Monday, July 01, 2019 Last Updated 0 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Sep 2017 04.16 PM

സൂര്യയെ വിവാഹശേഷം ജ്യോതിക പഠിപ്പിച്ചത്‌

തമിഴ് സിനിമയിലെ സിങ്കം സൂര്യയുടെ വിശേഷങ്ങള്‍...
uploads/news/2017/09/147971/Weeklynetcafe190917c.jpg

തികഞ്ഞ അര്‍പ്പണബോധവും തീവ്രമായ കഠിനപരിശ്രമവും സൂര്യയെ സൂപ്പര്‍ താരപദവിയിലെത്തിച്ചു. നടന്‍ ശിവകുമാറിന്റെ മൂത്തമകനായ സൂര്യ പിതാവില്‍ നിന്നും വേറിട്ട അഭിനയശൈലിയാണ് സ്വായത്തമാക്കിയത്.

കഥാപാത്രത്തിന് വേണ്ടി ഏതുവിധത്തിലും കഷ്ടപ്പെടാന്‍ സൂര്യ തയ്യാറായിരുന്നു എന്നതും എടുത്തുപറയേണ്ടതാണ്. തമിഴ്‌സിനിമയിലെ സിങ്കം സൂര്യയുടെ വിശേഷങ്ങള്‍.

മുന്‍കോപിയല്ല, പക്ഷേ...


സംസാരപ്രിയനല്ലാത്ത നടനാണ് സൂര്യ. പെട്ടെന്ന് ദേഷ്യം വരുന്ന കൂട്ടത്തിലുമല്ല. അഥവാ ദേഷ്യം വന്നാല്‍ തന്നെയും അത് നിയന്ത്രിക്കാന്‍ താരത്തിനറിയാം.

പക്ഷേ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ താന്‍ ദേഷ്യപ്പെടാറുണ്ട്. അതില്‍ തന്നെ എടുത്ത് പറയേണ്ടത് കൃത്യനിഷ്ഠ പാലിക്കാത്ത ആളുകളെ കാണുന്നതേ നടന് ദേഷ്യമാണ്. ഏതുകാര്യത്തിലും സമയം പാലിക്കേണ്ടത് അത്യാവശ്യകാര്യമാണെന്ന് താരം വിശ്വസിക്കുന്നു.

ഒപ്പം തന്നെ അനുവാദം കൂടാതെ തന്റെ ഫോട്ടോകള്‍ ക്യാമറകളില്‍ പകര്‍ത്തുന്നത് കാണുമ്പോഴും തനിക്ക് ദേഷ്യം വന്നുപോകുമെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.

uploads/news/2017/09/147971/Weeklynetcafe190917a.jpg

വിജയരഹസ്യം


അഭിനയത്തിന്റെ കാര്യത്തില്‍ വട്ടപൂജ്യമായിരുന്ന താന്‍ ഇന്ന് ജനലക്ഷങ്ങള്‍ ആരാധിക്കുന്ന നായകന്മാരിലൊരാളായി മാറിയിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ നല്ല കഥയുള്ള സിനിമകളും സംവിധായകരും തിരക്കഥാകൃത്തുക്കളുമാണെന്ന് താരം പറയും.

കാരണം അവര്‍ എഴുതുന്ന ഡയലോഗുകളും അതിലെ വിഷയങ്ങളും ആ ടീമിന്റെ വര്‍ക്കുകളുമാണ് തന്നെ ഒരു സ്റ്റാറാക്കിയതെന്നാണ് സൂര്യയുടെ പക്ഷം. ഓരോ സിനിമ ചെയ്യുമ്പോഴും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്.

വെറുതെ ഒരു സിനിമ ചെയ്യുന്നതിനേക്കാള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും പ്രേക്ഷകര്‍ മറക്കാത്ത ഉള്ളടക്കമുള്ള സിനിമകളില്‍ അഭിനയിക്കാനാണ് സൂര്യയ്ക്ക് താല്‍പര്യം. അതിനുവേണ്ടിയുള്ള തീവ്രപരിശ്രമത്തിലാണ് അദ്ദേഹം.

കഥയിലെ നായിക ജീവിതസഖിയായി


തമിഴ് സിനിമയിലെ സൂപ്പര്‍ ജോഡികളാരെന്ന് ചോദിച്ചാല്‍ എല്ലാവരും ഒരേസ്വരത്തില്‍ പറയും, സൂര്യ-ജ്യോതികയെന്ന്. സൂര്യയെ ഒരു താരമാക്കിയതിന് പിന്നില്‍ ജ്യോതികയ്്ക്കും കാര്യമായ പങ്കുണ്ട്.

സൂര്യ അഭിനയിച്ച പല സിനിമകളിലും നായകനായി അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചത് ജ്യോതികയായിരുന്നു. ഇരുവരും വിവാഹിതരായതോടെ പ്രേക്ഷകപ്രീതി ഇരട്ടിച്ചു. തന്റെ ജീവിതത്തിന് ഒരര്‍ത്ഥമുണ്ടെന്ന് താരത്തെ പഠിപ്പിച്ചത് ഭാര്യ ജ്യോതികയാണ്.

ഒരിക്കലും മാറില്ലെന്ന് വിചാരിച്ച തന്റെയുള്ളിലെ പലസ്വഭാവങ്ങളും ഭാര്യ മാറ്റിയെടുത്തു. തീരുമാനങ്ങളെടുക്കേണ്ട സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ അത് ഭാര്യയ്ക്ക് വിടും.

കാര്യങ്ങള്‍ പക്വതയോടെ കാണാനുള്ള കഴിവ് അവര്‍ക്കുണ്ടെന്നും ആ കഴിവാണ് തന്നെ അവരിലേക്ക് അടുപ്പിച്ചതെന്നും സൂര്യ പറയുന്നു. വീട്ടുകാര്യങ്ങളെല്ലാം അവള്‍ ഒറ്റയ്ക്ക് മാനേജ് ചെയ്യുന്നത് കാണുമ്പോള്‍ സൂര്യയ്ക്ക് അദ്ഭുതം തോന്നാറുണ്ട്.

കഴിവുള്ള അഭിനേത്രിയായ ജോയെ വിവാഹശേഷം സിനിമയിലേക്ക് കാണാതിരുന്നപ്പോള്‍ ആരാധകരായ പലരും സിങ്കം സൂര്യയോട് അകലം പാലിച്ചു.

യാത്രകള്‍ ജീവനാണ്


യാത്രകള്‍ ചെയ്യാന്‍ കൊതിക്കുന്ന മനസ്സാണ് സൂര്യയുടേത്. എന്നാല്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതില്‍ താല്‍പര്യമില്ലെന്നും കുടുംബത്തോടൊപ്പം യാത്രകള്‍ പോകാനാണിഷ്ടമെന്നും അദ്ദേഹം പറയുന്നു.

സിനിമകളില്ലാത്ത അവസരങ്ങളില്‍ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ദൂരയാത്രകള്‍ പോകുമെന്നും ഷൂട്ടിംഗ് തിരക്കുകളാണെങ്കില്‍ മക്കളുടെ വെക്കേഷന്‍ ടൈമുകളിലക്ക് യാത്രകള്‍ മാറ്റിവയ്ക്കുമെന്നും പല ഇന്റര്‍വ്യൂകളിലും നായകന്‍ പറഞ്ഞിട്ടുണ്ട്.

uploads/news/2017/09/147971/Weeklynetcafe190917b.jpg

നായകന്‍ മാത്രമല്ല, ഗായകനുമാണ്


അന്‍ജാന്‍ എന്ന സിനിമയിലൂടെയാണ് സൂര്യ ഗായകനായി മാറിയത്. സംഗീത സംവിധായകനായ യുവന്‍ ശങ്കര്‍ രാജ 'ഏക് ദോ തീന്‍ ഒത്തിക്കൊട്' എന്ന പാട്ടിന്റെ ട്യൂണ്‍ കേള്‍പ്പിച്ചിരുന്നു.

15 മിനിറ്റിനുള്ളില്‍ ആ ട്യൂണ്‍ സൂര്യയ്ക്ക് ഹൃദിസ്ഥമാകുകയും വെറുതെ ഒന്ന് പാടി നോക്കുകയും ചെയ്തു. ഇതുകേട്ടപാടെ സംവിധായകനും സംഗീതസംവിധായകനും സിനിമയില്‍ പാടണമെന്ന് നിര്‍ബന്ധിച്ചു. ഒടുവില്‍ അവരുടെ താത്പര്യത്തിന് വഴങ്ങി നായകന്‍ സിനിമയില്‍ പാടുകയും ചെയ്തു.

ദേവിന റെജി

Ads by Google
Wednesday 20 Sep 2017 04.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW