Saturday, December 09, 2017 Last Updated 59 Min 36 Sec ago English Edition
Todays E paper
Ads by Google
Sunday 17 Sep 2017 12.19 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2017/09/146810/azcha.jpg

അശ്വതി: അവിചാരിത യാത്രകള്‍ വേണ്ടിവരും , മാനസിക സന്തോഷം വര്‍ദ്ധിക്കും, സുഹൃത്തുക്കള്‍ ഒത്തുചേരും, ഗൃഹത്തില്‍ അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. , തടസ്സങ്ങള്‍ മാറി കാര്യപുരോഗതിയുണ്ടാകും,പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും.
ഭരണി: ബിസിനസ്സില്‍ പണച്ചെലവ്‌ അധികരിക്കും, ദമ്പതികള്‍ ഒന്നിച്ച്‌ യാത്രകള്‍ നടത്തും, തൊഴില്‍രംഗത്തു നിന്ന്‌ അവധിയെടുക്കും. പുണ്യസ്‌ഥല സന്ദര്‍ശനം നടത്തും, യാത്രയ്‌ക്കായി പണച്ചെലവ്‌, ത്വക്‌ രോഗ സാദ്ധ്യത.
കാര്‍ത്തിക: പുതിയ പദ്ധതികളെ കുറിച്ച്‌ ആലോചിക്കും , ആരോഗ്യപരമായ വിഷമതകള്‍ ശമിക്കും , മനസ്സിന്‍റെ സന്തോഷം വര്‍ദ്ധിക്കും പണച്ചെലവധികരിക്കും . കുടുംബസമേത യാത്രകള്‍ നടത്തും, ഭൂമിയില്‍ നിന്നുള്ള ധനലാഭം, അയല്‍വാസികളുടെ സഹായം ലഭിക്കും
രോഹിണി: ബന്ധുക്കളില്‍ നിന്നുള്ള അകല്‍ച്ച അവസാനിക്കും , സന്താനങ്ങള്‍ക്ക്‌ രോഗാരിഷ്‌ടത , സുഹൃത്തുക്കളുമായി ചെറിയ പ്രശ്‌നങ്ങള്‍ , ധനപരമായി അനുകൂലം. സന്താനങ്ങള്‍ക്ക്‌ പുരോഗതി, പുതിയ കോഴ്‌സുകളില്‍ പ്രവേശനം, വിശ്രമം കുറയും .
മകയിരം: ഭൂമിയില്‍ നിന്നുള്ള ധനലാഭം , ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ അനുകൂല ഉത്തരവുകള്‍ ലഭിക്കാം, തൊഴില്‍ പരമമായ മേന്മ. അലസത പിടികൂടും. സന്താനങ്ങള്‍ക്ക്‌ പുരോഗതി. വിദേശത്തു നിന്ന്‌ തിരികെ നാട്ടിലെത്തും,സുഹൃദ്‌ സഹായം ലഭിക്കും, ധനപരമായ ചെലവുകള്‍ വര്‍ദ്ധിക്കും.
തിരുവാതിര: പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ മാറ്റിവെയ്‌ക്കേണ്ടി വരും,വിവാഹആലോചനകളില്‍ പുരോഗതി, വാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍, ബിസിനസ്സില്‍ ധനനഷ്‌ടം. ഭക്ഷണ സുഖം കുറയും, ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ കുറയും.
പുണര്‍തം: പുതിയ ഭക്ഷണ വസ്‌തുക്കള്‍ രുചിക്കുവാന്‍ അവസരം , അനാവശ്യവിവാദങ്ങളില്‍ ചെന്ന്‌ ചാടാതെ ശ്രദ്ധിക്കുക , സാമ്പത്തിക വിഷമതകള്‍ മറികടക്കും, വ്യവഹാരങ്ങളില്‍ വിജയം. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കും, ആവശ്യത്തിലധികം മാനസിക സംഘര്‍ഷം, വിശ്രമം കുറയും.
പൂയം: യാത്രകളില്‍ സന്തോഷം ലഭിക്കും കുടുംബ സുഖ വര്‍ദ്ധന , പുണ്യ സ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും, ഭക്ഷണസുഖം ലഭിക്കും ,പുതിയ വസ്‌ത്ര-ആഭരണ ലാഭം. ധനപരമായ ചെലവുകള്‍ വര്‍ദ്ധിക്കും , പിന്നീട്‌ ഉപയോഗമില്ലാത്ത വസ്‌തുക്കള്‍ക്കായി പണം ചെലവിടും, ബന്ധുക്കളില്‍ നിന്ന്‌ അകാരണമായ എതിര്‍പ്പുണ്ടാകും.
ആയില്യം: സന്താനങ്ങള്‍ക്കായി പണച്ചെലവ്‌ , ഇരു ചക്ര വാഹനം മൂലം ധനനഷ്‌ടം , നടപ്പാകില്ലെന്നു കരുതിയിരുന്ന കാര്യങ്ങള്‍ സാധിക്കും . ദേഹസുഖം കുറയും,സന്താനങ്ങള്‍ക്കായി പണച്ചെലവ്‌,ഗൃഹത്തില്‍ അറ്റകുറ്റപ്പണികള്‍
മകം: സന്താനങ്ങളുടെ ആവശ്യത്തിനായി യാത്രകള്‍, പുതിയ ജോലികളില്‍ പ്രവേശിക്കുവാന്‍ അവസരമൊരുങ്ങും ,അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന തര്‍ക്കം അവസാനിക്കും , സകുടുംബ യാത്രകള്‍നടത്തും. തൊഴില്‍ സംബന്ധമായ യാത്രകള്‍ വേണ്ടിവരും, ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ കുറയും.
പൂരം: ആഗ്രഹങ്ങള്‍ നിറവേറും, രോഗദുരിതത്തില്‍ ശമനം , ബന്ധുജനങ്ങളില്‍ നിന്നുള്ള സഹായം ലഭിക്കും, ജല ജന്യ രോഗങ്ങള്‍ പിടിപെടാം, തൊഴില്‍പരമായ മാറ്റങ്ങള്‍. അനാവശ്യ മാനസിക ഉത്‌ക്കണ്‌ഠ, ഗൃഹസുഖം കുറയും, പ്രവര്‍ത്തന വിജയം കൈവരിക്കും.
ഉത്രം: ബന്ധു ജന സമാഗമം ഉണ്ടാകും , ഉദര സംബന്ധമായ വിഷമതകള്‍ക്കായി ഔഷധ സേവവേണ്ടിവരും അടുത്ത ബന്ധുക്കള്‍ക്ക്‌ രോഗദുരിത സാദ്ധ്യത, പണമിടപാടുകളില്‍ നഷ്‌ടം സംഭവിക്കുവാന്‍ സാദ്ധ്യത . ആഹാര കാര്യത്തില്‍ ശ്രദ്ധ കുറയും, സര്‍ക്കാരിലേയ്‌ക്ക് പിഴ അടയ്‌ക്കേണ്ടി വരും
അത്തം: വ്യവഹാര വിജയം , യാത്രകള്‍ വേണ്ടിവരും, സാമ്പത്തിക പരമമായ നേട്ടം കൈവരിക്കും, മനസ്സിന്‌ സന്തോഷ സൂചകമായ വാര്‍ത്തകള്‍ കേള്‍ക്കും. മുതിര്‍ന്ന കുടുംബാങ്ങള്‍ക്ക്‌ അരിഷ്‌ടത, സഞ്ചാരക്ലേശം അനുഭവിക്കും, പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും.
ചിത്തിര: ജീവിത പങ്കാളിക്ക്‌ നേട്ടങ്ങള്‍ , ആരോഗ്യപരമായ വിഷമതകള്‍ ശമിക്കും , തൊഴിലില്‍ നല്ല മാറ്റങ്ങള്‍ നേട്ടങ്ങള്‍, മാനസിക സന്തോഷം വര്‍ദ്ധിക്കും , കടമിടപാടുകള്‍ കുറയ്‌ക്കാന്‍ കഴിയും. . വിദേശ ജോലിക്കുള്ള ശ്രമത്തില്‍ വിജയിക്കും, കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും.
ചോതി: പണമിടപാടുകളില്‍ നേട്ടം , ബന്ധു ഗുണമനുഭവിക്കും , യാത്രകള്‍ വേണ്ടിവരും, ദാമ്പത്യജീവിത സൗഖ്യം ,സാമ്പത്തിക നേട്ടം കൈവരിക്കുവാന്‍ കഴിയും . മാതാവിനോ മാതൃജനങ്ങള്‍ക്കോ അരിഷ്‌ടത, തൊഴില്‍ രംഗത്ത്‌ അന്യരുടെ ഇടപെടല്‍.
വിശാഖം: പഠനത്തിലും ജോലിയിലും അലസത, മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കും , സഞ്ചാരക്ലേശം മൂലം ക്ഷീണം, കടബാദ്ധ്യതയില്‍ നിന്ന്‌ മോചനം, പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. സത്‌കര്‍മ്മങ്ങള്‍ക്കായി പണം ചെലവിടും. വിവാഹം വാക്കുറപ്പിക്കും, തൊഴില്‍ പരമമായ ഉയര്‍ച്ച
അനിഴം: ഭക്ഷണ സുഖമുണ്ടാവും , സുഹൃത്തുക്കള്‍ വഴി നേട്ടം , ധനപരമായ പുരോഗതി , അപവാദത്തില്‍ അകപ്പെടാതെ ശ്രദ്ധിക്കുക , തൊഴില്‍പരമായി ദിനം അനുകൂലം.,തൊഴിലില്‍ അനുകൂലമായ സാഹചര്യം.. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക.
തൃക്കേട്ട: സാമ്പത്തിക കാര്യങ്ങളില്‍ അധിക ശ്രദ്ധ പുലര്‍ത്തുക , കാലാവസ്‌ഥാജന്യ രോഗ സാദ്ധ്യത, ബുദ്ധിമുട്ടു നിറഞ്ഞ യാത്രകള്‍, സഹപ്രവര്‍ത്തകര്‍ നിമിത്തമായി മനോവിഷമം. സാഹസിക പ്രവര്‍ത്തനങ്ങള്‍ നടത്തും, ഭാര്യാ ഭര്‍ത്തൃബന്ധത്തില്‍ പ്രശ്‌നങ്ങള്‍.
മൂലം: ധനപരമായി അനുകൂലം,,സുഹൃത്തുക്കളുമായി ഒത്തുചേരല്‍ , തൊഴില്‍പരമായ നേട്ടം, വിവാഹ ആലോചകളില്‍ തീരുമാനം , ഭക്ഷണസുഖം ലഭിക്കും. മുന്‍പിന്‍ ചിന്തിക്കാതെ പ്രവര്‍ത്തിക്കും, സുഹൃത്തുകളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല, തൊഴില്‍ രംഗത്ത്‌ പ്രശ്‌നങ്ങള്‍ ഉണ്ടാകും.
പൂരാടം: ബന്ധുജങ്ങളുമായി നിലനിന്നിരുന്ന കലഹം ശമിക്കും, സന്താനഗുണ വര്‍ദ്ധന , രോഗദുരിതത്തില്‍ ശമനം, പണമിടപാടുകളില്‍ നേട്ടം. പണമിടപാടുകളില്‍ കൃത്യത പുലര്‍ത്തും, അന്യരില്‍ നിന്നുള്ള സഹായം ലഭിക്കും., ദേഹസുഖം കുറഞ്ഞിരിക്കും.
ഉത്രാടം: കഴിവുകള്‍ പ്രകടിപ്പിക്കുവാന്‍ അവസരം , ഭൂമി വില്‍പ്പന തീരുമാനമാകും , മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന്‌ നേട്ടം, സുഹൃദ്‌ ഗുണം വര്‍ദ്ധിക്കും , സര്‍ക്കാര്‍ ആനുകൂല്യം . സുഹൃത്തുക്കളുമായി സഞ്ചരിക്കും, ഭാഗ്യ പരീക്ഷണത്തിന്‌ പണം മുടക്കും.
തിരുവോണം: സ്വയം തൊഴിലില്‍ ധന നഷ്‌ടം , ശാരീരികവും മാനസികവുമായ ക്ഷീണം , പ്രധാന തൊഴിലില്‍ നിന്ന്‌ അവധിയെടുത്ത്‌ മാറി നില്‍ക്കേണ്ടി വരും, ഉദ്ദിഷ്‌ട കാര്യങ്ങളില്‍ വിജയം കാണില്ല, ബന്ധുഗുണം ലഭിക്കും. സുഹൃത്തുക്കള്‍ക്കായി പണം മുടക്കും, മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കുവാന്‍ യാത്രകള്‍ .
അവിട്ടം: സ്വത്തു സംബന്ധമായ തര്‍ക്കത്തില്‍ തീരുമാനം , വിദേശത്തുനിന്ന്‌ നാട്ടില്‍ തിരിച്ചെത്തും, ബന്ധുക്കള്‍ തമ്മില്‍ ഭിന്നത , ദാമ്പത്യപരമമായ പ്രശ്‌നങ്ങള്‍ ശമിക്കും . സാമ്പത്തികമായി വിഷമതകള്‍ നേരിടും, പണം നല്‍കാനുള്ളവരില്‍ നിന്ന്‌ അകന്നു നില്‍ക്കും, സന്താനങ്ങള്‍ക്ക്‌ അരിഷ്‌ടത.
ചതയം: വാഹന കൈകാര്യം ചെയ്യമ്പോള്‍ ശ്രദ്ധിക്കുക , വാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍ വേണ്ടിവരും , പൊതു രംഗത്ത്‌ പ്രശസ്‌തി വര്‍ദ്ധിക്കും , സുഹൃദ്‌ സഹായം വര്‍ദ്ധിക്കും , ഗൃഹ നിര്‍മ്മാണത്തില്‍ പുരോഗതി. ഔഷധ സേവ വേണ്ടിവരും.,പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും
പൂരുരുട്ടാതി: സാമ്പത്തിക വിഷം നേരിടും , സ്വത്തു സംബന്ധമായ സംസാരങ്ങള്‍ ഉണ്ടാവാം . വ്യവഹാരങ്ങളില്‍ തിരിച്ചടികള്‍, യാതകള്‍ വേണ്ടിവരും, ഭക്ഷണ സുഖം കുറയും. സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ലോട്ടറിയില്‍ നിന്ന്‌ ചെറിയ സാമ്പത്തിക ലാഭം, ബിസിനസ്സില്‍ നേട്ടം.
ഉത്രട്ടാതി: ചികിത്സകളില്‍കഴിയുന്നവര്‍ക്ക്‌ പൊതുവെ അനുകൂല വാരമല്ല , ദാമ്പത്യ ജീവിതത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍, മനഃസുഖം കുറയും , തൊഴില്‍ രംഗത്ത്‌ നേട്ടങ്ങള്‍. ജലദോഷം പനി എന്നിവ പിടിപെടുവാന്‍ സാദ്ധ്യത, കടങ്ങള്‍ കുറയ്‌ക്കും, സുഹൃദ്‌ സഹായം വര്‍ദ്ധിക്കും
രേവതി: അമിതമായ ചെലവിനെതിരെ ജാഗ്രത പാലിക്കുക, യാത്രകള്‍ വേണ്ടി വരും പ്രധാന തൊഴിലില്‍ നിന്നല്ലാതെ ധന വരുമാനം, ഭാഗ്യപരീക്ഷണങ്ങളില്‍ ചെറിയ നേട്ടം , ബിസിനസ്സ്‌ പുഷ്‌ടിപ്പെടും . തൊഴില്‍പരമായ നേട്ടങ്ങള്‍, സന്താനങ്ങള്‍ക്കായി പണച്ചെലവുണ്ടാകും.

സജീവ്‌ ശാസ്‌താരം (9656377700)

Ads by Google
Sunday 17 Sep 2017 12.19 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW