Wednesday, December 06, 2017 Last Updated 7 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 18 Sep 2017 03.38 PM

നിങ്ങള്‍ക്കു ചേര്‍ന്ന മുഹൂര്‍ത്തങ്ങള്‍ ; 1193 കന്നി

2017 സെപ്റ്റംബര്‍ 17 മുതല്‍ ഒക്‌ടോബര്‍ 16 വരെ
uploads/news/2017/09/147287/joythi180917.jpg

വാസ്തുപുരുഷന്‍ നിദ്രവിട്ടുണരാത്ത മാസമായതിനാല്‍ കന്നിമാസത്തില്‍ ഗൃഹാരംഭ- പ്രവേശനങ്ങള്‍ക്ക് മുഹൂര്‍ത്തമില്ല. വിവാഹത്തിനും മാസം ചേര്‍ന്നതല്ല.

സെപ്റ്റംബര്‍ 17 (കന്നി 1, ഞായര്‍): രാത്രി 12.06 വരെ ആയില്യം. ഒപ്പം പകല്‍ 2.42 വരെ കൃഷ്ണപക്ഷ ദ്വാദശി. മാസത്തിലെ ആയില്യം, കൃഷ്ണപക്ഷ ത്രയോദശി ശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമില്ല. രാത്രി 12.06 വരെ പിണ്ഡനൂല്‍ ദോഷമുള്ളതിനാല്‍ അതുവരെ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. പണമിടപാടുകള്‍
നടത്തുന്നതിനും, യാത്രകള്‍ക്കും ദിനം ചേര്‍ന്നതല്ല. ദിവസദോഷശാന്തിക്ക് ശിവക്ഷേത്ര ദര്‍ശനം നടത്തി ജലധാര, പുഷ്പാഞ്ജലി ഇവ കഴിപ്പിക്കുക.

സെപ്റ്റംബര്‍ 18 (കന്നി 2, തിങ്കള്‍): രാത്രി 11.23 വരെ മകം. ഒപ്പം പകല്‍ 1.07 വരെ കൃഷ്ണപക്ഷ ത്രയോദശി, മാസത്തിലെ മകം. കൃഷ്ണപക്ഷ ചതുര്‍ദ്ദശി ശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമില്ല. പണമിടപാടുകള്‍ നടത്തുന്നതിനും യാത്രകള്‍ക്കും ദിനം ചേര്‍ന്നതല്ല. ആദ്യമായുള്ള വൈദ്യസന്ദര്‍ശനം, ഔഷധസേവ ആരംഭിക്കല്‍ എന്നിവയ്ക്കും ദിനം നന്നല്ല. സല്‍സന്താനയോഗമുള്ള ദിനമല്ല. ദിവസദോഷശാന്തിക്ക് ദേവീക്ഷേത്രദര്‍ശനം നടത്തി പുഷ്പാഞ്ജലി കഴിപ്പിക്കുക.

സെപ്റ്റംബര്‍ 19 (കന്നി 3, ചൊവ്വ): രാത്രി 11.20 വരെ പൂരം. ഒപ്പം പകല്‍ 11.52 വരെ കൃഷ്ണപക്ഷ ചതുര്‍ദ്ദശി. മാസത്തിലെ പൂരം അമാവാസി ശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമില്ല. പണമിടപാടുകള്‍ നടത്തുന്നതിനും യാത്രകള്‍ക്കും ദിനം ചേര്‍ന്നതല്ല. ആദ്യമായുള്ള വൈദ്യ സന്ദര്‍ശനം, ഔഷധസേവ ആരംഭിക്കല്‍ എന്നിവയ്ക്കും ദിനം നന്നല്ല. സല്‍സന്താനയോഗമുള്ള ദിനമല്ല. ദിവസദോഷശാന്തിക്ക് സുബ്രഹ്മണ്യ ക്ഷേത്രദര്‍ശനം നടത്തി കുമാരസൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുക.

സെപ്റ്റംബര്‍ 20 (കന്നി 4, ബുധന്‍): രാത്രി 11.02 വരെ ഉത്രം. ഒപ്പം പകല്‍ 10.59 വരെ അമാവാസി. മാസത്തിലെ ഉത്രം, ശുക്ലപക്ഷ പ്രഥമ ശ്രാദ്ധം, ഉത്രം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമില്ല. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ദിനം ചേര്‍ന്നതല്ല. ആദ്യമായുള്ള വൈദ്യസന്ദര്‍ശനം, ഔഷധസേവ ആരംഭിക്കല്‍ എന്നിവയ്ക്കും ദിനം നന്നല്ല. സല്‍സന്താനയോഗമുള്ള ദിനമല്ല. ദിവസദോഷശാന്തിക്ക് ശ്രീകൃഷ്ണക്ഷേത്ര ദര്‍ശനം നടത്തി വെണ്ണ നിവേദ്യം തുളസിമാല, പുഷ്പാഞ്ജലി എന്നിവ കഴിപ്പിക്കുക.

സെപ്റ്റംബര്‍ 21 (കന്നി 5, വ്യാഴം): രാത്രി 11.33 വരെ അത്തം. ഒപ്പം പകല്‍ 10.34 വരെ ശുക്ലപക്ഷ പ്രഥമ. മാസത്തിലെ അത്തം, ശുക്ലപക്ഷ ദ്വിതീയ ശ്രാദ്ധം, അത്തം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. യാത്രകള്‍, വിവാഹനിശ്ചയം, നാമകരണം, ചോറൂണ്‍, ബന്ധുജനസന്ദര്‍ശനം, ആദ്യമായുള്ള വൈദ്യസന്ദര്‍ശനം, ഔഷധസേവ ആരംഭിക്കല്‍ എന്നിവയ്ക്ക് ഉത്തമം. സല്‍സന്താനയോഗമുള്ള ദിനമാണ്. ദിവസദോഷശാന്തിക്ക് മഹാവിഷ്ണുവിങ്കല്‍ ദര്‍ശനം നടത്തി പാല്‍പ്പായസ നിവേദ്യം, നെയ്യ്‌വിളക്ക്, തുളസിമാല, പുഷ്പാഞ്ജലി എന്നിവ കഴിപ്പിക്കുക.

സെപ്റ്റംബര്‍ 22 (കന്നി 6, വെള്ളി): രാത്രി 12.37 വരെ ചിത്തിര. ഒപ്പം പകല്‍ 10.41 വരെ ശുക്ലപക്ഷ ദ്വിതീയ. മാസത്തിലെ ചിത്തിര, ശുക്ലപക്ഷ തൃതീയ ശ്രാദ്ധം, ചിത്തിര പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. യാത്രകള്‍, വിവാഹനിശ്ചയം, നാമകരണം, ചൊറൂണ്‍, ബന്ധുജനസന്ദര്‍ശനം, ആദ്യമായുള്ള വൈദ്യസന്ദര്‍ശനം, ഔഷധസേവ ആരംഭിക്കല്‍ എന്നിവയ്ക്ക് ഉത്തമം. സല്‍സന്താനയോഗമുള്ള ദിനമാണ്. ദിവസദോഷശാന്തിക്ക് ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നെയ്യ്പ്പായസ നിവേദ്യം, ശാന്തിദുര്‍ഗ്ഗാമന്ത്ര പുഷ്പാഞ്ജലി എന്നിവ കഴിപ്പിക്കുക.

സെപ്റ്റംബര്‍ 23 (കന്നി 7, ശനി): രാത്രി 2.15 വരെ ചോതി. ഒപ്പം പകല്‍ 11.23 വരെ ശുക്ലപക്ഷ തൃതീയ. മാസത്തിലെ ചോതി, ശുക്ലപക്ഷ ചതുര്‍ത്ഥി ശ്രാദ്ധം, ചോതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പകല്‍ 11.23 വരെ ദിവസത്തിന് ശുഭബന്ധമുണ്ട്. യാത്രകള്‍, വിവാഹനിശ്ചയം, നാമകരണം, ചോറൂണ്‍, ബന്ധുജനസന്ദര്‍ശനം, ആദ്യമായുള്ള വൈദ്യസന്ദര്‍ശനം, ഔഷധസേവ ആരംഭിക്കല്‍ എന്നിവയ്ക്ക് ഉത്തമം. സല്‍സന്താനയോഗമുള്ള ദിനമാണ്. പിണ്ഡനൂല്‍ ദോഷമുള്ളതിനാല്‍ ഇന്ന് സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവ
രും. ദിവസദോഷശാന്തിക്ക് ശാസ്താവിനെ ഭജിക്കുക. ക്ഷേത്രദര്‍ശനം നടത്തി എള്ളുപായസ നിവേദ്യം, നീരാജനം എന്നിവ കഴിപ്പിക്കുക.

സെപ്റ്റംബര്‍ 24 (കന്നി 8, ഞായര്‍): രാത്രി 4.25 വരെ വിശാഖം. ഒപ്പം പകല്‍ 12.39 വരെ ശുക്ലപക്ഷ ചതുര്‍ത്ഥി. മാസത്തിലെ വിശാഖം, ശുക്ലപക്ഷ പഞ്ചമി, ശ്രാദ്ധം വിശാഖം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമില്ല. ദിവസദോഷശാന്തിക്ക് ശിവഭജനം നടത്തുക. ക്ഷേത്രദര്‍ശനം നടത്തി ജലധാര, കൂവളമാല ചാര്‍ത്തിക്കല്‍, പുറകുവിളക്കിലെണ്ണ ഒഴിപ്പിക്കല്‍ എന്നിവ ചെയ്യുക.

സെപ്റ്റംബര്‍ 25 (കന്നി 9, തിങ്കള്‍): ദിനം മുഴുവന്‍ അനിഴം. ഒപ്പം പകല്‍ 2.27 വരെ ശുക്ലപക്ഷ പഞ്ചമി. മാസത്തിലെ അനിഴം ശുക്ലപക്ഷ ഷഷ്ഠി ശ്രാദ്ധം, അനിഴം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. യാത്രകള്‍, ബന്ധുജനസന്ദര്‍ശനം, വൈദ്യസന്ദര്‍ശനം ചികിത്സ ആരംഭിക്കല്‍ എന്നിവയ്ക്കുത്തമം. ദിവസദോഷശാന്തിക്ക് പാര്‍വതീ സമേതനായ ശിവനെ ഭജിക്കുക. ക്ഷേത്ര ദര്‍ശനം നടത്തി കൂവളമാല ചാര്‍ത്തിക്കല്‍, നെയ്യ്‌വിളക്ക് കത്തിക്കല്‍ എന്നിവ ചെയ്യുക.

സെപ്റ്റംബര്‍ 26 (കന്നി 10, ചൊവ്വ): കാലത്ത് 7.03 വരെ അനിഴം. തുടര്‍ന്ന് തൃക്കേട്ട. ഒപ്പം പകല്‍ 4.42 വരെ ഷഷ്ഠി. തുടര്‍ന്ന് സപ്തമി. മാസത്തിലെ തൃക്കേട്ട ശ്രാദ്ധം അനുഷ്ഠിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ ദിനം ചേര്‍ന്നതല്ല. ആദ്യമായുള്ള വൈദ്യസന്ദര്‍ശനം, ചികിത്സാരംഭം എന്നിവയ്ക്ക് ദിനം ചേര്‍ന്നതല്ല. വടക്ക് വടക്കുകിഴക്കു ദിക്കുകളിലേക്കുള്ള യാത്രകള്‍ ആവാം. അശ്വതി, ഭരണി നക്ഷത്രക്കാര്‍ക്ക് ദിനം അനുകൂലമല്ല. ദിവസദോഷശാന്തിക്ക് സുബ്രഹ്മണ്യഭജനം നടത്തുക.

Ads by Google
TRENDING NOW