Wednesday, August 22, 2018 Last Updated 5 Min 36 Sec ago English Edition
Todays E paper
Ads by Google
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
Monday 18 Sep 2017 02.59 PM

മൊഞ്ചുളള ചുണ്ടുകള്‍ക്ക്

uploads/news/2017/09/147280/Weeklybeuty160917.jpg

മുഖലാവണ്യത്തിന് ചുണ്ടുകളുടെ ആകര്‍ഷണീയത ഒരു പ്രധാന ഘടകമാണ്. ചുവന്ന്, രൂപഭംഗിയുളള ചുണ്ടുകള്‍ എല്ലാവരും കൊതിക്കുന്ന ഒന്നാണ്. ചുണ്ടുകളെ വശ്യമനോഹരമാക്കാന്‍ പല സൗന്ദര്യ ചികിത്സാമാര്‍ഗങ്ങളുണ്ട്.

1 അര ടീസ്പൂണ്‍ പാല്‍പ്പൊടിയും ഒരു ടീസ്പൂണ്‍ നാരാങ്ങാനീരും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് ചുണ്ടുകളില്‍ പുരട്ടുക. 20 മിനിറ്റു കഴിഞ്ഞ് കഴുകുക. രണ്ടാഴ്ച പതിവായി ഇങ്ങനെ ചെയ്താല്‍ ചുണ്ടുകള്‍ മനോഹരമാക്കാം.

2 ഒരു ടീസ്പൂണ്‍ ബീറ്റ്‌റൂട്ട് നീരും അര ടീസ്പൂണ്‍ വെണ്ണയും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് ചുണ്ടുകളില്‍ പുരട്ടുക. പത്തു മിനിറ്റു കഴിഞ്ഞ് ഇളം ചൂടുവെളളത്തില്‍ കഴുകുക. ഇങ്ങനെ പതിവായി ചെയ്താല്‍ ചുണ്ടുകള്‍ക്ക് ചുവന്ന നിറം ലഭിക്കും.

3 അര ടീസ്പൂണ്‍ വീതം തേനും നാരാങ്ങാനീരും പനിനീരും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് ഉറങ്ങുന്നതിനു മുമ്പ് ചുണ്ടുകളില്‍ പുരട്ടുക. രാവിലെ ഇളം ചൂടുവെളളത്തില്‍ കഴുകി കളയുക. ഇങ്ങനെ രണ്ടാഴ്ച പതിവായി ചെയ്യുക.

4 ക്യാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവ മിക്‌സിയില്‍ അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. അതിലേക്ക് ഒരു സ്പൂണ്‍ വീതം ഒലിവോയിലും തേനും ചേര്‍ത്ത് പഞ്ഞിയില്‍ മുക്കി ചുണ്ടില്‍ തേക്കുക. ചുരുങ്ങിയ ദിവസംകൊണ്ട് ചുണ്ടുകള്‍ ചുവക്കും.

Ads by Google
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
Monday 18 Sep 2017 02.59 PM
Ads by Google
Loading...
TRENDING NOW