Tuesday, October 03, 2017 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Sep 2017 04.29 PM

ലോകത്തിനൊരു വിജയ ശില്‍പി

ലോകത്തെ സ്വാധീനിച്ച ഒരുകൂട്ടം വനിതാ എന്‍ജിനീയര്‍മാരിലൊരാളായ ആദ്യത്തെ ഇന്ത്യാക്കാരി, നികിത ഹരി. മലയാളിയായ നികിത വിജയരഹസ്യങ്ങളുടെ ചെപ്പുതുറക്കുന്നു.
uploads/news/2017/09/147635/nikitha.jpg

സ്വപ്നങ്ങള്‍ കൊണ്ട്് വിജയം കൊയ്യുകയാണ് നികിത ഹരി എന്ന കോഴിക്കോട്ടുകാരി. പെണ്ണിന്റെ ആശയ്ക്കും സ്വപ്നത്തിനും അതിര്‍വരമ്പു തീര്‍ക്കുന്ന സമൂഹത്തിന്റെ മുന്നിലേക്കാണ് നികിത, തന്റെ ഓരോ നേട്ടവും ഉയര്‍ത്തിക്കാട്ടുന്നത്.

വിശ്വവിഖ്യാതമായ കേം ബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകയായ നികിതയ്ക്ക് പറയാനുള്ളത് വിജയത്തിന്റെ കൊടുമുടികള്‍ കീഴടക്കിയ കഥകള്‍.

വിജയക്കുതിപ്പിനാരംഭം


ലോകോത്തര നിലവാരത്തിലുള്ള സര്‍വകലാശാലകളില്‍ ഗവേഷണം നടത്തുക,കോടിക്കണക്കിനു വരുന്ന വലിയൊരു ജനവിഭാഗത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക... ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ഇറങ്ങിത്തിരിക്കുന്ന എല്ലാവരെയും പിന്തിരിപ്പിക്കാന്‍ വലിയ ഒരു ജനക്കൂട്ടം തന്നെയുണ്ടാകും.

പിന്തുണയ്ക്കുന്നവരോ വിരളം. അത്തരമൊരു സമൂഹത്തില്‍ നിന്നാണ് നികിത ഹരി ലോക ജനതയ്ക്കു മുന്നിലെത്തിയത്.

നികിത കീഴടക്കിയ ഓരോ ലക്ഷ്യത്തിലും സ്വപ്നത്തിലും അവളുടെ കയ്യൊപ്പു ചാര്‍ത്തിയിരുന്നു. സി.ബി.എസ്.ഇ പത്താം ക്ലാസ്സ് പരീക്ഷയില്‍ ജില്ലയിലെ മികച്ച വിദ്യാര്‍ത്ഥിയ്ക്കുള്ള അനുമോദനം വാങ്ങിയാണ് നികിത നേട്ടങ്ങളുടെ പട്ടിക തുറക്കുന്നത്.

ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്ന് ബിരുദത്തില്‍ രണ്ടാം റാങ്കും എസ്.ആര്‍.എം സര്‍വ്വകലാശാലയില്‍ നിന്നു ബിരുദാനന്തരബിരുദത്തില്‍ ഒന്നാം റാങ്കും സ്വര്‍ണ്ണ മെഡലുമായാണ് നികിത വിജയിച്ചത്.

പി.എച്ച്.ഡി എന്ന സ്വപ്നം എന്റെ മനസ്സിലെത്തുന്നത് എം.ടെക്ക് പഠിക്കുമ്പോഴായിരുന്നു. അതായിരുന്നു എന്റെ ജീവിതത്തിലെ ടേണിംഗ് പോയിന്റ്. പക്ഷേ അപ്പോഴും എവിടെ,എങ്ങനെ എന്നൊരു ചോദ്യം ഉണ്ടായിരുന്നു. കാരണം ഗവേഷണ ലോകത്ത്, ഞാന്‍ ഒട്ടും അനുയോജ്യമല്ലെന്നു തോന്നിയ നിമിഷങ്ങളായിരുന്നു അത്.

uploads/news/2017/09/147635/nikitha1.jpg

പിന്നെ ഗവേഷണത്തിനു വേണ്ടിയുള്ള ഗവേഷണങ്ങള്‍. എല്ലാ പിന്തുണയും പ്രോത്സാഹനവും നല്‍കിയത് എന്റെ കുടുംബവും,വിജയകുമാര്‍ അങ്കിള്‍,മുല്ലപ്പള്ളി രാമചന്ദ്രന്‍ അങ്കിള്‍,ഗീത ആന്റി, ഡൊമിനിക് അങ്കിള്‍, വിന്‍സ് ലാല്‍,പര്‍വേസ്, ഡോ.ഗായത്രി,ഗോപിനാഥ് തുടങ്ങിയവരായിരുന്നു.

രണ്ടു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പോടെ ഓക്സ്ഫഡ്, മാഞ്ചസ്റ്റര്‍, സര്‍വ്വകലാശാലകളിലേക്കു പ്രവേശനം ലഭിച്ചെങ്കിലും ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇലക്ര്ടിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഗവേഷണം നടത്താന്‍ മികച്ചത് കേംബ്രിഡ്ജ് ആണെന്നന്നതായിരുന്നു കാരണം.''

നെഹ്റു ട്രസ്റ്റ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി സ്‌കോളര്‍ഷിപ്പ്, എഫ്.എഫ്.ഡബ്ള്യൂ.ജി റിസര്‍ച്ച് ഫൗണ്ടേഷന്‍ ഗ്രാന്റ്, ചര്‍ച്ചില്‍ കോളജ് ഗ്രാന്റ്,സ്നോഡന്‍ ട്രസ്റ്റ് ഗൂഗിള്‍ സ്‌കോളര്‍ഷിപ്പ് തുടങ്ങിയവ യോടെയാണ് നികിത ഗവേഷണം നടത്തുന്നത്.

സ്‌കൂളില്‍ പഠനത്തിനോടൊപ്പം പാഠ്യേതര വിഷയങ്ങളിലും നല്ല താല്പര്യം ഉണ്ടായിരുന്നു. സ്‌കൂള്‍ ലീഡര്‍, ഹൗസ് ക്യാപ്റ്റന്‍, ഇംഗ്ലീഷ് ക്ലബ്ബ് പ്രസിഡന്റ്, കോളജ് അസ്സോസിയേഷന്‍ സെക്രട്ടറി തുടങ്ങിയ ചുമതലകളിലും പ്രസംഗം, ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങളിലും സ്‌കൂള്‍,കോളജ് യുവജനനോത്സവങ്ങളിലും സമ്മാനങ്ങള്‍ വാങ്ങാനും ഞാന്‍ മുന്നില്‍ത്തന്നെയുണ്ടായിരുന്നു. എന്റെ ഓരോ വിജയത്തിലും ഇതെല്ലാം ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.'' നികിത പറയുന്നു.

Advertisement
Ads by Google
Ads by Google
TRENDING NOW