Wednesday, December 13, 2017 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Sep 2017 02.37 PM

കോമിക്കോള

സൂപ്പര്‍ ജോക്ക്
uploads/news/2017/09/147616/Weeklyjokes190917a.jpg

മേരി കൂട്ടുകാരി ഗോമതിയോട്: നീ ഇന്നലത്തെ റിയാലിറ്റി ഷോ കണ്ടോ? നല്ല രസമായിരുന്നു.
ഗോമതി: കണ്ടില്ലെടീ... മോളുടെ പരീക്ഷ കഴിയുന്നതുവരെ ഞങ്ങള്‍ വീട്ടില്‍ ടിവി ഓണ്‍ ചെയ്യണ്ട എന്നുവച്ചു.
മേരി: എന്നിട്ട് മോളെവിടെ... അവളെ കണ്ടില്ലല്ലോ?
ഗോമതി: അവള്‍ അടുത്തവീട്ടില്‍ ടിവി കാണാന്‍ പോയിരിക്കുകയാ...
- വില്യംസ്, ഇടുക്കി

*****

ക്ഷേത്രദര്‍ശനത്തിനു വന്ന വിശ്വാസിയെ തടഞ്ഞുകൊണ്ട് കാവല്‍ക്കാരന്‍:
നിങ്ങളുടെ ചെരുപ്പെവിടെ?
വിശ്വാസി: ഞാന്‍ ചെരുപ്പ് ധരിക്കാറില്ല.
കാവല്‍ക്കാരന്‍: എങ്കില്‍ താങ്കള്‍ക്ക് ദര്‍ശനം നടത്താന്‍ സാധിക്കില്ല.
വിശ്വാസി: എന്തുകൊണ്ട്?
കാവല്‍ക്കാരന്‍: താങ്കള്‍ ആ ബോര്‍ഡു കണ്ടോ... ക്ഷേത്രത്തില്‍ കയറുന്നതിനു മുമ്പ് ചെരുപ്പഴിച്ച് പുറത്തുവയ്ക്കണമെന്ന്.
- സുദര്‍ശന്‍, പട്ടാമ്പി

****

uploads/news/2017/09/147616/Weeklyjokes190917b.jpg

സര്‍ക്കാര്‍ ആശുപത്രിയിലെ പ്രസവവാര്‍ഡില്‍ ഒരു ഗര്‍ഭിണി നഴ്‌സിനോട്:
ആശുപത്രിയിലായാലും എനിക്ക് ഒറ്റയ്‌ക്കൊരു ബെഡ്ഡില്‍ കിടക്കാനാണിഷ്ടം.
ഇതുകേട്ട നഴ്‌സ് നീരസത്തില്‍:
ഈ തോന്നല്‍ വീട്ടില്‍വച്ച് തോന്നിയിരുന്നെങ്കില്‍ ഇവിടെവന്ന് ഇങ്ങനെ കിടക്കേണ്ടി വരില്ലായിരുന്നു.
- സന്തോഷ്, കണ്ണൂര്‍

*****

മൃഗഡോക്ടറുടെ മുറിയിലേക്ക് പട്ടിയുമായി വന്ന ഒരു സ്ത്രീ:
ഇവന്റെ വാല് മുറിക്കണം ഡോക്ടര്‍...''
ഡോക്ടര്‍: എന്തിന്... ഇവന് ഈ വാല് നല്ല ചേര്‍ച്ചയുണ്ട്.
സ്ത്രീ: ആ വാല് ഇനി ഇവനു വേണ്ട. ഇവന്‍ എന്റെ അമ്മായിയമ്മയെ കാണുമ്പോള്‍ വാലാട്ടുന്നു. എനിക്കത് സഹിക്കാന്‍ പറ്റുന്നില്ല.
- സുജിത്, കോട്ടയം

*****

ഗായകനോട് സുഹൃത്ത്:
ഒരുദിവസം എത്ര ഗാനമേളയ്ക്കു വരെ പാടാന്‍ പറ്റും?
ഗായകന്‍: ഞാന്‍ പതിനെട്ടു സ്‌റ്റേജുവരെ പാടിയിട്ടുണ്ട്.
സുഹൃത്ത്: അതെങ്ങനെ?
ഗായകന്‍: ചില ട്രെയിന് പതിനെട്ടുബോഗി വരെ കാണും. ഭയങ്കര നീളമല്ലേ...
- ബാലു, ആലുവ

*****

uploads/news/2017/09/147616/Weeklyjokes190917c.jpg

കൊച്ചുകുട്ടി ടീച്ചറോട്:
ടീച്ചറേ... എന്റെ അച്ഛന്‍ രണ്ടു കൈയും ഉപയോഗിച്ചാ പല്ലുതേയ്ക്കുന്നത്.
ടീച്ചര്‍: അതെങ്ങനെയാ?
കുട്ടി: ഒരു കൈയില്‍ 'പല്ല്‌സെറ്റ്' പിടിക്കും, മറ്റേ കൈയില്‍ ബ്രഷും.
- സുധീര്‍, പള്ളിപ്പാട്

****

പത്രവായനയ്ക്കിടെ സുകു:
എം.എല്‍.എമാരുടെ വേതനം ഇരട്ടിയാക്കാന്‍ തീരുമാനിച്ചു.
ഇതുകേട്ട ഒരുവന്‍:
പാവങ്ങള്‍... ഇനി ബി.പി.എല്‍ കാര്‍ഡുകൂടി അനുവദിച്ചാല്‍ കഷ്ടിച്ചു ജീവിച്ചുപോകാം.
- ഫിറോസ്, കൊല്ലം

Ads by Google
Ads by Google
TRENDING NOW