Saturday, February 23, 2019 Last Updated 43 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 16 Sep 2017 07.33 PM

ക്യൂട്ടെക്‌സിട്ട് ചിത്രപ്പണികള്‍ തീര്‍ക്കുന്നതൊക്കെ പഴങ്കഥ; നഖങ്ങളില്‍ വിസ്മയം തീര്‍ക്കുന്ന സുന്ദരി

Hair Nails

നഖങ്ങളില്‍ ക്യൂട്ടെക്‌സിട്ട് ചിത്രപ്പണികള്‍ തീര്‍ക്കുന്നതൊക്കെ സൗത്ത് കൊറിയന്‍ സുന്ദരിയായ ഡെയ്ന്‍ യൂന്‍സിന് പഴങ്കഥയാണ്. തന്റെ നഖങ്ങളില്‍ ഒരു വിസ്മയം തന്നെ തീര്‍ക്കുകയാണ് ഈ സുന്ദരി ചെയ്യുന്നത്. 23കാരിയായ ഡെയ്ന്‍ ഒരു ആര്‍ട്ട് സ്‌കൂള്‍ ബിരുദധാരിയാണ്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഡെയ്ന്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങള്‍ ആരെയും വിസ്മയിപ്പിക്കുന്നതാണ്. കാരണം നഖങ്ങളില്‍ വലിയൊരു ചിത്രപ്പണി തന്നെയാണ് ഡെയ്ന്‍ തീര്‍ത്തിരിക്കുന്നത്. ''ഹെയര്‍ നെയില്‍സ്'' എന്നാണ് ഇതിന് ഡെയ്ന്‍ നല്‍കിയിരിക്കുന്ന പേര്.

Hair Nails

പല തരത്തിലുള്ള വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്ന മുഖങ്ങളാണ് ഡെയ്ന്‍ തന്റെ നഖങ്ങളില്‍ തീര്‍ത്തിരിക്കുന്നത്. ആ മുഖങ്ങള്‍ക്കോരോന്നിനും മുടിയും ഉണ്ടെന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നതും. 2017ലെ പുതിയ ഫാഷന്‍ എന്ന നിലയിലാണ് ഡെയ്ന്‍ ഈ പരീക്ഷണം നടത്തിയിരിക്കുന്നത്. എന്നാല്‍ ഡെയ്‌ന്റെ ഈ സൃഷ്ടിക്ക് അനുകൂലവും പ്രതികൂലവുമായ നിരവധി അഭിപ്രായങ്ങളാണ് വന്നിരിക്കുന്നത്. ചിലര്‍ ഇതിനെ പ്രോത്സാഹിപ്പിച്ചപ്പോള്‍, ചിലര്‍ കളിയാക്കി അവരുടെ നഖങ്ങളില്‍ ഫോട്ടോഷോപ്പ് ചെയ്ത പ്രമുഖരുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

കടപ്പാട്: Instagram

Ads by Google
Ads by Google
Loading...
TRENDING NOW