Thursday, September 13, 2018 Last Updated 6 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 15 Sep 2017 04.27 PM

പട്ടിണി കിടന്ന ഓണനാളുകള്‍

uploads/news/2017/09/146365/Weeklyvidhujamenon150917.jpg

ഓണമെന്ന് കേള്‍ക്കുമ്പോള്‍ ഏവരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് പൂക്കളവും ഓണക്കോടിയുമൊക്കെയാണ്. എന്നാല്‍ എന്നെ സംബന്ധിച്ച് ഇന്നും ഓണമെന്ന് കേട്ടാല്‍ മനസ്സില്‍ മായാതെ നില്‍ക്കുന്ന ഒന്നുണ്ട്. എന്റെ അമ്മ കലാമണ്ഡലം വിമലയ്ക്ക് നാട്യ അക്കാദമി എന്നൊരു ഡാന്‍സ് സ്‌കൂളുണ്ട്.

ഒരു തിരുവോണദിവസമായിരുന്നു ഞങ്ങളുടെ ഡാന്‍സ് പ്രോഗ്രാം. അതും നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച്. രാവിലെ തന്നെ ഓഡിറ്റോറിയത്തിലേക്ക് പോന്നതിനാല്‍ ഒന്നും കഴിക്കാന്‍ പറ്റിയില്ല. അമ്മ പഠിപ്പിക്കുന്ന കുട്ടികളും ഞാനും ഉള്‍പ്പടെയുള്ളവര്‍ക്ക് ഒറ്റയ്ക്കും അല്ലാതെയും പ്രോഗ്രാമുകള്‍ ചെയ്യേണ്ടതുണ്ടായിരുന്നു.

പ്രോഗ്രാം തീരുമ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. അതിനാല്‍ ആഹാരം കഴിക്കാന്‍ സാധിച്ചില്ല. ഇത് ഒരു പ്രാവശ്യമല്ല, ഡാന്‍സ് പ്രോഗ്രാമുകള്‍ ചെയ്യാന്‍ തുടങ്ങിയതില്‍ പിന്നെ മിക്ക തിരുവോണനാളുകളിലും ഞാന്‍ പട്ടിണിയായിരുന്നു.

തിരുവോണദിവസം വീട്ടിലിരുന്ന് കഴിച്ച നാളുകള്‍ ഓര്‍മ്മയില്‍ മാത്രം. അതില്‍ സങ്കടമില്ല. കാരണം അഭിനയത്തേക്കാള്‍ ഞാനിഷ്ടപ്പെട്ടത് നൃത്തത്തെയാണ്. ഇഷ്ടമുള്ള ഒന്നിന് വേണ്ടി മറ്റെല്ലാം ത്യജിക്കും.

അഭിനയവും പ്രോഗ്രാമുകളും തകൃതിയായി നടക്കുന്ന സമയത്താണ് എന്റെ വിവാഹം. പിന്നീട് വിദേശത്ത് പോയി. അതില്‍ പിന്നെ ഓണം മിക്കവാറും ആഘോഷിച്ചത് വിദേശരാജ്യങ്ങളിലാണ്. കേരളത്തിന് പുറത്ത് കാര്യമായ ഓണാഘോഷങ്ങളില്ല എന്നാണ് പൊതുവെയുള്ള ധാരണ. എന്റെ ധാരണയും മറിച്ചല്ല.

നാട്ടിന്‍പുറങ്ങളില്‍ ഓണമാഘോഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ നന്നായി ആഘോഷിക്കുന്നത് വിദേശരാജ്യങ്ങളിലുള്ളവരാണ.് പക്ഷേ ഒരു വ്യത്യാസം.

നാട്ടിന്‍പുറങ്ങളില്‍ തിരുവോണനാളുകളിലാണ് ഓണസദ്യ കഴിക്കുന്നതെങ്കില്‍ ഓണത്തിന് തൊട്ടുപിന്നിലെ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് വിദേശവാസികളായ ഞങ്ങളുടെ ഓണം. ജോലിത്തിരക്കുകള്‍ ഇല്ലാത്ത ദിവസങ്ങളില്‍ മാത്രമാണ് ഇവിടെ ഓണാഘോഷം.

uploads/news/2017/09/146365/Weeklyvidhujamenon150917a.jpg

ജാതിയും മതവും നോക്കാതെ ഓണമാഘോഷിക്കുന്നവര്‍ ഒരു കാലത്ത് കേരളത്തില്‍ ഉണ്ടായിരുന്നു. ആ ഒരുമ ഇപ്പോള്‍ പുറംനാടുകളിലാണ് കാണാന്‍ സാധിക്കുന്നത്. ഞങ്ങളുടെ അയല്‍വാസികള്‍ മിക്കവരും അന്യമതക്കാരാണ്.

അവരൊക്കെ കുട്ടികളുടെ വെക്കേഷന്‍ സമയത്ത് നാട്ടില്‍ പോയി തിരിച്ച് വരുമ്പോള്‍ പുതുതായി വാങ്ങിയ മുണ്ടും വേഷ്ടിയുമൊക്കെ കൈയ്യിലുണ്ടാകും. ഓണമാഘോഷിക്കുന്ന സമ
യത്ത് ആ വേഷമാകും അവര്‍ ധരിക്കുക.

ഒരുപാട് അസോസിയേഷനുകള്‍ ഇവിടുണ്ട്. പൂക്കളമിടുന്നതും സദ്യ ഉണ്ടാക്കി കഴിക്കുന്നതും സ്വന്തം വീടുകളിലാണെങ്കിലും ബാക്കിയുള്ള ഓണാഘോഷങ്ങള്‍ അസോസിയേഷനിലെ ല്ലാവരും ഒത്തൊരുമിച്ചാകും.

ചിങ്ങമാസത്തിലെ അവിട്ടം നാളിലാണ് എന്റെ മകള്‍ നേഹ ജനിച്ചത്. അതുകൊണ്ട് അവിട്ടം നാളിലാണ് ഞാന്‍ സദ്യയുണ്ടാക്കുന്നത്. തിരുവോണം, അവിട്ടം തുടങ്ങി രണ്ടുദിവസങ്ങളില്‍ സദ്യയുണ്ടാക്കിയാല്‍ ആരും കഴിക്കത്തില്ല. ചുരുക്കിപ്പറഞ്ഞാല്‍ പിറന്നാള്‍ സദ്യയും തിരുവോണസദ്യയും ഒരു ദിവസമാണ് ഞാനും മകളും കഴിക്കുന്നത്.

ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് മിക്കവാറും ഓണനാളുകളിലും മോനു (ഭര്‍ത്താവ്) ഇവിടെയുണ്ടാകില്ല. ഒരുമിച്ചിരുന്ന് സദ്യയുണ്ണാന്‍ പറ്റാത്ത സങ്കടം എപ്പോഴും എനിക്കുണ്ട്. മലേഷ്യയില്‍ സ്ഥിരതാമസമാക്കിയിട്ട് ഇപ്പോള്‍ 16വര്‍ഷം കഴിഞ്ഞിരിക്കുന്നു. നാട്ടിന്‍പുറങ്ങളിലെ ഒാണത്തെക്കാള്‍ എനിക്കിഷ്ടം ഇവിടത്തെ ഓണമാണെന്ന് പറയാതെ വയ്യ.

ദേവിന റെജി

Ads by Google
Friday 15 Sep 2017 04.27 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW