശിധര പൊതുവാള്‍, പയ്യന്നൂര്‍
മൊ: 9544054161

Ads by Google
Wednesday 20 Sep 2017 04.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW