Sunday, June 03, 2018 Last Updated 30 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 01.49 PM

യമുന നദിയില്‍ ബോട്ടപകടം: 22 പേര്‍ മുങ്ങിമരിച്ചു

കൂടുതല്‍ പേര്‍ അപകടത്തില്‍പെട്ടിട്ടുണ്ടെന്നാണ് സൂചന. മരിച്ചവരില്‍ ഏറെയും സ്ത്രീകളാണ്. നദിയുടെ മധ്യഭാഗത്ത് എത്തിയപ്പോഴാണ് അപകടം നടന്നത് എന്നതും മരണസംഖ്യ കൂടാനിടയാക്കി.
drown

ഭഗ്പത്: ഉത്തര്‍പ്രദേശിലെ ഭഗ്പത് ജില്ലയില്‍ യമുന നദിയില്‍ ബോട്ട് മുങ്ങി 22 പേര്‍ മരിച്ചു. അമിതമായി ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണം. അപകടത്തില്‍പെടുമ്പോള്‍ 60 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് ജില്ലാ കലക്ടര്‍ ഭവാനി സിംഗ് പറഞ്ഞു.

കൂടുതല്‍ പേര്‍ അപകടത്തില്‍പെട്ടിട്ടുണ്ടെന്നാണ് സൂചന. മരിച്ചവരില്‍ ഏറെയും സ്ത്രീകളാണ്. നദിയുടെ മധ്യഭാഗത്ത് എത്തിയപ്പോഴാണ് അപകടം നടന്നത് എന്നതും മരണസംഖ്യ കൂടാനിടയാക്കി. ഇതിനകം 20 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പത്ത് മൃതദേഹങ്ങള്‍ കൂടി കണ്ടെത്താനുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. പന്ത്രണ്ട് പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു.

അപകടത്തെ തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടം ഡല്‍ഹി-സഹരണ്‍പൂര്‍ ദേശീയപാത ഉപരോധിച്ചു. വ്യാഴാഴ്ച രാവിലെ ഹരിയാനയിലേക്ക് പോയവരായിരുന്നു ബോട്ടിലുണ്ടായിരുന്നത്.

ദുരന്തത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ വീതം അനുവദിച്ചു.

Ads by Google
Thursday 14 Sep 2017 01.49 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW