Tuesday, September 11, 2018 Last Updated 1 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 15 Sep 2017 04.00 PM

ഈശ്വരാനുഗ്രഹത്തിനായി അനുഷ്ഠിക്കുന്ന ആഴ്ചവ്രതങ്ങളും പ്രത്യേകതകളും

uploads/news/2017/09/146361/joythi150917.jpg

ആഴ്ചയിലെ ദിനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി അനുഷ്ഠിക്കുന്ന വ്രതങ്ങളെയാണ് ആഴ്ചവ്രതങ്ങളെന്ന് പറയുന്നത്. ഓരോ ആഴ്ചയ്ക്കും പ്രത്യേക ദേവതകളും ഉണ്ട്. അത് എല്ലാം ഒന്ന് പരിശോധിക്കാം.

ഞായറാഴ്ച വ്രതം:


സൂര്യന് പ്രാധാന്യമുള്ള ദിവസം. വളരെ വിശിഷ്ടമായ ഒരു വ്രതമാണിത്. ഉപ്പ്, എണ്ണ ഇവ ഒഴിവാക്കി ഒരിക്കലൂണ് കഴിക്കാം. ചുവന്ന നിറമുള്ള പൂക്കള്‍കൊണ്ട് പൂജ നടത്താം. രക്തചന്ദനംകൊണ്ട് കുറിയിടണം. ആദിത്യ നമസ്‌ക്കാരം ചെയ്യുക. സൂര്യഗായത്രി ജപിക്കുക ഇത് വളരെ നല്ലതാണ്. ത്വക്ക് രോഗങ്ങള്‍, നേത്രരോഗം, കുഷ്ഠംപോലുള്ള രക്തദൂഷ്യരോഗങ്ങളുടെ ശമനത്തിന് ഈ വ്രതം വളരെ ഫലപ്രദമാണ്.

തിങ്കളാഴ്ച വ്രതം:


സ്ത്രീകള്‍ അനുഷ്ഠിക്കുന്നതാണീ വ്രതം. പാര്‍വ്വതീ സമേതനായ ശിവന് പൂജ ചെയ്ത് സ്വയംവര പുഷ്പാഞ്ജലി നടത്തുന്നത് ഉത്തമമാണ്. വിവാഹതടസ്സം നീങ്ങാനും ഐശ്വര്യത്തോടെ ജീവിതം നയിക്കാനും ഈ വ്രതം അനുഷ്ഠിക്കുന്നു. രോഹിണിയും തിങ്കളാഴ്ചയും ചേര്‍ന്ന് വരുന്ന ദിവസം വ്രതം അനുഷ്ഠിച്ചാല്‍ ഉടനെ തന്നെ ഫലപ്രാപ്തിയെന്ന് പറയാം.

ചൊവ്വാഴ്ച വ്രതം:


ദേവിക്കും ഹനുമാനും പ്രാധാന്യം. രാത്രിയില്‍ ഉപ്പ് ചേര്‍ക്കാതെ ഭക്ഷണം കഴിക്കണം. ചുവന്ന വസ്ത്രം ധരിക്കുക. ചുവന്നപൂക്കള്‍കൊണ്ട് പൂജിക്കുക. രക്തചന്ദനംകൊണ്ട് കുറിയിടുക. ശര്‍ക്കര, നെയ്യ് ഇവ ചേര്‍ത്ത പലഹാരങ്ങള്‍ നേദിക്കുകയും ഭക്ഷിക്കുകയും ചെയ്യുക.

ബുധനാഴ്ച വ്രതം:


വിദ്യാകാരനായ ബുധനും ശ്രീകൃഷ്ണനും പ്രാധാന്യമുള്ള ദിനം. പച്ചനിറമുള്ള വസ്ത്രം ധരിക്കുക. സരസ്വതീ ഭജനം വിദ്യാലാഭത്തിന് ഉത്തമം.

വ്യാഴാഴ്ച വ്രതം:


മഹാവിഷ്ണുവിന്റെ ദിനം. വ്യാഴപ്രീതിക്ക് ഉതകും. പാല്‍പ്പായസം നിവേദിക്കുക. വിഷ്ണുസഹസ്രനാമം, അരയാല്‍ പ്രദക്ഷിണം എന്നിവ ഐശ്വര്യം നല്‍കുന്നതാണ്.

വെള്ളിയാഴ്ച വ്രതം:


ദേവിക്കും ശുക്രനും പ്രാധാന്യമുള്ള ദിനം. ദേവീക്ഷേത്രദര്‍ശനം, ശര്‍ക്കരപ്പായസനിവേദ്യം നടത്തുക. ദേവീമന്ത്രങ്ങള്‍ ജപിക്കുക. ഭാഗ്യസിദ്ധിയാണ് ഫലം.

ശനിയാഴ്ച വ്രതം:


ശനിക്കും ശാസ്താവിനും പ്രാധാന്യം. ഏഴരശനി, കണ്ടകശനി തുടങ്ങിയ ശനിദോഷ പരിഹാരത്തിന് ഉത്തമം. ഒരിക്കലൂണ്. ശാസ്താക്ഷേത്രദര്‍ശനം, കറുപ്പ് വസ്ത്രം ധരിച്ച് നീരാജനം നടത്തി വൈകിട്ട് വ്രതം അവസാനിപ്പിക്കാം.

പ്രദോഷ വ്രതം


ശിവ പ്രീതിക്കായി നടത്തുന്ന നടത്തുന്ന വ്രതമാണ് പ്രദോഷ വ്രതം. പ്രദോഷവ്രതം മാസത്തില്‍ രണ്ടെണ്ണമുണ്ട്. രണ്ടും വിശിഷ്ടമാണ്. തികഞ്ഞ വ്രതശുദ്ധിയോടുകൂടി അനുഷ്ഠിക്കേണ്ടതും അത്യന്തം ഫലപ്രദവുമാണിത്. ദാരിദ്ര്യം, ശത്രുദോഷം ഇവകളെ ഇല്ലാതാക്കുന്നു. ഐശ്വര്യവും വിദ്യയും നേടിത്തരുന്നു. അതിരാവിലെ കുളിച്ച് ശിവക്ഷേത്രദര്‍ശനം നടത്തി ശിവസഹസ്രനാമം, പഞ്ചാക്ഷരീമന്ത്രം ഇവ ജപിക്കുന്നത് ഉത്തമമാണ്. മുഴുവന്‍ സമയവും ക്ഷേത്രത്തിലിരുന്ന് നാമജപം നടത്തുന്നതായാല്‍ അത്യുത്തമമാണ്. വൈകിട്ട് ശിവപൂജയും വഴിപാടും നടത്തി വ്രതം അവസാനിപ്പിക്കാം.

ഷഷ്ഠിവ്രതം


ഒരുമാസത്തില്‍ രണ്ട് ഷഷ്ഠിയുണ്ട്. വെളുത്തപക്ഷത്തിലും കറുത്തപക്ഷത്തിലും. രണ്ടും തുല്യപ്രാധാന്യം ഉള്ളതുതന്നെ. കഴിയുമെങ്കില്‍ രണ്ടും അനുഷ്ഠിക്കേണ്ടതാണ്. ഒരിക്കലൂണ് സുബ്രഹ്മണ്യ ക്ഷേത്രദര്‍ശനം, ഭഗവാന് പാലഭിഷേകം, പഞ്ചാമൃത നിവേദ്യം തുടങ്ങിയ വഴിപാടുകള്‍ ചെയ്യണം. ഒരിക്കല്‍ ബ്രഹ്മാവിനെ കാരാഗൃഹത്തിലടച്ചതിന്റെ ദോഷം തീരുന്നതിനായി ഷണ്‍മുഖന്‍ സര്‍പ്പാകാരം പൂണ്ട് തപസ്സ് ചെയ്യാനായി പുറപ്പെട്ടുപോയി. തന്റെ മകനെ തിരിച്ചു കിട്ടാന്‍ പാര്‍വ്വതി അനുഷ്ഠിച്ചതാണീ വ്രതം. വ്രതത്തില്‍ തൃപ്തനായ സുബ്രഹ്മണ്യന്‍ ദേവിയുടെ മുന്നില്‍ പ്രത്യക്ഷനായി. സന്താനലബ്ധിക്കായി ഈ വ്രതം അനുഷ്ഠിച്ചാല്‍ മതിയെന്ന് വിശ്വാസം.

ഷിനോദ് സി.
മൊ: 9847730642

Ads by Google
Friday 15 Sep 2017 04.00 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW