Wednesday, November 14, 2018 Last Updated 23 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Sep 2017 07.29 PM

പാണ്ഡ്യയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ അമ്പരന്ന് ശിബാനി ദണ്ഡേക്കര്‍

Shibani Dandekar, Hardik Pandya

ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയമാണ് ഔള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ അമ്പരന്നിരിക്കുകയാണ് ഗായികയും വീഡിയോ ജോക്കിയുമായ ശിബാനി ദണ്ഡേക്കര്‍. ശിബാനിയുടെയും പാണ്ഡ്യയുടെയും ട്വിറ്റര്‍ സംഭാഷണമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

പാണ്ഡ്യയുടെ പ്രകടനത്തെ അഭിനന്ദിച്ച് ശിബാനി ട്വീറ്റ് ചെയ്തിരുന്നു. പാണ്ഡ്യ നല്‍കിയ മറുപടിയ്ക്ക് ശിബാനിയുടെ റീട്വീറ്റാണ് പാണ്ഡ്യയെ വീണ്ടും ‘ട്വിറ്റര്‍ പ്രണയ’ ചര്‍ച്ചയിലേയ്ക്ക് എത്തിച്ചത്. നേരത്തെ പാണ്ഡ്യയുടെ പരിനീതി ചോപ്രയുമായുള്ള ട്വിറ്റര്‍ സംഭാഷണവും ചര്‍ച്ചയായിരുന്നു.

Shibani Dandekar, Hardik Pandya

നിര്‍ണായകഘട്ടങ്ങളില്‍ ടീമിനെ വിജയത്തിലേയ്ക്ക് നയിക്കുന്ന പാണ്ഡ്യയെ സെല്ക്ഷന്‍ കമ്മിറ്റി ചെയര്‍ാമന്‍ എം.എസ്.കെ പ്രസാദ് രണ്ടാം കപില്‍ദേവെന്നാണ് വിളിച്ചത്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിലും ടീമിനെ വിജയത്തീരത്തിലെത്തിച്ച പാണ്ഡ്യയുടെ ഇന്നിംഗ്‌സ് ആരുടെയും മനം കവരുന്നതായിരുന്നു. ഓസീസ് സ്പിന്നര്‍ ആദം സാമ്പയെ തുടര്‍ച്ചയായി മൂന്നു സിക്‌സറടിച്ചാണ് ഇന്ത്യയെ പാണ്ഡ്യ കളിയിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW