Thursday, December 14, 2017 Last Updated 6 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 15 Sep 2017 02.40 PM

ഇന്‍ഡോ - സ്വിസ്സ് സ്പോര്‍ട്സ് ക്ലബ് ഒരുക്കുന്ന ബാഡ്മിന്ടന്‍ ടൂര്‍ണമെന്ടും , മെഗാ ഗാലായും സൂറിച്ചില്‍

uploads/news/2017/09/146349/eup150917b.jpg

സൂറിക്ക് . ഇന്‍ഡോ - സ്വിസ്സ് ബാഡ്മിന്ടന്‍ ടൂര്‍ണമെന്റും ഒക്ടോബര്‍ 21 നും 28നുമായി സൂറിച്ചിലെ വെറ്റ്സിക്കോണില്‍ വെച്ച് നടക്കും. കായിക - വിനോദങ്ങളിലൂടെ ദേശീയോദ്ഗ്രഥനം എന്നതാണ്. ഇന്‍ഡോ സ്വിസ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ആപ്തവാക്യം.

സംഘടനയുടെ പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി സ്പോര്‍ട്സ് മന്ത്രാലയവുമായി സംയുക്തമായാണ് ഈ വര്‍ഷത്തെ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 21 നും 28 നുമായി സൂറിച്ചിലെ വെറ്റ്സിക്കോണില്‍ വെച്ച് നടക്കും. കായിക വിനോദങ്ങളിലൂടെ ദേശീയോദ്ഗ്രഥനം എന്നതാണ് ഇന്‍ഡോ - സ്വിസ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ആപ്തവാക്യം.

uploads/news/2017/09/146349/eup150917b1.jpg

സംഘടനയുടെ പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി സ്പോര്‍ട്സ് മന്ത്രാലയവുമായി സംയുക്തമായാണ് ഈ വര്‍ഷത്തെ മത്സരങ്ങള്‍ സംഘടിപ്പിക്കുന്ബ്നത്. ഒക്ടോബര്‍ 21 ന് യുവാക്കളുടെ കാറ്റഗറി 1, കാറ്റഗറി 2 മത്സരങ്ങള്‍ നടക്കും. (ഗേള്‍സ്‌ സിംഗിള്‍സ്, ആണ്‍കുട്ടികളുടെ ഡബിള്‍‍സ്‌) രാവിലെ 10 മുതല്‍ രാത്രി 8 മണിവരെയാണ് മത്സരങ്ങള്‍.

28 ന് വനിതകളുടെയും പുരുഷന്മാരുടെയും മത്സരങ്ങള്‍ നടക്കും. വൈകുന്നേരം 4.30 ന് ഫൈനല്‍ മത്സരങ്ങള്‍ നടക്കും. വൈകുന്നേരം 7 മണി മുതല്‍ രാത്രി 11 മണിവരെ സമ്മാനദാനവും ഭക്ഷ്യമേളയും മള്‍ട്ടികള്‍ച്ചര്‍ ഗാലയും അരങ്ങേറും.

മല്‍സരങ്ങളിലേക്കും ഭക്ഷ്യ മേളയിലേക്കും ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി കമ്മറ്റിക്ക് വേണ്ടി പ്രസിഡിന്റ് ടൈറ്റസ് നടുവത്തുമുറിയില്‍ അറിയിച്ചു.

ഷിജി ചീരംവേലില്‍

Ads by Google
Friday 15 Sep 2017 02.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW