Thursday, April 18, 2019 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 18 Sep 2017 01.50 PM

ലേഖ പറയുന്നു; ശ്രീക്കുട്ടന്‍ നല്‍കുന്ന പ്രണയമാണ് എന്റെ സൗന്ദര്യം

വിവാഹം കഴിഞ്ഞ് 29-ാമത്തെ വര്‍ഷത്തിലും നിലനില്‍ക്കുന്ന തന്റെ സൗന്ദര്യരഹസ്യം എം.ജി. ശ്രീകുമാറിന്റെ പത്‌നി ലേഖാ ശ്രീകുമാര്‍ വെളിപ്പെടുത്തുന്നു
uploads/news/2017/09/147274/Weeklylekhasreekumar1.jpg

ആരും കൊതിക്കുന്ന സൗന്ദര്യം നേടുകയെന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. തങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി ബ്യൂട്ടിപാര്‍ലറുകള്‍ കയറിയിറങ്ങുന്ന പെണ്‍കൊടികള്‍ നമുക്ക് ചുറ്റും ധാരാളമുണ്ട്.

ചിലരാകട്ടെ ചെറുപ്പം നിലനിര്‍ത്താനുള്ള പോംവഴികള്‍ക്കായുള്ള തിരച്ചിലിലാണ്. എന്നാല്‍ ആരുടെയും ആശ്രയമില്ലാതെ തന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന ഒരു വനിതയുണ്ട്, നമ്മുടെ ഈ കൊച്ചുകേരളത്തില്‍.

പിന്നണി ഗായകന്‍ എം.ജി.ശ്രീകുമാറിന്റെ ഭാര്യ ലേഖ. സെലിബ്രിറ്റി ആയിട്ട് കൂടി ബ്യൂട്ടി പാര്‍ലറിലെ സൗന്ദര്യവര്‍ധകവസ്തുക്കളൊന്നും തന്റെ മുഖത്ത് ലേഖ പരീക്ഷിക്കാറില്ല.

പെഡിക്യൂര്‍, മാനിക്യുര്‍ എന്നിവയ്ക്കല്ലാതെ ലേഖ പാര്‍ലറില്‍ പോകുന്നത് ചുരുക്കമാണെന്ന് തന്നെ പറയാം.

വിവാഹം കഴിഞ്ഞ് 29 വര്‍ഷം തികയുമ്പോഴും തുടക്കത്തിലെ പ്രസരിപ്പും ചുറുചുറുക്കും ഒട്ടും മങ്ങാതെ ഇവരിലുണ്ട്. കാഴ്ചയില്‍ പതിനെട്ടിന്റെ തിളക്കം തന്നിലുണ്ടെങ്കില്‍ അതിന് പിന്നില്‍ അനുവര്‍ത്തിച്ചുപോകുന്ന ചില കാര്യങ്ങളുണ്ട്.

സ്വന്തം സൗന്ദര്യരഹസ്യമിതാ മംഗളം വായനക്കാര്‍ക്കായി ലേഖ പങ്കുവെയ്ക്കുന്നു. ഒപ്പം അവരുടെ കാഴ്ചപ്പാടുകളും.

സോപ്പ് ഉപയോഗിക്കാതെയുള്ള കുളി


മൂന്നുനേരവും കുളിക്കുന്ന വ്യക്തിയാണ് ഞാന്‍. പയറുപൊടിയും മഞ്ഞളും ഉപയോഗിച്ചാണ് കുളിക്കുന്നത്. സോപ്പിന്റെ ഉപയോഗം പരമാവധി കുറവാണ്. കാരണം ശരീരത്തില്‍ പുരട്ടിയിരിക്കുന്ന എണ്ണ അപ്പാടെ നീക്കാന്‍ പയറിന്റെ ഉപയോഗം സഹായിക്കും.
uploads/news/2017/09/147274/Weeklylekhasreekumar2.jpg

പ്രകൃതിരമണീയമായ സൗന്ദര്യക്കൂട്ടാണ് പയറും മഞ്ഞളും. ശ്രീക്കുട്ടന്‍ ഏത് പ്രോഗ്രാമിന് പോകുമ്പോഴും ഞാനൊപ്പം വേണമെന്ന് നിര്‍ബന്ധമാണ്. അതുപോലെ ലോകത്തിന്റെ ഏതു കോണില്‍ ചെന്നാലും പയറും മഞ്ഞളും കൂടെക്കൂട്ടും.

പയറുപൊടി തേച്ചുള്ള കുളി ശീലിച്ചുപോയതാണ്. അതുകൊണ്ട് തന്നെ ഈ പ്രക്രിയയ്ക്ക് മാറ്റം വരില്ല. അനാവശ്യമായി മുഖത്ത് ക്രീമുകളൊന്നും തന്നെ തേക്കാത്തതുകൊണ്ട് എപ്പോഴും പാര്‍ലറിലേക്ക് പോകേണ്ട ആവശ്യം എനിക്കില്ല. ഈശ്വരന്‍ തന്ന സൗന്ദര്യം കാത്തുസൂക്ഷിക്കുന്നുവെന്ന് മാത്രം.

ഭര്‍ത്താവ് നല്‍കുന്ന സന്തോഷം


എന്നെ സംബന്ധിച്ച് ശ്രീക്കുട്ടന്‍ നല്‍കുന്ന സന്തോഷമാണ് എന്റെ സൗന്ദര്യം. പ്രണയിച്ച കാലം മുതല്‍ എനിക്ക് നല്‍കുന്ന സ്‌നേഹവും സ്ത്രീയെന്ന പരിഗണനയും ഇപ്പോഴും തരാറുണ്ട്. വീട്ടില്‍ സന്തോഷവും സമാധാനവുമില്ലെങ്കില്‍പ്പിന്നെ എങ്ങനെ ഒരുങ്ങി നടന്നിട്ടും കാര്യമില്ല.

ശ്രീക്കുട്ടന്റെയും എന്റെയും ഇഷ്ടങ്ങള്‍ എപ്പോഴും ഒരുപോലെയാണ്. ഞങ്ങള്‍ പരസ്പരം ബഹുമാനിക്കുന്നവരാണ്. ചെറിയ തോതിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും ഞങ്ങള്‍ക്കിടയില്‍ ഉണ്ടാകാറുണ്ട്.

പക്ഷേ അത്തരം കാര്യങ്ങള്‍ വളരെപ്പെട്ടെന്ന് തന്നെ ഒത്തുത്തീര്‍പ്പാക്കും. ഞങ്ങള്‍ക്കിടയില്‍ സംശയങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും സ്ഥാനമില്ല. ഗുരുതരമായ പ്രശ്‌നങ്ങളൊന്നും എന്റെ ദാമ്പത്യത്തിലില്ല. എനിക്ക് എന്‍േറതായ സ്വാതന്ത്ര്യം അദ്ദേഹം തരുന്നുണ്ട്.

യാത്രകള്‍ പ്രാണവായുവാണ്


യാത്രകള്‍ ചെയ്യാന്‍ കൊതിക്കുന്ന മനസ്സാണ് എന്‍േറത്. ഒരിക്കലും മടുപ്പ് തോന്നാത്ത പുതിയ കാഴ്ചകള്‍ കാണാന്‍ എനിക്കിഷ്ടമാണ്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സ്ഥലങ്ങള്‍ കേരളത്തിനകത്തും പുറത്തുമായി ധാരാളമുണ്ട്.

അവിടെ പോയി കാഴ്ചകള്‍ കാണുമ്പോള്‍ മനസിനും ഒരു കുളിര്‍മ്മയാണ്. ഇഷ്ടപ്പെട്ട ആളോടൊപ്പം യാത്ര ചെയ്യുമ്പോള്‍ അത് വേറൊരുതരം സന്തോഷമാണ്.

തുടര്‍ച്ചയായ യാത്രകള്‍ നടുവേദനയ്ക്ക് കാരണമാകും. യാത്രകള്‍ കഴിയുമ്പോള്‍ ആയുര്‍വേദശാലകളില്‍ പോയി ഉഴിച്ചില്‍ നടത്താറുണ്ട്.

Monday 18 Sep 2017 01.50 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW