Monday, November 19, 2018 Last Updated 29 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 18 Sep 2017 01.15 AM

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന്‌ 21ന്‌ തുടക്കമാകും

uploads/news/2017/09/147106/re4.jpg

കാസര്‍ഗോഡ്‌: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി ഉത്സവത്തിന്‌ സെപ്‌തംബര്‍ 21ന്‌ തുടക്കമാകും
ഉത്സവത്തിന്റെ ഭാഗമായി ഒന്‍പത്‌ ദിവസവും വൈകുന്നേരം മുന്നു മണി മുതല്‍ രാത്രി 11 മണി വരെ വിവിധ സാംസ്‌ക്കാരിക പരിപാടികള്‍ ഉണ്ടാകും.
മഹാനവമി ദിവസമായ 29ന്‌ രാവിലെ 11.30 ന്‌ ചണ്ഡികായാഗം ആരംഭിക്കും.ഉത്സവത്തിന്റെ എറ്റവും പ്രധാന ചടങ്ങായ നവരാത്രി രഥോത്സവം അന്നു തന്നെ രാത്ര 8.45 മണിക്ക്‌ നടക്കും.രഥോത്സവം കാണാന്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ എത്തിച്ചേരുമെന്നാണ്‌ കണക്ക്‌.
രഥത്തില്‍ നിന്ന്‌ പൂജാരി വാരിയെറിയുന്ന നാണയങ്ങള്‍ കൈക്കലാക്കുവാന്‍ ഭക്‌തര്‍ മത്സരിക്കുകയാണ്‌ പതിവ്‌.
ഈ നാണയം ലഭിച്ചാല്‍ ജീവിതത്തില്‍ ഐശ്വര്യമുണ്ടാകുമെന്നാണ്‌ വിശ്വാസം
30ന്‌ വിജയദശമി ദിനത്തില്‍ പുലര്‍ച്ചെ നാലുമണി മുതല്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും
ആയിരക്കണക്കിന്‌ കുരുന്നുകളാണ്‌ ആദ്യാക്ഷരം നുകരാന്‍ കൊല്ലൂരില്‍ എത്തിച്ചേരുക
ആഘോഷത്തോട്‌ അനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ ക്ഷേത്രത്തില്‍ അന്തിമഘട്ടത്തിലാണ്‌.
നവരാത്രി ഉത്സവത്തിന്‌ എത്തുന്നവര്‍ക്ക്‌ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ ക്ഷേത്ര ട്രസ്‌റ്റി ബോര്‍ഡും ,ഉഡുപ്പി ഡെപ്യൂട്ടി കമ്മിഷണറും അവസാന ഒരുക്കത്തിലാണ്‌.

ബാലഗോപാലന്‍ പെരളത്ത്‌

Ads by Google
Monday 18 Sep 2017 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW