Thursday, December 07, 2017 Last Updated 2 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Sep 2017 03.29 PM

വാസ്തുശാസ്ത്രമനുസരിച്ച് മുറികള്‍ എങ്ങനെ ക്രമീകരിക്കാം?

വാസ്തുശാസ്ത്രം - 21 പ്രശ്‌നോത്തരി
uploads/news/2017/09/147625/joythyvasthu190917.jpg

"" ഒരു പ്രേരകശക്തിയായിട്ടാണ് ജീവജാലങ്ങളില്‍ പ്രകൃതി പ്രവര്‍ത്തിക്കുന്നത്. തേനീച്ചകളും, കിളികളും പോലും പ്രകൃതിയുടെ ഈ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് കൂടുകള്‍ ഉണ്ടാക്കുന്നത്. അതിനാല്‍ അവയ്ക്ക് പ്രകൃതിയില്‍ നിന്നുള്ള ഊര്‍ജ്ജം പരമാവധി ലഭിക്കുന്നു. ""

ചോദ്യം: ഒരു ഗൃഹം ഡിസൈന്‍ ചെയ്യുമ്പോള്‍ ഏതൊക്കെ മുറികള്‍ ഏതൊക്കെ ദിക്കി ല്‍ വരുന്നതാണ് ഉത്തമം ?
ജ്യോതിഷ്, തൃശ്ശൂര്‍

ഉത്തരം: ശരീരത്തിന്റെ ആന്തരിക അവയവങ്ങളായ ശ്വാസകോശം, ഹൃദയം, തലച്ചോറ് മുതലായവ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും, പരസ്പരം സഹകരിച്ച് നമ്മുടെ ശരീരത്തെ സജീവമായി നിലനിര്‍ത്തുകയും ചെയ്യുന്നു.

ഇപ്രകാരം ക്രമമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും താളം തെറ്റുകയും ശാരീരികവും മാനസികവുമായ തകരാറുകള്‍ സംജാതമാവുകയും ചെയ്യും.

അതുപോലെ മുറികള്‍ തമ്മില്‍ ഏകോപനവും ചിട്ടയും ഉണ്ടാവണം. അല്ലാത്തപക്ഷം അതിലെ പ്രകൃതിശക്തികള്‍ക്കും, ഊര്‍ജ്ജങ്ങള്‍ക്കും ബുദ്ധിമുട്ടുകളുണ്ടായി പലതരം പ്രയാസങ്ങള്‍ നേരിടും.

ഒരു പ്രേരകശക്തിയായിട്ടാണ് ജീവജാലങ്ങളില്‍ പ്രകൃതി പ്രവര്‍ത്തിക്കുന്നത്. തേനീച്ചകളും, കിളികളും പോലും പ്രകൃതിയുടെ ഈ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് കൂടുകള്‍ ഉണ്ടാക്കുന്നത്. അതിനാല്‍ അവയ്ക്ക് പ്രകൃതിയില്‍ നിന്നുള്ള ഊര്‍ജ്ജം പരമാവധി ലഭിക്കുന്നു.

വാസ്തുശാസ്ത്രമനുസരിച്ച് മുറികള്‍ എങ്ങനെ ക്രമീകരിക്കാം?


വടക്കുകിഴക്കേ മൂലയില്‍ പൂജാമുറി, പ്രായം ചെന്നവരുടെ മുറി, സിറ്റൗട്ട്, ലിവിംഗ് റൂം എന്നിവയും കിഴക്ക്- പൂജാമുറി, ഡൈനിംഗ് റൂം, കുട്ടികളുടെ മുറി ഇവയും, തെക്ക് കിഴക്ക് അടുക്കള, ഡൈനിംഗ് റൂം, വൈദ്യുത യന്ത്രങ്ങള്‍ എന്നിങ്ങനെയും തെക്ക്, വാഷ്‌റൂം, ബെഡ്‌റൂം, സ്‌റ്റോര്‍ എന്നിവയും തെക്കുപടിഞ്ഞാറ് മൂലയില്‍ ബെഡ്‌റൂം, സ്‌റ്റോര്‍, പണം സൂക്ഷിക്കുന്ന മുറി എന്നിവയും പടിഞ്ഞാറ് - ബെഡ്‌റൂം, സ്‌റ്റോര്‍, വാഷ്‌റൂം ഇവയും, വടക്കുപടിഞ്ഞാറ് - അതിഥി മുറി, പെണ്‍കുട്ടികള്‍ക്കുള്ള മുറി, അടുക്കള, വാഷ്‌റൂം എന്നിങ്ങനെയും ക്രമീകരിക്കണം. മദ്ധ്യത്തിലായി നടുമുറ്റം, ഹാള്‍ എന്നിവയും നല്‍കാം.

ഒരു ഗൃഹം ഡിസൈന്‍ ചെയ്തു കഴിയുമ്പോള്‍ വാസ്തുശാസ്ത്ര വിദഗ് ദ്ധന്റെ ഉപദേശം സ്വീകരിച്ച് ആവശ്യമായ മാറ്റങ്ങള്‍ അതില്‍ വരുത്തണം.
ആ ഭവനത്തില്‍ ഐശ്വര്യം എന്നും നിലനില്‍ക്കുവാന്‍ പ്രസ്തുത മാറ്റങ്ങള്‍ കൊണ്ട് സാധിക്കും.

വി.റ്റി. ബിനു (വാസ്തുഭൂഷണ്‍)
തിരുവല്ല
ഫോണ്‍: 9744948567

Ads by Google
Ads by Google
TRENDING NOW