Monday, July 16, 2018 Last Updated 4 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 15 Sep 2017 03.50 PM

പപ്പുവിന്റെ പ്രണയം...

uploads/news/2017/09/146358/CiniLOcTPappu.jpg

പാലക്കാട് ജില്ലയിലെ കിഴക്കന്‍ പ്രദേശമായ കൂടല്ലൂര്‍ ഗ്രാമം ചലച്ചിത്ര പ്രവര്‍ത്തകരുടെ ഭാഗ്യലൊക്കേഷനുകളിലൊന്നാണ്. വിനീത് ശ്രീനിവാസന്‍ നായകനായ കുഞ്ഞിരാമായണത്തിലൂടെയാണ് പല്ലാവൂരിലെ കൂടല്ലൂര്‍ ഗ്രാമം ശ്രദ്ധേയമാണ്.

നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പുഞ്ചനെല്‍പ്പാടങ്ങളും പാണ്ടിക്കാറ്റില്‍ ആടിയുലയുന്ന കരിമ്പനക്കൂട്ടങ്ങളും പാലക്കാടിന്റെ മുഖമുദ്രയാണ്. തിരക്കഥാകൃത്തുക്കളുടെ ഭാവനയില്‍ ഇതള്‍ വിരിയുന്ന ഗ്രാമ്യസംസ്‌കൃതിയുടെ ചാരുതയുള്ള സീക്വന്‍സുകള്‍ ചിത്രീകരിക്കാന്‍ കൂടല്ലൂര്‍ ഗ്രാമത്തില്‍ സൗകര്യമുണ്ട്.

ഇപ്പോള്‍ മലയാളസിനിമയില്‍ ശ്രദ്ധേയ ലൊക്കേഷനുകളിലൊന്നായ കൂടല്ലൂരിലെ ഭഗവതി ക്ഷേത്രം ഏറെ പ്രസിദ്ധമാണ്. ഞങ്ങള്‍ കൂടല്ലൂരിലേക്ക് കടന്നുചെല്ലുമ്പോള്‍ പപ്പുവെന്ന ചിത്രത്തിലെ ശ്രദ്ധേയമായ സീനുകള്‍ ചിത്രീകരിക്കുന്ന തിരക്കിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍.

സുരേഷ്‌ഗോപിയുടെ മകന്‍ ഗോകുല്‍ നായകനാവുന്ന ചിത്രമാണ് പപ്പു. മുത്തുഗൗവിന് ശേഷം ഗോകുല്‍ നായകനാവുന്ന രണ്ടാം ചിത്രത്തില്‍ ന്യൂസിലന്റില്‍ പഠിക്കുന്ന ഇഷ്ണിയാണ് നായിക.

സുരേഷ് ഗോപിയുടെ മകന്‍ ഗോകുലിനെ കാണാന്‍ ധാരാളം പേര്‍ കൂടല്ലൂര്‍ ക്ഷേത്രപരിസരത്ത് നടന്ന ചിത്രീകരണ സ്ഥലത്ത് എത്തിയിരുന്നു. തന്റെ മൂന്നാമത്തെ ചിത്രമായ പപ്പുവിനെക്കുറിച്ച് ഏറെ പ്രതീക്ഷയുണ്ടെന്ന് ഗോകുല്‍ സിനിമാമംഗളത്തോട് പറഞ്ഞു.

പപ്പുവിന്റെ കഥ ഇങ്ങനെ. ഗ്രാമവാസികള്‍ക്കെല്ലാം പ്രിയങ്കരനായിരുന്നു പപ്പുവെന്ന ചെറുപ്പക്കാരന്‍. ഓരോ വീട്ടുകാര്‍ക്കും അയല്‍പക്കത്തെ പയ്യനെന്ന ഇമേജാണ് പപ്പുവിനുണ്ടായത്. യാതൊരുവിധ പണിയുമില്ലാതെ ഉഴപ്പിനടക്കുന്ന പപ്പുവിന് ശക്തവും ആര്‍ദ്രവുമായൊരു പ്രണയമുണ്ട്.

ചെറുപ്പം മുതല്‍ക്കുള്ള പ്രണയം പപ്പുവിന്റെ മനസ്സിനെ തരളിതമാക്കിയിരുന്നു. ഗ്രാമത്തിലെതന്നെ സുന്ദരിയായ ദേവിയെന്ന പെണ്‍കുട്ടിയാണ് പപ്പുവിന്റെ മനസ്സിലെ പ്രണയിനി. പക്ഷേ തന്റെ പ്രണയം പപ്പു ദേവിയോട് ഒരിക്കലും പറയുന്നില്ല. പപ്പുവും ദേവിയും മൗനപ്രണയത്തിലൂടെ ദിവസങ്ങള്‍ തള്ളിനീക്കിയെങ്കിലും ഒരുനാള്‍ ദേവിയുടെ വിവാഹനിശ്ചയത്തിന്റെ വിവരം പപ്പുവിന്റെ ചെവിയിലെത്തുന്നു.

എന്നാല്‍ ഒരുനാള്‍ പപ്പുവിനെ കാണാതാവുന്നു. ഗ്രാമവാസികള്‍ പപ്പുവിനു വേണ്ടി വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും പപ്പുവിനെ ആര്‍ക്കും കണ്ടെത്താനായില്ല. എന്നാല്‍ പപ്പുവിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാന്‍ പത്രപ്രവര്‍ത്തകയായ പ്രിയദര്‍ശിനി അമ്പലമുക്ക് ഗ്രാമത്തിലെത്തുന്നു. പപ്പുവിന്റെ ചങ്ങാതിമാരായ രമേഷ് (ശരവണന്‍), സുരേഷ്‌കുമാര്‍ (ബിനോയ്), ഓമനക്കുട്ടന്‍ (ഷൈബിന്‍ സിദ്ധിഖ്) എന്നിവരുമായി പ്രിയദര്‍ശിനി കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയുന്നു. പപ്പുവിന്റെ യഥാര്‍ത്ഥ ജീവിതമാണ് ചങ്ങാതിമാര്‍ പ്രിയദര്‍ശിനിയോട് പറയുന്നത്.

അപ്രതീക്ഷിതമായി കാണാതായ പപ്പുവിന്റെ കഥ പത്രപ്രവര്‍ത്തകയായ പ്രിയദര്‍ശിനിയില്‍ കൗതുകം ജനിപ്പിക്കുന്നു. ജിജ്ഞാസ കലര്‍ന്ന പപ്പുവിന്റെ ജീവിതം ചങ്ങാതിമാര്‍ പ്രിയദര്‍ശിനിയോട് അനാവരണം ചെയ്യാന്‍ തുടങ്ങുന്നതോടെ പപ്പുവിന്റെ കഥ മറ്റൊരു വഴിയിലൂടെ കടന്നുപോകുന്നു.

പപ്പുവിന്റെ കാമുകി ദേവിയായി ഇഷ്ണിയാണ് അഭിനയിക്കുന്നത്. ഗോകുല്‍, മേജര്‍ രവി, സുധീര്‍ കരമന, ധര്‍മ്മജന്‍, ഷാജു ശ്രീധര്‍, ബിജുക്കുട്ടന്‍, ഗണപതി, ഷെഹിന്‍ സിദ്ധിഖ്, ഹരികൃഷ്ണന്‍, അഭിലാഷ് ജി., സുനില്‍ സുഖദ, നോബി, അസീസ്, ഉല്ലാസ് പന്തളം, കൂട്ടിക്കല്‍ ജയചന്ദ്രന്‍, മുരളി ചന്ദ്, വിനോദ് കെടാമംഗലം, ബിനോയ് ആന്റണി, ഹരി, ഇഷ്ണി, സജിതാ മഠത്തില്‍, വനിതാ കൃഷ്ണചന്ദ്രന്‍, മറീന, അശ്വനി, വീണാനായര്‍, ശ്രേയാനി എന്നിവരാണ് പപ്പുവിലെ അഭിനേതാക്കള്‍.

ടൈറ്റില്‍ കാര്‍ഡ്: ബാനര്‍- ബാക്ക് വാട്ടര്‍ ഫിലിംസ്, നിര്‍മ്മാണം- ജയലാല്‍ മേനോന്‍, സംവിധാനം- ജയറാം കൈലാസ്, ക്യാമറ- അബ്ദുള്‍ റഹിം, കല- നാഥന്‍ മണ്ണൂര്‍, ചമയം- പ്രദീപ് രങ്കന്‍, വസ്ത്രം- സ്‌റ്റെഫി സേവ്യര്‍, എഡിറ്റിംഗ്- രഞ്ജന്‍ എബ്രഹം, സംഗീതം- ദീപക് ദേവ്, ഗാനരചന- റഫീഖ് അഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നിസ്സാര്‍ അഹമ്മദ്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്- ചെന്താമരാക്ഷന്‍, ഗൗതം കൃഷ്ണ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മനീഷ് ഭാര്‍ഗ്ഗവന്‍, അസോസിയേറ്റ് ഡയറക്ടര്‍- പ്രകാശ് ആര്‍. നായര്‍, രാജേഷ് തോമസ്, സഹസംവിധാനം- പ്രവീണ്‍ വിജയ്, സുബിന്‍ വേണുഗോപാല്‍, സതീഷ് മോഹന്‍, വി.ജി. ഗ്രാഷ്, സ്റ്റില്‍സ്- ക്ലിന്റ്.

- എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: സുരേഷ് കുനിശ്ശേരി

Ads by Google
Ads by Google
Loading...
TRENDING NOW