Friday, November 17, 2017 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.17 PM

സെല്ലുലാര്‍ കണക്ടിവിറ്റി ഒളിപ്പിച്ച് വച്ച് ആപ്പിള്‍ വാച്ച് 3

Apple Watch, LTE cell service

ടെക്ക് ഇതിഹാസം സ്റ്റീവ് ജോബ് ഐഫോണ്‍ പുറത്തിറക്കി 10 വര്‍ഷം കഴിയുമ്പോള്‍ ഐഫോണ്‍ 8 പുറത്തിറക്കി. അതിനൊപ്പം ആപ്പിളിന്റെ തന്നെ പുതിയ വാച്ചും കമ്പനി പുറത്തിറക്കിയിരുന്നു. നിരവധി ആകര്‍ഷകമായ ഫീച്ചറുകളുമായാണ് ഇതിന്റെ മൂന്നാം പതിപ്പ് പുറത്തിറങ്ങുന്നത്.

ആപ്പിള്‍ വാച്ച് 3 എന്ന് പേരിട്ടിരിക്കുന്ന പുതിയ വാച്ചില്‍ മുന്നിട്ട് നില്‍ക്കുന്നത് സെല്ലുലാര്‍ കണക്ടിവിറ്റി എന്നൊരു പുതിയ ആശയം തന്നെയാണ്. സാധാരണ ബ്ലൂട്ടൂത്ത് കണക്ടിവിടി വഴിയല്ല ഇതിലേക്ക് ബന്ധിപ്പിക്കുന്നത് എന്നതാണ് ഏറെ ആകര്‍ഷകമായ പ്രത്യേകത. വാച്ചില്‍ തന്നെ ഘടിപ്പിച്ചിരിക്കുന്ന സിം വഴിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഉടമസ്ഥന്റെ ഫോണ്‍നമ്പര്‍ തന്നെ ആയിരിക്കും ആപ്പിള്‍ വാച്ചിന്റെതും.

399 യുഎസ് ഡോളറാണ് ഈ വാച്ചിന് ഈടാക്കിയിരിക്കുന്നത്. അതായത് ഇന്ത്യന്‍ തുക അനുസരിച്ച് 31122 രൂപ. ബ്ലൂട്ടൂത്തിന്റെയും വൈഫൈ സേവനങ്ങളും വാച്ചിലുണ്ട്. ഈ വാച്ച് ധരിച്ചുകൊണ്ട് നീന്തുന്നതിനും കുഴപ്പമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന ആപ്പുകളുടെ സെവനങ്ങളും പുതുതില്‍ ലഭ്യമാണ്.

രണ്ട് വര്‍ഷമുന്‍പാണ് ടിം കുക്ക് ആപ്പിള്‍ വാച്ചിന്റെ ആദ്യ പതിപ്പ് പുറത്തിറക്കിയത്. സ്റ്റിവ് ജോബ്‌സ് മരിച്ച ശേഷം ആദ്യമായി ആപ്പിള്‍ പുറത്തിറക്കുന്ന ഉല്‍പ്പന്നവും ഇതാണ്.

Ads by Google
Ads by Google
TRENDING NOW