Monday, October 02, 2017 Last Updated 48 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 17 Sep 2017 01.17 AM

മൂന്നാറിന്റെ കഥപറഞ്ഞു 'കണ്ണന്‍ ദേവന്‍ കുന്നുകള്‍'

uploads/news/2017/09/146837/book.jpg

മൂന്നാറിലെ തേയിലത്തോട്ടങ്ങളുടെയും അവിടെത്തെ തൊഴിലാളികളുടെയും കഥ മാത്രമല്ല, ജലവൈദ്യുതിയും മോണോ റെയിലും തുടങ്ങി മൂന്നാറിന്റെ വര്‍ത്തമാനകാല ഭൂമി കയ്യേറ്റം വരെ പറയുന്നു കണ്ണന്‍ ദേവന്‍ കുന്നുകള്‍ എന്ന പുസ്‌തകം.
മൂന്നാര്‍ സ്വദേശിയായ മാധ്യമ പ്രവര്‍ത്തകന്‍ എം.ജെ. ബാബു രചിച്ച്‌ കേരള ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ പ്രസിദ്ധീകരിച്ചതാണ്‌ പുസ്‌തകം.
ടിപ്പുവിന്റെ പടയോട്ടത്തെ നേരിടാന്‍ നിയോഗിക്കപ്പെട്ട കേണല്‍ ആര്‍തര്‍ വെല്ലസ്ലി 1790 ല്‍ മൂന്നാര്‍ മലകള്‍ ലക്ഷ്യമിട്ട്‌ എത്തിയത്‌ മുതലുള്ള വിവരങ്ങള്‍ ഈ ചെറിയ പുസ്‌തകത്തിലുണ്ട്‌.
1877 ല്‍ ജോണ്‍ ഡാനിയല്‍ മണ്‍റോ എത്തിയതും 1878 ല്‍ തേയില കൃഷി ആരംഭിച്ചതും തേയില സംസ്‌കരിക്കാന്‍ ചൈനയില്‍ നിന്നും ജോണ്‍ അജുവിനെ കൊണ്ടു വന്നതും വിവരിക്കുന്നു.
തേയിലത്തോട്ടങ്ങളിലേക്ക്‌ തമിഴ്‌നാടില്‍ നിന്നും കങ്കാണിമാരെയും അവര്‍ക്കൊപ്പം തൊഴിലാളികളെയും കൊണ്ടുവന്നു. തോട്ടം തൊഴിലാളികളുടെ അടിമ ജീവിതം കേട്ടറിഞ്ഞ്‌ കോണ്‍ഗ്രസ്‌ നേതാവ്‌ കെ. കാമരാജിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ എത്തി. പിന്നാലെ യൂണിയനും രൂപവല്‍ക്കരിച്ചു
പ്രവര്‍ത്തിക്കാന്‍ തമിഴ്‌നാടില്‍ നിന്നെത്തിയ നേതാവിന്റെ നേതൃത്വത്തിലാണ്‌ പിന്നീട്‌ മൂന്നാര്‍, പീരുമേട്‌ പ്രദേശങ്ങളെ തമിഴ്‌നാടില്‍ ചേര്‍ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സമരം നടന്നത്‌.
1957ലെ ദേവികുളം ഉപതെരഞ്ഞെടുപ്പ്‌, ഇന്ദിരഗാന്ധിയുടെ സന്ദര്‍ശനം, 1958ലെ സമരവും വെടിവെപ്പും തുടര്‍ന്ന്‌ എ.ഐ.ടി.യു.സി യൂണിയന്റെ അംഗീകാരം റദ്ദാക്കല്‍ തുടങ്ങി പൊമ്പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ നടന്ന സമരം വരെയുള്ള കാര്യങ്ങള്‍ ബാബു പുസ്‌തകത്തിലൂടെ പറയുന്നു.
തേയിലക്കൊപ്പം റോഡും റോപ്‌വേയും വികസിപ്പിച്ചത്‌, ഫോണും തപാല്‍ സൗകര്യങ്ങളും വന്നത്‌, ആദ്യജലവൈദ്യുതി നിലയം, മോണോറെയില്‍, ഇന്‍ഡോ സ്വീസ്‌ പ്ര?ജക്‌ട് എന്നിങ്ങനെ പോകുന്നു വിവരങ്ങള്‍.
തമിഴ്‌നാട്‌ ഡി.ജി.പിമാരായിരുന്ന വാള്‍ട്ടര്‍ ദേവാരം, ലതിക ശരണ്‍, ഇന്‍ഡ്യയിലെ ആദ്യ മുസ്ലിം വനിത ഡോക്‌ടര്‍ അബുഷ ബീവി മരിക്കാര്‍ എന്നിവരും മൂന്നാറുകാര്‍. വര്‍ത്തമാനകാല മൂന്നാര്‍ ഭൂമി പ്രശ്‌നങ്ങളും പറയുന്നുണ്ട്‌.
മറയൂര്‍,കാന്തല്ലൂര്‍, വട്ടവട എന്നി സമീപ പഞ്ചായത്തുകളുടെ കുടിയേറ്റ ചരിത്രവും തോക്കെടുത്ത്‌ മൃഗവേട്ടക്കിറിങ്ങിയ കുട്ടിയമ്മയെന്ന വനിത ശിക്കാരിയെ കുറിച്ചും വിവരണമുണ്ട്‌. കണ്ണന്‍ ദേവന്‍, അഞ്ചുനാട്‌ മലകളുടെ ചരിത്രവും വര്‍ത്തമാനവുമാണ്‌ പുസ്‌തകത്തിലുള്ളത്‌.

എം.ജെ. ബാബു
കേരളാ ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ തിരുവനന്തപുരം

Ads by Google
Advertisement
Sunday 17 Sep 2017 01.17 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW