Sunday, November 11, 2018 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Sep 2017 08.00 AM

ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ പോലീസ് പിടിയില്‍

uploads/news/2017/09/147543/davood.gif

മുംബൈ: അധോലോകതലവന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇക്ബാല്‍ കസ്‌കറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന ബിസിനസ്സുകാരന്റെ പരാതിയിലാണ് കേസ്. ഏറ്റുമുട്ടല്‍ വിദഗ്ദന്‍ പ്രദീപ് ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

താനെ ആന്റി എക്‌സ്‌റ്റോര്‍ഷന്‍ സെല്‍ ചോദ്യം ചെയ്തുവരുന്നു. മുംബൈയിലെ ഭൂമി ഇടപാടുകളില്‍ അധോലോക പണം ഒഴുകുന്നതിന്റെ മുഖ്യ ഉദാഹരണമായി പോലീസ് കാണിക്കുന്ന സാറാ, സഹാറ വാണിജ്യ സമുച്ചയ കേസില്‍ പ്രതിയായിരുന്നു ഇക്ബാല്‍ കസ്‌കര്‍. എന്നാല്‍ ആരോപണം തെളിയിക്കാനായില്ലെന്ന് പറഞ്ഞ് 2007ല്‍ കോടതി ഇയാളെ വിട്ടയച്ചു.

Ads by Google
Tuesday 19 Sep 2017 08.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW