Saturday, September 08, 2018 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Sep 2017 04.26 PM

ശ്വാസതടസം വരുന്ന വഴികള്‍

uploads/news/2017/09/147974/lugsproblms200917.jpg

ബോധക്കേട്, രക്തചംക്രമണം തകരാറിലാകുക, വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കുക, ഹൃദയസ്തംഭനം തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്.

ജീവിതത്തില്‍ മിക്ക സന്ദര്‍ഭങ്ങളിലും ഒരു മുന്നറിയിപ്പുമില്ലാതെ ശ്വാസതടസം കടന്നുവരാറുണ്ട്. ശ്വാസകോശത്തിന് ശുദ്ധവായു വേണ്ടത്ര അളവില്‍ കിട്ടാതിരിക്കുന്നതാണ് ഇതിനു കാരണം.

ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും വായു ശരിയായ അളവില്‍ ലഭിക്കാതെ വരുമ്പോള്‍, ശാരീരികപ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുന്നു. പ്രത്യേകിച്ച് ശാരീരികപ്രവര്‍ത്തനങ്ങളുടെ കേന്ദ്രസ്ഥാനമായ തലച്ചോറ്, വൃക്ക, ഹൃദയം എന്നിവിടങ്ങളില്‍ ശുദ്ധവായുവിന്റെ അഭാവം മരണത്തിനുവരെ കാരണമാകുന്നു.

മൂന്നുമിനിറ്റില്‍ കൂടുതല്‍ പ്രാണവായു കിട്ടാതെ വരുന്നതോടെ തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്നു. ബോധക്കേട്, രക്തചംക്രമണം തകരാറിലാകുക, വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കുക, ഹൃദയസ്തംഭനം തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്.

ഇത്തരം ലക്ഷണങ്ങള്‍ മരണത്തിനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. ഭക്ഷണപദാര്‍ത്ഥങ്ങള്‍ തൊണ്ടയില്‍ കുടുങ്ങിയുള്ള അപകടങ്ങള്‍ കൂടിവരികയാണ്. അശ്രദ്ധമായി ഭക്ഷണം കഴിക്കുന്നതും വാരിവലിച്ചു കഴിക്കുന്നതുമെല്ലാം ഇതിന് കാരണമാണ്.

അതുപോലെ കൊച്ചുകുട്ടികള്‍ നെല്ലിക്ക, ഗോഡി, കല്ല് തുടങ്ങിയ വസ്തുക്കള്‍ വിഴുങ്ങാറുണ്ട്. ഇത് തൊണ്ടയിലും ശ്വാസകോശത്തിലും തങ്ങിനില്‍ക്കുന്നു. ഇതുമൂലം വായുവിന് ശ്വാസകോശത്തിലേക്കുള്ള ഒഴുക്ക് നഷ്ടപ്പെടുന്നു.

ഇത്തരം അവസരങ്ങളില്‍ രോഗിക്ക് പ്രഥമശുശ്രൂഷ നല്‍കുകയും ഉടന്‍തന്നെ ആശുപത്രിയിലെത്തിക്കുകയും വേണം.
1. എന്തെങ്കിലും തൊണ്ടയില്‍ തടഞ്ഞെന്നു തോന്നിയാല്‍ ഉടന്‍ ചുമച്ച് പുറത്തെടുക്കാന്‍ ശ്രമിക്കണം.
2. വായില്‍ കൈയിട്ട് ഛര്‍ദ്ദിക്കുന്നതും കുടുങ്ങിയ വസ്തുക്കള്‍ പുറത്തുപോകാന്‍ സഹായിക്കും.

3. രോഗിയെ ഇരുത്തിയോ കിടത്തിയോ പുറത്തു തട്ടി തടസം നീക്കാന്‍ നോക്കണം. 4-5 പ്രാവശ്യം ഇത് ചെയ്യണം. വയറ്റില്‍ അമര്‍ത്തി ഞെക്കുന്നതും നല്ലതാണ്.
4. ശ്വാസം സ്വയമെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കൃത്രിമശ്വാസോച്ഛ്വാസം രോഗിക്ക് നല്‍കണം.

ജലം


വെള്ളത്തില്‍ വീണുള്ള അപകടങ്ങളും ഒട്ടും കുറവല്ല. പ്രത്യേകിച്ച് മഴക്കാലത്ത് വെള്ളത്തില്‍ വീഴുമ്പോള്‍ ജലം മൂക്കിലൂടെയും വായിലൂടെയും ശ്വാസനാളത്തിലും ശ്വാസകോശത്തിലും പ്രവേശിക്കുന്നു.

ഇത് ശ്വാസനാളത്തിലെ കോശങ്ങളുടെ സങ്കോചത്തിന് കാരണമാകുന്നു. അപകടസാധ്യത വളരെ കൂടുതലായതിനാല്‍ ഇത്തരം സാഹചര്യത്തില്‍ സമയം ഒട്ടും നഷ്ടപ്പെടുത്താതെ പ്രഥമ ശുശ്രൂഷ ആരംഭിക്കണം.

രോഗിയുടെ ഉള്ളില്‍ പ്രവേശിച്ച ജലം എത്രയും വേഗം പുറത്തേക്ക് കളയുകയും ശുദ്ധവായു ആവശ്യത്തിന് ലഭ്യമാക്കുകയും വേണം. കരുതലോടെയുള്ള ശുശ്രൂഷയാണ്് ഈ രോഗിക്ക് ആവശ്യം.

1. രോഗിയെ മലര്‍ത്തിക്കിടത്തി കൃത്രിമശ്വാസോച്ഛ്വാസം നല്‍കുക. രോഗിയുടെ ഹൃദയമിടിപ്പ് ശരിയായ നിലയാകുന്നതിന് നെഞ്ചില്‍ തുടര്‍ച്ചയായ് ഇടിക്കുക.
2. നനഞ്ഞവസ്ത്രങ്ങള്‍ ഊരിമാറ്റുകയും ചൂടു നല്‍കുന്ന കമ്പിളിയോ പുതപ്പോകൊണ്ട് പുതപ്പിക്കുകയും വേണം.

3. കൈയുടെ വെള്ളയും കാല്‍വെള്ളകളും നന്നായി തിരുമ്മി ശരീരത്തില്‍ ചൂട് വര്‍ദ്ധിപ്പിക്കാവുന്നതാണ്.
4. വയറ്റില്‍ വെള്ളം തങ്ങിനില്‍ക്കുന്നുണ്ടെന്ന് തോന്നിയാല്‍, മേല്‍വയറില്‍ ഞെക്കി വെള്ളം പുറത്തേക്ക് കളയണം.
പ്രഥമശുശ്രൂഷ നല്‍കുന്നതോടൊപ്പംതന്നെ രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുകയും വേണം.

മഴക്കാലത്ത് കഴിവതും നദികളിലും കുളങ്ങളിലും കുളിക്കുന്നതും ഇറങ്ങുന്നതും ഒഴിവാക്കുകയെന്നതാണ് അപകടം തടയുന്നതിനുള്ള ഏറ്റവും നല്ല മുന്‍കരുതല്‍.

നീന്തല്‍ അറിയാത്തവര്‍ ഒരു കാരണവശാലും വെള്ളത്തില്‍ ഇറങ്ങി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തരുത്. ഇത് അപകടസാദ്ധ്യത വര്‍ദ്ധിപ്പിക്കുകയേയുള്ളൂ. കരയില്‍നിന്നുകൊണ്ടുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുക്കാവുന്നതാണ്.

മുകളില്‍പ്പറഞ്ഞ കാരണങ്ങളല്ലാതെ മറ്റ് നിരവധി കാര്യങ്ങളും ശ്വാസതടസത്തിന് കാരണമാകാറുണ്ട്.
1. ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവര്‍, അബദ്ധത്തില്‍ കട്ടിയുള്ള നൂലോ കയറോ കഴുത്തില്‍ കുടുങ്ങുക എന്നീ സാഹചര്യങ്ങളില്‍
2. അലര്‍ജി, ആസ്തമ, അപസ്മാരം എന്നിവയുടെ മുന്നോടിയായും ശ്വാസതടസം അനുഭവപ്പെടാറുണ്ട്.

3. വൈദ്യുതിഷോക്ക്, ചില ജീവികളുടെ കടി, കുത്ത്് എന്നിവയും ശ്വാസതടസം സൃഷ്ടിക്കാറുണ്ട്.
4. വിഷപദാര്‍ത്ഥങ്ങള്‍, അപകടകാരികളായ വാതകങ്ങള്‍ എന്നിവ ശ്വാസകോശത്തില്‍ പ്രവേശിക്കുമ്പോള്‍.

5. ബോധക്ഷയം സംഭവിക്കുമ്പോള്‍ നാക്ക് പുറകിലോട്ട് പോകുക, ഛര്‍ദ്ദി മൂക്കിലും ശ്വാസകോശത്തിലും തടഞ്ഞുനില്‍ക്കുക എന്നിവയെല്ലാം ശ്വാസതടസത്തിന് വഴിതെളിക്കാറുണ്ട്.
6. നെഞ്ചിന് ഭാരമുണ്ടാക്കുന്ന ജോലികള്‍ ചെയ്യുന്നവര്‍ക്കും തലച്ചോറ്, നാഡിവ്യൂഹങ്ങള്‍ എന്നിവയ്ക്കുണ്ടാകുന്ന ക്ഷതങ്ങളും ശ്വാസതടസത്തിന് വഴിതെളിക്കാറുണ്ട്.

കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കുന്നതും സമയം നഷ്ടപ്പെടുത്താതെയുള്ള പ്രഥമശുശ്രൂഷയുമാണ്. ഇത്തരം നിര്‍ണായക നിമിഷങ്ങളെ വിലമതിക്കത്തക്കതാക്കുന്നത്.

ശ്വാസതടസം എങ്ങനെ തിരിച്ചറിയാം


1. ത്വക്കിനുണ്ടാകുന്ന നിറവ്യത്യാസം.
2. ഹൃദയമിടിപ്പിനുണ്ടാകുന്ന വ്യതിയാനങ്ങള്‍, അമിതമായ വിയര്‍പ്പ്.

3. ബോധക്ഷയം, ക്ഷീണം, നുരയും പതയും പ്രത്യക്ഷപ്പെടുക.
4. നാസാദ്വാരങ്ങളും വായും ശ്വസിക്കുന്നതിനുവേണ്ടി ഉപയോഗിക്കുക. ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടാകുന്തോറും നാസാദ്വാരങ്ങളും വികസിക്കുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW