Tuesday, February 05, 2019 Last Updated 24 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 17 Sep 2017 10.31 AM

ഹിന്ദുവിനെ വിവാഹം ചെയ്ത അന്‍സിബയ്‌ക്കെതിരെ ആക്രമണം; സത്യം ഇതാണ്

uploads/news/2017/09/146922/ansiba.gif

ഒരു വിവാഹ ഫോട്ടോയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ആക്രമണത്തിനിരയാവുകയാണ് നടി അന്‍സിബ ഹസ്സന്‍. ഒരു സിനിമയിലെ ചിത്രത്തിനൊപ്പം നടി അന്‍സിബ ഹിന്ദു മതാചാരപ്രകാരം വിവാഹിതയായി എന്ന വ്യാജ വാര്‍ത്തയാണ് ഇറക്കിയിരിക്കുന്നത്. സംഭവം നടി അറിഞ്ഞു വന്നപ്പോഴേയ്ക്കും സോഷ്യല്‍ മീഡിയയില്‍ വന്‍ ആക്രമണം തുടങ്ങിയിരുന്നു.

മുസ്ലീമായ അന്‍സിബ ഹിന്ദുവിനെ വിവാഹം കഴിച്ചതിലായിരുന്നു എതിര്‍പ്പ്. നടിക്കെതിരെ രൂക്ഷ വിമര്‍ശനവും, വ്യക്തിഹത്യയും നടന്നു. നിരവധിപ്പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തു. ആക്രമണം കൂടിയപ്പോള്‍ വിശദീകരണവുമായി നടി തന്നെ രംഗത്തെത്തി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ അഭിനയിച്ച 'ലൗ മേറ്റ്‌സ്' എന്ന ചിത്രത്തിന്റെ സീനെടുത്ത് അത് ഫോട്ടോയാക്കി പോസ്റ്റ് ചെയ്തിരിക്കുകയാണ്. പോസ്റ്റ് ഇട്ട ഷൈജു സുകുമാരന്‍ എന്ന വ്യക്തിയെ പേരെടുത്ത് പരാമര്‍ശിച്ചാണ് അന്‍സിബയുടെ മറുപടി.

ഷൈജു സുകുമാരന്‍, ഞാനഭിനയിച്ച ഒരു ഹ്രസ്വചിത്രത്തിലെ ഫോട്ടോ വെച്ച് നിങ്ങള്‍ക്ക് എങ്ങനെയാണ് ഞാന്‍ വിവാഹിതയായി എന്ന് പോസ്റ്റിടാന്‍ കഴിഞ്ഞത്. ഞാന്‍ ഇപ്പോഴും അവിവാഹിതയാണ്. ഞാന്‍ വിവാഹം കഴിച്ചിട്ടില്ലെന്നറിയിക്കുന്നു. എന്നെ അപമാനിച്ചു എന്നതിനേക്കാള്‍ ഇതൊരു ഹിന്ദു-മുസ്ലീം പ്രശ്‌നമായി വളരുന്നത് കണ്ടപ്പോഴാണ് പ്രതികരിച്ചതെന്നും താരം പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW