Monday, October 02, 2017 Last Updated 9 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 18 Sep 2017 04.21 PM

ഞായറാഴ്ചയുടെ നന്മകള്‍

സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജിസ് ജോയ്‌യുടെ സിനിമാസ്വപ്‌നങ്ങള്‍..
uploads/news/2017/09/147296/jisjoyINW1.jpg

സണ്‍ഡേ ഹോളിഡേ എന്ന ചിത്രം മലയാളിക്കു സമ്മാനിച്ചത് ജീവിതഗന്ധിയായൊരനുഭവമാണ്.

പതിവ് ശൈലിയില്‍ നിന്നു വ്യത്യസ്തമായി കാഴ്ചക്കാരന്‍ കഥാപാത്രത്തോട് കൂടു തല്‍ അടുക്കുന്നൊരു ഗതിയിലേക്ക് മലയാളസിനിമ മാറിക്കഴിഞ്ഞു. ഈ മാറ്റത്തിനെ കേരളീയര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.

സണ്‍ഡേ ഹോളിഡേ എന്ന ചിത്രവും മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തതിന്റെ കാരണവും അതുതന്നെ. തിരക്കഥാകൃത്തായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും ഗാനരചയിതാവായും സംവിധായകനായും സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ സജീവമാകുന്ന ജിസ് ജോയ്‌യുടെ വിജയഗാഥയിലൂടെ...

ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. അതേക്കുറിച്ച് ?


ബൈസൈക്കിള്‍ തീവ്‌സ് എന്ന ചിത്രത്തിന് ശേഷം മൂന്നരവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സണ്‍ഡേ ഹോളിഡേ ചെയ്തത്. തിരക്കഥയെഴുതാന്‍ സമയമെടു ത്തു. ഒരുപാടു തവണ മാറ്റിയും തിരുത്തിയുമെഴുതി.

ഈ ചിത്രത്തില്‍ സൂപ്പര്‍താരങ്ങളാരും തന്നെയില്ല. ചെറിയ ബഡ്ജറ്റിലെടുത്ത ചിത്രം ഇത്രത്തോളം ഹിറ്റാക്കി യ പ്രേക്ഷകരോടുള്ള നന്ദിയും കടപ്പാടും പറയാ
തെ വയ്യ.

സണ്‍ഡേ ഹോളിഡേയ്ക്ക് പിന്നില്‍ വലിയൊരു കഥയുണ്ടെന്നറിഞ്ഞു ?


അതെ. എനിക്കറിയാവുന്ന കുറേ വ്യക്തിത്വങ്ങളെ ചിത്രത്തില്‍ കാണാം. കെ. പി. എ.സി. ലളിതച്ചേച്ചിയും ശ്രീനിയേട്ടനും ചെയ്ത കഥാപാത്രങ്ങളെല്ലാം അത്തരത്തിലുള്ളവയാണ്.

സിനിമയ്ക്ക് പുറത്തുനിന്ന് സിനിമയെ സ്വപ്‌നം കാണുന്നവരും അതിലേക്ക് എത്തിപ്പെടാന്‍ ആഗ്രഹിക്കുന്നവരും അനവധിയാണ്. സിനിമയെ അതിയായി സ്‌നേഹിക്കുന്നൊരു മധ്യവയസ്‌ക്കന്റെ കഥാപാത്രമാണ് ശ്രീനിയേട്ടന്റേത്. സിനിമയിലേക്കെത്താനുള്ള ഒരു ഞായറാഴ്ച ദിവസത്തിലെ പരിശ്രമങ്ങളാണ് ചിത്രത്തില്‍.

uploads/news/2017/09/147296/jisjoyINW2.jpg

സിനിമാരംഗത്തേക്കുള്ള വരവ് ?


1999 ല്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായാണ് എന്റെ തുടക്കം. അല്ലു അര്‍ജ്ജുന്റെ തെലുങ്ക് ചിത്രങ്ങള്‍ മൊഴിമാറ്റി മലയാളത്തിലെത്തുമ്പോള്‍ ഞാനാണ് ശബ്ദം കൊടുക്കുന്നത്. 15 വര്‍ഷമായി ഞാന്‍ പരസ്യചിത്രങ്ങള്‍ ചെയ്യുന്നുണ്ട്.

ഒപ്പം ജിംഗിള്‍സും. ലൈറ്റ്‌സ് ഓണ്‍ എന്ന പേരില്‍ ഒരു പരസ്യചിത്ര കമ്പനിയുണ്ട്. ഈ കാലമത്രയും സ്വന്തമായി ഒരു സിനിമ ചെയ്യണമെന്നത് ഒരു സ്വപ്‌നമായിരുന്നു. അത് നടന്നു.

അല്ലു അര്‍ജ്ജുനുമായുള്ള സൗഹൃദം ?


അല്ലുവിന്റെ 25 സിനിമകള്‍ ഞാന്‍ ഡബ്ബ് ചെയ്തു. ആദ്യത്തെ ആറ് സിനിമകള്‍ ചെയ്ത് കഴിഞ്ഞപ്പോഴാണ് ഡബ്ബിംഗിനേക്കുറിച്ച് ഗൗരവമായി ചിന്തിച്ച് തുടങ്ങിയത്. പലരും എന്നോട് സംസാരിക്കുമ്പോള്‍ പറയും, അല്ലു അര്‍ജ്ജുനോട് സംസാരിച്ച ഫീലുണ്ടെന്ന്. അത് കേള്‍ക്കുന്നത് സന്തോഷമാണ്.

അല്ലുവിന്റെ സിനിമകള്‍ ഡബ്ബ് ചെയ്യുന്ന കാലം മുതല്‍ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്. അദ്ദേഹത്തിന്റെ വിവാഹത്തിനും ഞാന്‍ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ സഹോദരനും എന്റെ അടുത്ത സുഹൃത്താണ്.

ബദ്രീനാഥ് എന്ന ചിത്രത്തില്‍ അല്ലുവും ഞാനും മാറി മാറി ഡബ്ബ് ചെയ്തിട്ടുണ്ട്. റോമിയോ ആന്‍ഡ് ജൂലിയറ്റ് സിനിമയില്‍ അല്ലുവും ഞാനും പ്രകാശ്‌രാജും ഒരു സ്റ്റുഡിയോയില്‍ നിന്ന് ഡബ്ബ് ചെയ്തിട്ടുണ്ട്. കേരളത്തില്‍ അല്ലു അര്‍ജ്ജുന്‍ സിനിമയുടെ പ്രൊമോഷനെത്തുമ്പോള്‍ ഞാനും ഒപ്പമുണ്ടാവാറുണ്ട്.

Advertisement
Ads by Google
Ads by Google
TRENDING NOW