Thursday, September 14, 2017 Last Updated 0 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 01.12 PM

സിബിഐ വേണ്ട, പോലീസ് അന്വേഷണം തൃപ്തികരം; ആക്രമണത്തിനിരയായ നടിയുടെ കുടുംബം

CBI investigation , actress attack

തൃശൂര്‍: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം തൃപ്തികരമെന്ന് കുടുംബം. ഇതോടെ സിബിഐ അന്വേഷണത്തിന് ആവശ്യമില്ലെന്ന് നടിയുടെ സഹോദരന്‍ വ്യക്തമാക്കി.

സംഭവത്തില്‍ മുഖ്യമന്ത്രിയുടെ നീതിയുക്തവും ധീരവുമായ നിലപാടിലും കേരള പോലീസിന്റെ ഇതുവരെയുള്ള സത്യസന്ധമായ അന്വേഷണത്തിലും പരിപൂര്‍ണ്ണ സംതൃപതരാണെന്ന് നടിയുടെ സഹോദരന്‍ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

ഇതിന് പുറമെ, കേസില്‍ നിന്നും പിന്മാറുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങിനെ എങ്കില്‍ ഒരിക്കലും മുന്നോട്ട് വരില്ലെന്നും അദ്ദേഹം കുറിക്കുന്നു.

കേസില്‍ ഗൂഡാലോചന കുറ്റത്തില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് അങ്കമാലി കോടതിയില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിക്കാനിരിക്കെയാണ് നടിയുടെ കുടുംബത്തിന്റെ പ്രിതികരണം

ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ,

സുഹൃത്തുക്കളേ ...

ഇന്നത്തെ സാഹചര്യത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും നിരവധിപേരുടെ ചോദ്യങ്ങളും കണ്ടെത്തലുകളും ആകുലതകളും ഞങ്ങളിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അതില്‍ ആദ്യത്തേത് ഈ കേസില്‍ നിന്നും പിന്മാറുമോ എന്നുള്ളതാണ്. ഇതുനുത്തരം ഞാന്‍ മുന്‍പേ പറഞ്ഞത് തന്നെയാണ്.

പിന്മാറാനായിരുന്നെങ്കില്‍ ഒരിക്കലും മുന്നോട്ടു വരുമായിരുന്നില്ല . മറ്റൊന്ന് കേസിന്റെ ഗതിവിഗതികളില്‍ ഇപ്പോള്‍ സംതൃപ്തരാണോ അതോ അന്വേഷണം സിബിഐ ക്ക് വിടുന്നുണ്ടോ എന്നതാണ് . കേരള മുഖ്യമന്ത്രിയുടെ നീതിയുക്തവും ധീരവുമായ നിലപാടിലും കേരള പോലീസിന്റെ ഇതുവരെയുള്ള സത്യസന്ധമായ അന്വേഷണത്തിലും ഞങ്ങള്‍ പരിപൂര്‍ണ്ണ സംതൃപതരാണ്. അന്വേഷണം അതിന്റെ കൃത്യമായ വഴികളിലൂടെ തന്നെയാണ് പോയ്‌ക്കൊണ്ടിരിക്കുന്നത് എന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ കേരള പോലീസില്‍ നിന്നും അന്വേഷണം സിബിഐ യിലേക്ക് മാറ്റുന്നതിന് ഞങ്ങള്‍ ആഗ്രഹിക്കുന്നുമില്ല , അതിന് തയ്യാറുമല്ല.

ഞാന്‍ നേരില്‍ അറിയുന്നതും അറിയാത്തതുമായ നിങ്ങള്‍ സുഹൃത്തുക്കളാണ് എന്റെയും എന്റെ കുടുംബത്തിന്റേയും പിന്‍ബലം. നീതിയ്ക്കു വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ ഞങ്ങളുടെ കൂടെ എന്നുമുണ്ടായിരിക്കണം .

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW