Monday, October 02, 2017 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Sep 2017 12.32 PM

ആര്‍നോള്‍ഡ് ഷ്വാര്‍സെനഗര്‍, ലിന്‍ഡാ ഹാമില്‍ട്ടണ്‍, ജയിംസ് കാമറൂണ്‍; അടുത്ത ടെര്‍മിനേറ്ററിനായി ഈ ഒറിജിനലുകള്‍ കൈകോര്‍ക്കുന്നു

uploads/news/2017/09/147935/arnold-shwarzenegar.jpg

ആക്ഷന്‍ഹീറോ ആര്‍നോള്‍ഡ് ഷ്വാര്‍ സെനഗറും ലിന്‍ഡാ ഹാമില്‍ട്ടണും വിഖ്യാത സംവിധായകന്‍ ജയിംസ് കാമറൂണും ഒന്നിച്ച വന്‍ഹിറ്റായ ടെര്‍മിനേറ്റര്‍ പരമ്പരയിലെ എത്രയോ സിനിമകള്‍ ഇതിനകം വന്നു. എന്നാല്‍ ഒറിജിനലുകള്‍ ചെയ്ത ആദ്യത്തേതും രണ്ടാമത്തെ ചിത്രം'ജഡ്ജ്‌മെന്റ്‌ഡേ' യും പോലെ ഒരു മഹാസംഭവം ഇതുവരെ പിന്നീട് ഉണ്ടായിട്ടില്ല എന്നാണ് ലോകം മുഴുവനുമുള്ള ആരാധകരുടെ നിലപാട്. പല തലമുറകളെ രസിപ്പിച്ചു കൊണ്ട് ജയിംസ് കാമറുണ്‍ സംവിധാനം ചെയ്ത ആദ്യ രണ്ടു ഭാഗങ്ങള്‍ക്ക് ഇപ്പോഴും പ്രേക്ഷകരുണ്ട്.

എന്നാല്‍ ഹോളിവുഡ് ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇതാണ്. സാക്ഷാല്‍ ജെയിംസ് കാമറൂണും ആര്‍നോള്‍ഡും ലിന്‍ഡാ ഹാമില്‍ട്ടണും ഏറ്റവും പുതിയ ടെര്‍മിനേറ്റര്‍ ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു. അഞ്ച് ടെര്‍മിനേറ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം ആറാമത്തെ ടെര്‍മിനേറ്റര്‍ സിനിമയിലാണ് മൂവരും ഒന്നിക്കുന്നത്. പക്ഷേ ട്രിലോളജിയില്‍ വരുന്ന പുതിയ സിനിമയിലെ ആദ്യചിത്രത്തിന്റെ സംവിധായകന്‍ ടൈറ്റാനിക്ക് സംവിധായകന്‍ ജെയിംസ് കാമറൂണല്ല. ഡെഡ്പൂള്‍ സംവിധായകന്‍ ടിം മില്ലറാണ് പുതിയ ടെര്‍മിനേറ്ററിനെ ഒരുക്കുന്നത്. എന്നാല്‍ കഥയും നിര്‍മ്മാണവുമെല്ലാം സാക്ഷാല്‍ ജെയിംസ് കാമറൂണാണ് തയ്യാറാക്കുന്നത്.

വാര്‍ദ്ധക്യത്തിലേക്ക് കടന്ന ടെര്‍മിനേറ്ററുകള്‍ കഥ നിര്‍ണ്ണയിക്കുന്ന സിനിമയില്‍ മുഖ്യവേഷം ചെയ്യുന്ന ആര്‍നോള്‍ഡിനും ലിന്‍ഡാ ഹാമില്‍ട്ടണും പുറമേ ദി ഡാര്‍ക്ക് നൈറ്റിലെ ഡേവിഡ് ഗോയര്‍, ഡാര്‍ക്ക് ഏഞ്ചലിലെ ചാള്‍സ് ഇഗ്‌ളീ സാറാ കോണര്‍ ക്രോണിക്കിള്‍സിലെ ജോഷ് ഫ്രീഡ്മാന്‍ എന്നിവരും വരും. ദുഷ്ടന്മാരെ നിഗ്രഹിക്കാന്‍ ഇത്തവണ എത്തുന്നത് അമ്പതും അറുപതും കഴിഞ്ഞവരാണെന്ന് കാമറൂണ്‍ പറയുന്നു. സിനിമയില്‍ 18 ലധികം താരങ്ങളെ ആവശ്യമുണ്ട്. അവരെ ഭാവി താരങ്ങളില്‍ നിന്നും നിലവിലെ താരങ്ങളില്‍ നിന്നും കണ്ടെത്താന്‍ സമയമുണ്ടെന്നും കാമറുണ്‍ പറയുന്നുണ്ട്.

ടെര്‍മിനേറ്റര്‍ പരമ്പരയിലെ ഒറിജിനല്‍ ത്രയം കൈക്കോര്‍ക്കുന്ന സിനിമയ്ക്ക് പക്ഷേ പേരിട്ടിട്ടില്ല. ടെര്‍മിനേറ്റര്‍ എന്ന പേരില്‍ ആര്‍നോള്‍ഡ് വില്ലനായി വന്ന ആദ്യ സിനിമയ്ക്ക് പിന്നാലെയെത്തിയ ജഡ്ജ്‌മെന്റ് ഡേയും വന്‍ ഹിറ്റായി മാറിയിരുന്നു, അതിന് ശേഷം വന്ന റൈസ് ഓഫ് ദി മെഷീന്‍സ്, ടെര്‍മിനേറ്റര്‍ സാല്‍വേഷന്‍, ടെര്‍മിനേറ്റര്‍ ജനിസിസുമെല്ലാം ലോകത്തുടനീളം കളക്ഷന്‍ ഭേദിക്കുകയും ചെയ്തിരുന്നു. അതേസമയം ടെര്‍മിനേറ്റര്‍ പതിപ്പിലെ ഇതുവരെയുള്ള എല്ലാറ്റിലും അഭിനയിച്ച ഏകയാള്‍ ആര്‍നോള്‍ഡ് ഷ്വാര്‍സെനഗര്‍ മാത്രമാണ്. ആദ്യ രണ്ടു ഭാഗങ്ങളില്‍ ലിന്‍ഡയും അഭിനയിച്ചിരുന്നു.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW