Thursday, September 14, 2017 Last Updated 1 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 01.43 PM

യാദൃശ്ചികമായി എത്തിയ ഭാര്യ കാര്യം തിരക്കി ; അറിഞ്ഞത് ടിപ്പര്‍ലോറി തലയിലൂടെ കയറിയിറങ്ങിയ ഭര്‍ത്താവിന്റെ മരണവാര്‍ത്ത...!

uploads/news/2017/09/145995/sorrow.jpg

കോട്ടയം : രാവിലെ ജോലിക്ക് പോകുന്നതിനിടയില്‍ പരിചയമുള്ള പോലീസുകാരന്‍ നില്‍ക്കുന്നത് കണ്ടാണ് വടശ്ശേരി ടൂറിസ്റ്റ് ഹോമിലെ ജീവനക്കാരിയായ സീന കാര്യം അന്വേഷിച്ചത്. ഒരാളുടെ മരണത്തിനിടയാക്കിയ അപകടമാണെന്ന് പറഞ്ഞപ്പോഴാണ് ഭര്‍ത്താവിന്റെ സ്‌കൂട്ടര്‍ ഇരിക്കുന്നത് കണ്ടത്. ഈ സ്‌കൂട്ടറാണോ അപകടത്തില്‍ പെട്ടതെന്ന ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി കേട്ട സീന തളര്‍ന്നിരുന്നു. യാദൃശ്ചികമായി എത്തി അപകടത്തില്‍ ഭര്‍ത്താവ് മരിച്ചത് നേരിട്ടറിയേണ്ടി വന്ന യുവതിയുടെ ദുരിതം ഇന്ന് രാവിലെ കോട്ടയം നാഗമ്പടത്തായിരുന്നു.

പെയ്ന്റിംഗ് ജോലിക്കാരനായ സീനയുടെ ഭര്‍ത്താവ് പേരൂര്‍ സ്വദേശി ജോബി ജോസ് പണിക്കു പോകുമ്പോള്‍ നാഗമ്പടത്ത് വെച്ച് ടിപ്പര്‍ ലോറി കയറി മരിക്കുകയായിരുന്നു. ഇന്ന് രാവിലെ 7.30 യ്ക്ക് മേല്‍പ്പാലത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറില്‍ തട്ടി മറിഞ്ഞ് ടിപ്പറിന്റെ പിന്‍ചക്രത്തിന് അടിയിലേക്ക വീഴുകയായിരുന്നു. തല ടയറിനടിയില്‍ പെട്ട് ചതഞ്ഞരഞ്ഞു. രാവിലെ ജോലിക്ക് പോയ സീന അപകട സ്ഥലത്ത് യാദൃശ്ചികമായി എത്തുകയായിരുന്നു. പരിചയമുള്ള എസ്‌ഐ അരുണ്‍കുമാറിനെ കണ്ട് വിവരംതിരക്കിയപ്പോഴാണ് ഭര്‍ത്താവിന്റെ സ്‌കൂട്ടര്‍ ഇരിക്കുന്നത് കണ്ടതും കൂടുതല്‍ അന്വേഷിച്ചതും. ലൈസന്‍സ് കണ്ടാണ് ഭര്‍ത്താവിനെ സീന തിരിച്ചറിഞ്ഞത്.

ഗതാഗതക്കുരുക്കില്‍ വീഴാതെ ഡിവൈഡറിന്റെ വശങ്ങളിലൂടെ പോകുമ്പോള്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് ജോബിജോസിനെ അപകടം പിടികൂടിയത്. രണ്ടു ഡിവൈഡറുകളുള്ള നാഗമ്പടം മേല്‍പ്പാലത്തിന്റെ ഈ ഭാഗം വലിയ അപകട സാധ്യതയുള്ളതാണ്. രണ്ടു മാസം മുമ്പാണ് ഒരു ബൈക്ക് യാത്രികന്‍ ബസിനടിയില്‍ പെട്ട് മരിച്ചത്. അതേസമയം ടോറസിനടിയില്‍ പെട്ട് അപകടങ്ങള്‍ പതിവായ സാഹചര്യത്തില്‍ പ്രതിഷേധവും ഉയരുന്നുണ്ട്. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഫയര്‍ഫോഴ്‌സെത്തി വഴി കഴുകി വൃത്തിയാക്കിയിട്ടുണ്ട്.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW