Monday, October 02, 2017 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 15 Sep 2017 05.34 PM

ട്രാക്ടറിന്റെ മുന്‍ ടയറുകള്‍ പൊക്കി കര്‍ഷകന്റെ ഒരു ഡെയര്‍ഡെവിള്‍ പ്രകടനം...

uploads/news/2017/09/146375/traxroe.jpg

ഗാന്‍ഗി ബന്‍സ്ര 21കാരനായ എന്ന കര്‍ഷകന്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാണ് കാരണം, ഇദ്ദേഹം ചെയ്യുന്നത് ട്രാക്ടര്‍ കൊണ്ടുള്ള പ്രകടനങ്ങളാണ്. കഴിഞ്ഞ നാല് വര്‍ഷമായി അവിശ്വസനീയമായ പ്രകടനങ്ങളാണ് ഗാന്‍ഗി ചെയ്യുന്നത്. പഞ്ചാബിലാണ് ഈ യുവാവിന്റെ സ്വദേശം. ഗാന്‍ഗി കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടില്ല.

uploads/news/2017/09/146375/traxroe1.jpg

ഒരു ടണ്ണോളം ഭാരമുള്ള ട്രാക്ടര്‍ പിന്നിലത്തെ ടയറുകളില്‍ ബാലന്‍സ് ചെയ്ത് വലിച്ചു കൊണ്ടു പോവുകയാണ് ഗാന്‍ഗി ചെയ്യുന്നത്. ഇത്തരം അഭ്യാസങ്ങള്‍ ചെയ്യാന്‍ ഗാന്‍ഗിയ്ക്ക് വളരെ താല്പര്യമാണ്. എന്നാല്‍ അതിനായി ഒരു ബൈക്ക് വാങ്ങാന്‍ ഗാന്‍ഗിയുടെ കുടുംബത്തിന് സാധിക്കില്ല, അതുകൊണ്ടാണ് ഗാന്‍ഗി ട്രാക്ടര്‍ ഓടിക്കുന്നത്. തന്റെ പഠനം പാതി വഴിയില്‍ വെച്ച് നിര്‍ത്തിയ ഗാന്‍ഗി പിതാവിനെ കൃഷി കാര്യങ്ങളില്‍ സഹായിക്കുകയാണ് ഇപ്പോള്‍. കൃഷിയിടത്തില്‍ ട്രാക്ടര്‍ ഓടിച്ച് നടക്കുമ്പോഴാണ്, ട്രാക്ടര്‍ കൊണ്ട് അഭ്യാസപ്രകടനം എന്ന ആശയത്തിലേക്ക് ഗാന്‍ഗി എത്തുന്നത്.

uploads/news/2017/09/146375/traxroe11.jpg

പല തരത്തിലുള്ള പ്രകടനങ്ങളുടെ വീഡിയോ താന്‍ കണ്ടിരുന്നു, തുടര്‍ന്നാണ് എന്ത് കൊണ്ട് തന്റെ ട്രാക്ടര്‍ കൊണ്ട് അഭ്യാസങ്ങള്‍ ചെയ്തു കൂടാ ? എന്ന തോന്നല്‍ ഉണ്ടായതെന്ന് ഗാന്‍ഗി പറയുന്നു. ആദ്യമൊക്കെ ട്രാക്ടര്‍ തന്റെ കൈയ്യില്‍ നിന്നിരുന്നില്ലെന്നും ഗാന്‍ഗി പറയുന്നു. നല്ല ഭയം ഉണ്ടായിരുന്നു. എന്നാലും പ്രതീക്ഷ കൈവിട്ട, തുടര്‍ച്ചയായ മൂന്ന് മാസത്തെ പരിശീലനം കൊണ്ടാണ് താന്‍ ഈ പ്രകടനം സാധ്യമാക്കിയതെന്ന് ഗാന്‍ഗി പറയുന്നു.

ഇപ്പോള്‍ എല്ലാവരും ഗാന്‍ഗിയെ 'ട്രാക്ടര്‍ സ്റ്റണ്ട്മാന്‍' എന്നാണ് വിളിക്കുന്നത്. ഇത്തരം പ്രകടനങ്ങള്‍ തനിക്ക് ജീവഹാനി ഉണ്ടാക്കുമെന്നാണ് തന്റെ പിതാവും കുടുംബവും പറയുന്നതെന്നും ഗാന്‍ഗി ചൂണ്ടിക്കാട്ടുന്നു. തന്റെ പേര് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ വരാനാണ് താന്‍ ലക്ഷ്യമിടുന്നതെന്നാണ് ഗാന്‍ഗി പറയുന്നു.

Ads by Google
Advertisement
Friday 15 Sep 2017 05.34 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW