Tuesday, October 03, 2017 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 16 Sep 2017 06.50 PM

ഒരിക്കലും കണ്ടിട്ടില്ലാത്ത കുഞ്ഞുങ്ങള്‍ക്കായി മുലപ്പാല്‍ ചൊരിഞ്ഞ് ഒരമ്മ

breast milk
(Picture: Olivia Ames)

ചിലര്‍ അവരെ കഴിയുന്ന രീതിയില്‍ പലതും ദാനം ചെയ്യാറുണ്ട്. വസ്ത്രം, ഭക്ഷണം, പണം എന്നിങ്ങനെ പോകുന്നു. എന്നാല്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ അവര്‍ക്ക് ഏറ്റവും പ്രത്യേകതയുള്ള കാര്യങ്ങള്‍ ദാനം ചെയ്യാറുള്ളൂ. ഇത്തരത്തില്‍ പെടുന്ന ഒരാളാണ് ഒലിവിയ ആംമ്സ് എന്ന 23കാരി. സുഖമില്ലാത്ത കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കുകയാണ് ഈ 23കാരിയായ അമ്മ ചെയ്യുന്നത്.

മുലപ്പാല്‍ ദാനം ചെയ്യുന്നതിനെ കുറിച്ച് കേട്ടപ്പോള്‍ തന്നെ തന്റെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പരസ്യപ്പെടുത്തുകയാണ് ഒലിവിയ ചെയ്തത്. കൂടാതെ ഓസ്‌കര്‍ മംമ് എന്ന ഒരു പേരന്റിംഗ് ലൈഫ്‌സ്റ്റൈല്‍ ബ്ലോഗും ഒലിവിയ എഴുതുന്നുണ്ട്. താന്‍ മാത്രമല്ല മറ്റ് അമ്മമാരെയും താന്‍ ഇതിനായി പ്രോത്സാഹിപ്പിക്കാറുണ്ടെന്നും ഒലിവിയ പറയുന്നു.

വയസ്സ്, പുകവലിശീലം, ആരോഗ്യം, ആഹാരക്രമീകരണം എന്നിവയുടെ മെച്ചമുള്ള അമ്മമാരെ മാത്രമാണ് താന്‍ മുലപ്പാല്‍ ദാനം ചെയ്യുന്ന കാര്യത്തിലേക്ക് ക്ഷണിക്കുന്നതെന്ന് ഒലിവിയ പറയുന്നു. കൂടാതെ മുലപ്പാല്‍ കുറവുള്ള അമ്മാരും തന്നെ നേരിട്ട് ബന്ധപ്പെടാറുണ്ടെന്നും ഒലിവീയ പറയുന്നു. തന്റെ കുട്ടി ജനിച്ചത് പൂര്‍ണ്ണവളര്‍ച്ച എത്താതെയാണ് അതുകൊണ്ട് കുട്ടി നേരിടുന്ന പ്രശ്‌നങ്ങള്‍ തനിക്ക് അറിയാം. അതുകൊണ്ടാണ് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന മറ്റുള്ള കുട്ടികള്‍ക്ക് വേണ്ടി മുലപ്പാല്‍ ദാനം ചെയ്യുക എന്ന ആശയത്തില്‍ താന്‍ എത്തിയതെന്ന് ഒലിവിയ പറയുന്നു.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW