Friday, September 21, 2018 Last Updated 8 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 16 Sep 2017 03.22 PM

സാമ്പത്തിക പ്രശ്‌നപരിഹാരത്തിന് ഒരു ജ്യോതിഷപഠനം

''ആധുനിക മനുഷ്യനെ ഏറ്റവും അലട്ടുന്ന ആശങ്കയാണ് സാമ്പത്തിക പ്രതിസന്ധിമൂലമുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങള്‍, കലഹങ്ങള്‍, ആത്മഹത്യകള്‍, കൊലപാതകങ്ങള്‍, രോഗങ്ങള്‍ എന്നിവ. ഇവിടെയാണ് സാമ്പത്തിക പ്രശ്‌നപരിഹാരത്തില്‍ ജ്യോതിഷത്തിന്റെ പ്രസക്തി.''
uploads/news/2017/09/146652/joythi160917a.jpg

ജീവിതത്തില്‍ സന്തോഷവും സമാധാനവും സാമ്പത്തിക പുരോഗതിയും ആഗ്രഹിക്കാത്തവരില്ല. അതിനുവേണ്ടി എന്തെല്ലാം വഴിതേടി അലയുന്നു. ഒരുവിഭാഗം ഉയരങ്ങളില്‍നിന്ന് ഉയരങ്ങളിലേക്ക് ഉയരുന്നു. മറ്റു ചിലരാവട്ടെ നഷ്ടങ്ങളില്‍നിന്ന് നഷ്ടങ്ങളിലേക്ക് താഴുന്നു. നാടും വീടും ബിസിനസ്സ് സാമ്രാജ്യവും വിട്ട് ഓടിപ്പോകേണ്ടിവരുന്നു.

ആധുനിക മനുഷ്യനെ ഏറ്റവും അലട്ടുന്ന ആശങ്കയാണ് സാമ്പത്തിക പ്രതിസന്ധിമൂലമുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങള്‍, കലഹങ്ങള്‍, ആത്മഹത്യകള്‍, കൊലപാതകങ്ങള്‍, രോഗങ്ങള്‍ എന്നിവ. ഇവിടെയാണ് സാമ്പത്തിക പ്രശ്‌നപരിഹാരത്തില്‍ ജ്യോതിഷത്തിന്റെ പ്രസക്തി.

ഗ്രഹങ്ങള്‍ ഈ പ്രപഞ്ചത്തിലെ ഓരോ ജീവിയുടെയും ജന്മത്തേയും ജീവിതഗതിയേയും സ്വാധീനിക്കുന്നുണ്ടെന്ന് പ്രാചീന ആചാര്യന്മാര്‍ കണ്ടെത്തി. തല്‍ഫലമുണ്ടാകുന്ന ഗതിവിഗതികളെ കണ്ടെത്താനുള്ള സൂത്രവാക്യത്തെയാണ് അവര്‍ ജാതകമെന്ന് വിളിച്ചത്.

ജാതകപ്രകാരം ശരിക്കും നമ്മുടെ ഗുണദോഷ സമയങ്ങളെ മനസ്സിലാക്കാതെ സാമ്പത്തികരംഗത്ത് വലിയ ഭാഗ്യപരീക്ഷണങ്ങള്‍ നടത്തുന്നത് വന്‍ സാമ്പത്തിക പ്രയാസങ്ങള്‍ക്ക് ഇടവരുത്തും. കാരണം സമയം ദോഷമാണെങ്കില്‍ തൊടുന്നതെല്ലാം നഷ്ടത്തില്‍ കലാശിക്കും.

മനുഷ്യജീവിതത്തിലെ സാമ്പത്തിക ഉയര്‍ച്ച താഴ്ചകളുടെ രസതന്ത്രം ജാതകത്തിലെ രണ്ടാംഭാവത്തിലാണ് അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. അത് സസൂക്ഷ്മം പഠിക്കാന്‍ കഴിഞ്ഞാല്‍ സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാന്‍ കഴിയും.

സാമ്പത്തിക നഷ്ടങ്ങള്‍ സമൂഹത്തില്‍ പലതരത്തിലും സംഭവിക്കാറുണ്ട്. അതില്‍ ഒന്നാണ്, മനുഷ്യന്‍ സ്വയം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍, വ്യക്തമായ ആസൂത്രണത്തിന്റെ അഭാവംകൊണ്ടും, വരവില്‍ക്കവിഞ്ഞ ചെലവാക്കുന്നതുകൊണ്ടും ദുഃശ്ശീലങ്ങള്‍, ദുര്‍വ്യയം എന്നിവകൊണ്ടും ധനനഷ്ടം സംഭവിക്കാറുണ്ട്. അശ്രദ്ധകൊണ്ടും അഹങ്കാരംകൊണ്ടും സാമ്പത്തിക നഷ്ടകഷ്ടങ്ങള്‍ സംഭവിക്കാറുണ്ട്.

പുരാണങ്ങളില്‍ പറയുന്നത് ഇപ്രകാരമാണ്. അതികാമം കൊണ്ടാണ് രാവണന് സര്‍വ്വനാശം സംഭവിച്ചതെങ്കില്‍ അതിദാനം കൊണ്ടാണത്രെ കര്‍ണ്ണന് നാശം സംഭവിച്ചത്. അതിമോഹംകൊണ്ടാണ് ദുര്യോധനനും നാശം സംഭവിച്ചത്.

എന്നാല്‍ ഇതിനെല്ലാം അതീതമായി എത്രത്തോളം ശ്രദ്ധിച്ചാലും കടന്നുവരുന്ന രോഗങ്ങളെപ്പോലെ ചിലരെങ്കിലും സ്വയംകൃതമല്ലാത്ത കാര്യകാരണങ്ങളാല്‍ സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചുവരുന്നു.

അത്തരം വ്യക്തികളുടെ ജാതകം വളരെ സൂക്ഷ്മമായി പഠിച്ചാല്‍ ഏതോ ജന്മജന്മാന്തരത്തിന്റെ കര്‍മ്മഫലങ്ങള്‍ കാലദോഷങ്ങളായി കടന്നുവരുകയും അത് അവര്‍ക്ക് ദൗര്‍ഭാഗ്യമായി ധനനഷ്ടമായി ജീവിതത്തെ പിടിച്ച് ഉലക്കുകയും ചെയ്യുന്നുവെന്ന് മനസ്സിലാക്കാം.

ആ കര്‍മ്മദോഷത്തിന്റെ ചുരുളഴിക്കാന്‍ കഴിഞ്ഞാല്‍ അവര്‍ വീണ്ടും ഭാഗ്യവാന്മാരും ധനാഢ്യരും ആയിത്തീരും. ഇതിനുള്ള ഒരുദാഹരണമാണ് മഹാഭാരതത്തിലെ കുചേലന്‍ തന്റെ ശൈ
ശവത്തില്‍ ചെയ്തുപോയ കര്‍മ്മദോഷത്തിന്റെ ഫലമായി അനുഭവിച്ചുതീര്‍ത്ത ദാരിദ്ര്യദുഃഖങ്ങളും പിന്നീട് അതിന് പ്രായശ്ചിത്തത്തിലൂടെ വന്ന മാറ്റവും.

ചില ധനലാഭയോഗങ്ങള്‍


രണ്ടാം ഭാവാധിപന്‍ പതിനൊന്നിലും പതിനൊന്നാം ഭാവാധിപന്‍ രണ്ടാമിടത്തും അഥവാ പരസ്പര കേന്ദ്രത്തിലാവുകയും ചെയ്താല്‍ ധനലാഭയോഗം.
ചന്ദ്രന്റെ കേന്ദ്രത്തില്‍ നില്‍ക്കുന്ന വ്യാഴം ഗജകേസരിയോഗമാണ്.

ഈ യോഗത്തില്‍ ജനിച്ചവന്‍ ധനവാനാകും. കുലത്തിന്റെ അധിപനും അതിബുദ്ധിമാനും ഗ്രാമപുരനഗരങ്ങളെ ഉണ്ടാക്കി ആയിരംമാസം (83 കൊല്ലം 4 മാസം) ജീവിച്ചിരിക്കുകയും ചെയ്യും.

(ജാതകദോഷം 8-ാം അദ്ധ്യായം ശ്ലോകം മുപ്പത്തിനാല്) ഇങ്ങനെയുള്ള അനേകം ധനലാഭയോഗങ്ങള്‍ അതായത് രാജയോഗങ്ങള്‍ മുതല്‍ക്ക് പഞ്ചമഹായോഗങ്ങള്‍വരെ ഇതോടുചേര്‍ത്തുവയ്ക്കാവുന്നതാണ്.

പക്ഷേ, ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കേവലം ധനലാഭയോഗമുള്ളതുകൊണ്ട് ഒരുവന്‍ ധനവാനാകണമെന്നില്ല. യോഗകര്‍ത്താക്കളായ ഗ്രഹങ്ങളുടെ ബലാബലങ്ങള്‍ക്ക് അനുസരിച്ചാവും ധനവും സുഖവും ഉണ്ടാവുക.

അല്ലാതെ ഒരു ജാതകത്തില്‍ രാജയോഗം ഉണ്ട് അതുകൊണ്ട് താങ്കള്‍ ഇലക്ഷനില്‍ മത്സരിച്ചോളൂ മന്ത്രിയാവും എന്നൊക്കെ പറയുന്ന ഉപരിപ്ലവമായ കാഴ്ചപ്പാടുകള്‍ ശരിയല്ല. തുടര്‍ന്ന് രണ്ടാംഭാവംകൊണ്ട് ധനത്തിന്റെ സ്വഭാവം പതിനൊന്നാം ഭാവംകൊണ്ട് ധനലാഭത്തിന്റെ സ്വഭാവം ലഗ്നംകൊണ്ട് അനുഭവിക്കുന്ന ആളിന്റെ സ്വഭാവവും വളരെ ആഴത്തില്‍ ചിന്തിക്കേണ്ട
തുണ്ട്.

ഒരു ബിസിനസ്സുകാരന്റെ അനുഭവം


സാമ്പത്തിക പുരോഗതിയില്‍നിന്നും സാമ്പത്തിക പുരോഗതിയിലേക്ക് കുതിക്കുന്ന ഒരു ബിസിനസ്സുകാരന്‍. ജാതകപ്രകാരം അദ്ദേഹത്തിന്റെ ഇപ്പോഴത്തെ സമയം പരിശോധിച്ചു. രാഹുദശയുടെ സ്വാപഹാരം തുടങ്ങിയിട്ട് ഒരു വര്‍ഷമായി.

രാഹുവിന്റെ നില്‍പ്പ് കുറച്ച് ദുര്‍ഘടം ഉണ്ടാക്കുന്ന സ്ഥാനത്താണ്. തൊട്ടതെല്ലാം നഷ്ടത്തിലേക്ക് പോവും. വീടും പറമ്പും വാഹനങ്ങളും ജപ്തിയുടെ വക്കിലെത്തും. ആത്മഹത്യയെക്കുറിച്ചുവരെ ആഘോചിച്ചുപോവും.

അതുകേട്ട ഉടനെ അദ്ദേഹം പറഞ്ഞു: 'വളരെ ശരിയായ കാര്യമാണ്. ഈ കഴിഞ്ഞ ഒരു വര്‍ഷ കാലഘട്ടത്തില്‍ തന്നെയാണ് ബിസിനസ്സ് എല്ലാം മോശമായത്. രാഹു ഇത്ര കുഴപ്പക്കാരനാണെന്ന് ഇപ്പോള്‍ മനസ്സിലായി.'

ഞാന്‍ തുടര്‍ന്നു. രാഹുവിന് മുമ്പുള്ള ഏഴു വര്‍ഷത്തെ ചൊവ്വാദശയില്‍ ധനം, യശസ്സ്, പ്രശസ്തി, രാജ്യബഹുമതി, കര്‍മ്മരംഗത്ത് അഭിവൃദ്ധി എന്നിങ്ങനെ ഗുണഫലങ്ങളുടെ ഒരു പ്രവാഹം തന്നെയാവും ഉണ്ടാവുക.

'ശരിയാണ്. ചൊവ്വാദശയില്‍ ഗുണഫലങ്ങളുടെ ഒരു പ്രവാഹം തന്നെയായിരുന്നു.'

രാഹുദശയുടെ സ്വാപഹാരം കഴിയാന്‍ 1 കൊല്ലം 8 മാസം 12 ദിവസം കൂടിയുണ്ട്. അതുവരെ വരവില്‍ക്കവിഞ്ഞ് ചെലവഴിക്കരുത്. തുടര്‍ന്ന് അദ്ദേഹത്തിന് അനുഷ്ഠാനം മുതല്‍ പ്രായശ്ചിത്തം വരെയുള്ള പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചുകൊടുത്തു. തക്കതായ പ്രായശ്ചിത്തങ്ങള്‍ തക്കസമയത്ത് ചെയ്യാന്‍ കഴിഞ്ഞാല്‍ ഒരു പരിധിവരെ ദോഷങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് അയാള്‍ക്ക് ബോധ്യമായെന്ന് അദ്ദേഹം പിന്നീട് അറിയിക്കുകയുണ്ടായി.

സമയദോഷം ഇതിഹാസങ്ങളില്‍


ചില ജാതകക്കാര്‍ക്ക് ചില കാലഘട്ടത്തിലെ ഗ്രഹനിലയാല്‍ ഉണ്ടാകുന്ന ഗ്രഹങ്ങളുടെ സഞ്ചാരങ്ങളും ജാതകത്തില്‍ പ്രത്യേക ചില സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ദശാപഹാരവും കൂടിവരുമ്പോള്‍ ആ കാലത്ത് ഭാവനാശം തീര്‍ച്ചയായും സംഭവിക്കും. ഇതുപോലെ ആ ഭാവത്തിന് പറഞ്ഞിട്ടുള്ള അവയവത്തിന് രോഗവും ഉണ്ടാകും.

അതുപോലെ ചാരവശാല്‍ പന്ത്രണ്ടാംഭാവം ജന്മക്കൂറ്, അഷ്ടമഭാവം എന്നീ സ്ഥാനങ്ങളില്‍ നില്‍ക്കുന്ന സൂര്യന്‍, കുജന്‍, ശനി, വ്യാഴം എന്നിവ മനുഷ്യര്‍ക്ക് ധനനാശം, അന്യദേശവാസം, രോഗം, മരണം, ഭയം എന്നിവ ഉണ്ടാക്കുന്നു. (പ്രശ്‌നമാര്‍ഗ്ഗം 10-ാം അദ്ധ്യായം. ശ്ലോകം 56).

ഉയര്‍ച്ചയും താഴ്ചയും സ്വഭാവിക പരിണാമമാണ്. പ്രതിസന്ധികളെ നേരിടുമ്പോള്‍ മാത്രമാണ് നമ്മള്‍ ശക്തരാകുന്നത്. വലിയ ചക്രവര്‍ത്തിമാര്‍ക്കും മോശമായ സമയം ഉണ്ടായിട്ടുണ്ട്. ദൈവം മനുഷ്യാവതാരമെടുത്തപ്പോഴും കാലദോഷം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.

ശ്രീരാമന് വനവാസവും ശ്രീകൃഷ്ണന് അപമൃത്യുവും ഇതിന് ഉദാഹരണമാണ്. ബാലിക്ക് ഒളിയമ്പേറ്റതും മഹാബലിയെ പാതാളത്തിലേക്ക് താഴ്ത്തപ്പെട്ടതുമെല്ലാം സമയദോഷത്തിന്റെ ഫലമായിട്ടാണെന്നാണ് ഇതിഹാസങ്ങള്‍ പറയുന്നത്.

സാമ്പത്തിക ബാദ്ധ്യതകളില്‍നിന്ന് കരകയറാനും ജീവിതം മുഴുവനും ഉല്ലാസപ്രദവും ആനന്ദകരമാക്കുവാനും ജാതകത്തിലെ ദശാപഹാരങ്ങള്‍ക്ക് അനുസരിച്ച് വേണ്ട അനുഷ്ഠാനത്തിലൂടെയും പ്രായശ്ചിത്തത്തിലൂടെയും ജീവിതത്തെ പാകപ്പെടുത്തുകയും വരുമാനത്തിന് അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയും വേണം.

കടം മാറുന്നതിന് ഋണവിമോചനയന്ത്രം ധരിക്കുന്നതും ഉചിതമായ രത്‌നങ്ങള്‍ ധരിക്കുന്നതും ശ്രേഷ്ഠമാണ്.

വിഘ്‌നങ്ങള്‍ മാറി സാമ്പത്തികഗുണവും ഐശ്വര്യവും വര്‍ദ്ധിക്കുന്നതിന് ഗണപതിഹോമം, ഉച്ചിഷ്ട ഗണപതിഹോമം, ഭാഗ്യസൂക്തം, ശ്രീസൂക്തം, മഹാലക്ഷ്മിപൂജ, ഹോമം എന്നിവ ഗൃഹത്തില്‍വച്ച് ഉത്തമനായ ആചാര്യനെക്കൊണ്ട് നടത്തിക്കുക.

ക്ഷേത്രങ്ങളില്‍ വഴിപാടായി കഴിപ്പിക്കുന്നതും നല്ലതാണ്. അതാത് ഗ്രഹത്തിന് പറഞ്ഞിട്ടുള്ള മന്ത്രങ്ങളെക്കൊണ്ട് ജപഹോമാദി കര്‍മ്മങ്ങള്‍ ചെയ്യുന്നതും നന്ന്.

കടലുണ്ടി ഷിജു പണിക്കര്‍
മൊ: 9895287447

Ads by Google
Saturday 16 Sep 2017 03.22 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW